Wednesday, July 20, 2011

കോറോത്തെ സ്റ്റീല്‍ ബോംബ്: 2 ആര്‍എസ്എസ്സുകാര്‍ പിടിയില്‍

പയ്യന്നൂര്‍ : കോറോം നോര്‍ത്തില്‍ റിക്ഷ മറിഞ്ഞ് സ്റ്റീല്‍ ബോംബ് കണ്ടെത്തിയ കേസില്‍ രണ്ട് ആര്‍എസ്എസ്സുകാര്‍ അറസ്റ്റില്‍ .കാങ്കോല്‍ വലിയചാലിലെ കെ കെ രഞ്ജിത്ത് (27), കോറോം കൊക്കോട്ടെ ടി വി ശ്രീജിത്ത് (27) എന്നിവരെയാണ് പയ്യന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ പത്തിന് ഇവര്‍ മാരക ശേഷിയുള്ള സ്റ്റീല്‍ ബോംബ് ഓട്ടോറിക്ഷയില്‍ കടത്തവെ കോറോം നോര്‍ത്ത് വായനശാലക്ക് സമീപം റിക്ഷ മറിഞ്ഞു. ഉടന്‍ ബോംബ് റോഡരികിലെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചുവച്ചു. അപകടത്തില്‍ പരിക്കേറ്റ ഇവര്‍ മറ്റൊരു റിക്ഷയില്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സതേടുകയും അവിടെനിന്ന് രക്ഷപ്പെടുകയും ചെയ്തു. കുറ്റിക്കാട്ടില്‍ ബോംബ് ഉപേക്ഷിക്കുന്നത് കുട്ടികള്‍ കണ്ടതിനെ തുടര്‍ന്നാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പയ്യന്നൂര്‍ പൊലീസും ബോംബ് സ്ക്വാഡും എത്തിയാണ് ബോംബ് നിര്‍വീര്യമാക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് തലശേരി സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു.

deshabhimani 200711

1 comment:

  1. കോറോം നോര്‍ത്തില്‍ റിക്ഷ മറിഞ്ഞ് സ്റ്റീല്‍ ബോംബ് കണ്ടെത്തിയ കേസില്‍ രണ്ട് ആര്‍എസ്എസ്സുകാര്‍ അറസ്റ്റില്‍

    ReplyDelete