വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം സാധാരണക്കാരായ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഭരണത്തില്‍ അഞ്ചുവര്‍ഷവും വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചിരുന്നില്ല. എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ തന്നെ ചാര്‍ജ് വര്‍ധിപ്പിച്ചുകൊണ്ട് ഉപഭോക്താക്കളുടെ മേല്‍ അമിതഭാരം കെട്ടിവയ്ക്കാന്‍ ശ്രമിക്കുകയാണ്.
യൂണിറ്റിന് 25 പൈസ ഇന്ധന സര്‍ചാര്‍ജ് ഈടാക്കാനുള്ള റെഗുലേറ്ററി കമ്മിഷന്‍ ശുപാര്‍ശയുടെ ചുവട്ടുപിടിച്ചാണ് വൈദ്യുതി ചാര്‍ജ് ഉയര്‍ത്താന്‍ വൈദ്യുതി ബോര്‍ഡും സര്‍ക്കാരും തുനിയുന്നത്. ഇരുപത് യൂണിറ്റിനു മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കാകെ ഇത് ബാധകമാണ്. ഇരുപത് യൂണിറ്റിന് താഴെ ഉപയോഗിക്കുന്നവരുടെ എണ്ണം തുച്ഛമാണ്.
വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കുകയില്ലെന്നാണ് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് ആവര്‍ത്തിച്ചു പറഞ്ഞിരുന്നതെങ്കിലും റെഗുലേറ്ററി കമ്മിഷന്റെ മറപിടിച്ച് നിരക്ക് വര്‍ധിപ്പിക്കുക എന്ന സമീപനമാണ് സ്വീകരിക്കുന്നത്.
എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്തും ഇന്ധന സര്‍ചാര്‍ജുമായി ബന്ധപ്പെട്ട് ചാര്‍ജ് വര്‍ധനവിനുള്ള നിര്‍ദേശം റഗുലേറ്ററി കമ്മിഷന്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ജനങ്ങളുടെമേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കാനാവില്ലെന്ന ജനപക്ഷ നിലപാട് സ്വീകരിക്കുകയായിരുന്നു എല്‍ ഡി എഫ് സര്‍ക്കാര്‍.
2009 ഒക്‌ടോബര്‍ മുതല്‍ 2010 സെപ്തംബര്‍ വരെയുള്ള ഒരു വര്‍ഷത്തെ കാലയളവില്‍ ഇന്ധനവില വര്‍ധന കാരണമുണ്ടായ അധിക ബാധ്യതയായി കമ്മിഷന്‍ അംഗീകരിച്ചത് 381.42 കോടിരൂപയാണ്. അന്ന് എല്‍ ഡി എഫ് സര്‍ക്കാര്‍ ഈ തുക ഉപഭോക്താക്കളില്‍ നിന്നും ഈടാക്കാതെ 2010-2011 വര്‍ഷത്തെ ബോര്‍ഡിന്റെ അധികവരുമാനമായ 350.57 കോടിയില്‍ നിന്ന് കുറവു ചെയ്യുകയായിരുന്നു. സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയ ഘട്ടത്തില്‍ 200 യൂണിറ്റിനു മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്നാണ്. എന്നാല്‍ യു ഡി എഫ് സര്‍ക്കാര്‍ സര്‍ചാര്‍ജ് മഹാ ഭൂരിപക്ഷം ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുകയാണ് ചെയ്യുന്നത്.
2001 ല്‍ എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴും വൈദ്യുതിചാര്‍ജ് കുത്തനെ ഉയര്‍ത്തിയിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും എ ഐ എസ് എഫിന്റെയും എ ഐ വൈ എഫിന്റെയും നേതൃത്വത്തില്‍ അതിനെതിരായി വളര്‍ന്നുവന്ന ബഹുജന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനും ശ്രമിച്ചു. എന്നാല്‍ ഒടുവില്‍ പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ ഒടുവില്‍ മുട്ടുമടക്കേണ്ടിവന്നു. യു ഡി എഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ 4,541 കോടി രൂപയായിരുന്നു വൈദ്യുതി ബോര്‍ഡിന് ബാധ്യത. എല്‍ ഡി എഫ് സര്‍ക്കാര്‍ അത് 1,500 കോടിയായി കുറച്ചുകൊണ്ടുവന്നു.
സാധാരണ ജനങ്ങളെ ചൂഷണം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് യു ഡി എഫിന്റെ പതിവുപരിപാടിയാണ്. വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കുവാനുള്ള ഇപ്പോഴത്തെ നീക്കവും ഈ ജനദ്രോഹ നയത്തിന്റെ ഭാഗം തന്നെ.
janayugom editorial 240711
വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം സാധാരണക്കാരായ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഭരണത്തില്‍ അഞ്ചുവര്‍ഷവും വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചിരുന്നില്ല. എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ തന്നെ ചാര്‍ജ് വര്‍ധിപ്പിച്ചുകൊണ്ട് ഉപഭോക്താക്കളുടെ മേല്‍ അമിതഭാരം കെട്ടിവയ്ക്കാന്‍ ശ്രമിക്കുകയാണ്.
ReplyDelete