കോട്ടയം: കേന്ദ്ര സര്‍ക്കാര്‍ 40,000 ടണ്‍ സ്വാഭാവിക റബര്‍ ഇറക്കുമതിചെയ്യാന്‍ തീരുമാനിച്ചത് ആഭ്യന്തര റബര്‍ ആവശ്യത്തിലേറെയുള്ളപ്പോള്‍ . ഈ സാമ്പത്തികവര്‍ഷത്തില്‍ റബര്‍ ബോര്‍ഡിന്റെ കണക്കനുസരിച്ച് ഉല്‍പാദനത്തിലും സംഭരണത്തിലും മുന്‍ വര്‍ഷത്തേക്കാള്‍ വര്‍ധനയുണ്ട്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ റബര്‍ ഉല്‍പ്പാദനം 1.75 ലക്ഷം ടണ്‍ ആണ്. കഴിഞ്ഞവര്‍ഷം ജൂണില്‍ റബറിന്റെ സ്റ്റോക്ക് 1,80,697 ടണ്‍ ആയിരുന്നു. ഈ വര്‍ഷത്തെ കണക്കുപ്രകാരം 2,47,442 ടണ്‍ റബര്‍ സ്റ്റോക്കുണ്ട്. ഈ വര്‍ഷം ജൂണിലെ മാത്രം ഉല്‍പാദനം 59,200 ടണ്‍ ആണ്. ഈ സാഹചര്യത്തില്‍ ഇറക്കുമതി അനാവശ്യമാണെന്ന് കര്‍ഷകര്‍ പറയുന്നു. റബര്‍ ഉല്‍പാദനവും സ്റ്റോക്കും വലിയ വ്യതിയാനങ്ങളില്ലാതെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇറക്കുമതി കര്‍ഷകരെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍ .
ഉടന്‍ ഇറക്കുമതിചെയ്യാനുള്ള അനുവാദമല്ല കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം എപ്പോള്‍ വേണമെങ്കിലും ടയര്‍ ലോബിക്ക് റബര്‍ ഇറക്കുമതി ചെയ്യാം. കര്‍ഷകന് മികച്ച വില ലഭിക്കുന്നഘട്ടത്തില്‍ റബര്‍ ഇറക്കി വിലയിടിക്കാന്‍ കഴിയും. കേരളത്തിലെ റബര്‍ കര്‍ഷകന്‍ ഏതാണ്ട് 75,000 ടണ്‍ റബര്‍ സംഭരിച്ചുവച്ചിരിക്കുന്നു എന്നാണ് കണക്ക്. ഇറക്കുമതി വാര്‍ത്ത പരക്കുന്നതോടെ കര്‍ഷകര്‍ റബര്‍ മുഴുവന്‍ വിപണിയിലേക്കിറക്കും. ഇതോടെ വിലയിടിയും. ഇറക്കുമതി തീരുമാനം വന്നതോടെ റബറിന്റെ ആഭ്യന്തരവിലയില്‍ ഒരു രൂപ കുറഞ്ഞു. തിങ്കളാഴ്ച ആര്‍എസ്എസ് 4 റബറിന്റെ വില കിലോയ്ക്ക് 215 രൂപയായിരുന്നത് ബുധനാഴ്ച 214 രൂപയായി കുറഞ്ഞു.
deshabhimani 210711

കേന്ദ്ര സര്‍ക്കാര്‍ 40,000 ടണ്‍ സ്വാഭാവിക റബര്‍ ഇറക്കുമതിചെയ്യാന്‍ തീരുമാനിച്ചത് ആഭ്യന്തര റബര്‍ ആവശ്യത്തിലേറെയുള്ളപ്പോള്‍ . ഈ സാമ്പത്തികവര്‍ഷത്തില്‍ റബര്‍ ബോര്‍ഡിന്റെ കണക്കനുസരിച്ച് ഉല്‍പാദനത്തിലും സംഭരണത്തിലും മുന്‍ വര്‍ഷത്തേക്കാള്‍ വര്‍ധനയുണ്ട്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ റബര്‍ ഉല്‍പ്പാദനം 1.75 ലക്ഷം ടണ്‍ ആണ്. കഴിഞ്ഞവര്‍ഷം ജൂണില്‍ റബറിന്റെ സ്റ്റോക്ക് 1,80,697 ടണ്‍ ആയിരുന്നു. ഈ വര്‍ഷത്തെ കണക്കുപ്രകാരം 2,47,442 ടണ്‍ റബര്‍ സ്റ്റോക്കുണ്ട്. ഈ വര്‍ഷം ജൂണിലെ മാത്രം ഉല്‍പാദനം 59,200 ടണ്‍ ആണ്. ഈ സാഹചര്യത്തില്‍ ഇറക്കുമതി അനാവശ്യമാണെന്ന് കര്‍ഷകര്‍ പറയുന്നു. റബര്‍ ഉല്‍പാദനവും സ്റ്റോക്കും വലിയ വ്യതിയാനങ്ങളില്ലാതെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇറക്കുമതി കര്‍ഷകരെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍ .
ReplyDelete