Thursday, July 21, 2011

തച്ചങ്കരിയെ തിരിച്ചെടുക്കാന്‍ നിര്‍ദേശിച്ചിട്ടില്ല: മുല്ലപ്പള്ളി

ന്യൂഡല്‍ഹി: ടോമിന്‍ ജെ തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. കേന്ദ്ര നിര്‍ദേശ പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ തച്ചങ്കരിയെ തിരിച്ചെടുത്തതെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന ഇതോടെ പൊള്ളയാണെന്ന് തെളിഞ്ഞു.

തച്ചങ്കരിയെ തിരിച്ചെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടില്ല. കേന്ദ്ര നിര്‍ദേശ പ്രകാരമാണ് തച്ചങ്കരിയെ തിരിച്ചെടുത്തതെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന. കേരളത്തില്‍ തീവ്രവാദി ബന്ധമുള്ള എല്ലാ സംഘടനകളും നിരീക്ഷണത്തിലാണ്. മുംബൈ ആക്രമണവുമായി ബന്ധപ്പെട്ടാണ് കേരളത്തിലും നിരീക്ഷണം നടക്കുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെ മുല്ലപ്പള്ളി പറഞ്ഞു.

janayugom 210711

2 comments:

  1. ടോമിന്‍ ജെ തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. കേന്ദ്ര നിര്‍ദേശ പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ തച്ചങ്കരിയെ തിരിച്ചെടുത്തതെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന ഇതോടെ പൊള്ളയാണെന്ന് തെളിഞ്ഞു.

    ReplyDelete
  2. തച്ചങ്കരിയെ തിരിച്ചെടുക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ വെളിപ്പെടുത്തിയ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യഥാര്‍ഥ വസ്തുത വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. തീവ്രവാദബന്ധം ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥനെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അന്വേഷണം പൂര്‍ത്തിയാക്കുംമുമ്പ് തിരിച്ചെടുത്ത യുഡിഎഫ് സര്‍ക്കാര്‍ രാജ്യദ്രോഹത്തിന് കൂട്ടുനില്‍ക്കുകയാണ്. എല്ലാ കാര്യവും വിശദമാക്കി കേന്ദ്രത്തിന് കത്തയക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്‍ഐഎ തച്ചങ്കരിയെ കുറ്റവിമുക്തനാക്കിയെന്നും തിരിച്ചെടുക്കണമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ടെന്നുമാണ് ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചത്. ഉമ്മന്‍ചാണ്ടി ജനങ്ങളെയും നിയമസഭയെയും തെറ്റിദ്ധരിപ്പിക്കുകയാണ്. അല്ലെങ്കില്‍ ആഭ്യന്തരസഹമന്ത്രി കള്ളം പറഞ്ഞു എന്ന് കരുതേണ്ടിവരും. കോഴിക്കോട്ടുനിന്ന് പാകിസ്ഥാനില്‍ അച്ചടിച്ച കള്ളനോട്ട് പിടിച്ചെടുത്തത് സംബന്ധിച്ച അന്വേഷണം എന്‍ഐഎയെ ഏല്‍പ്പിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. തീവ്രവാദബന്ധവും കള്ളനോട്ട് കേസുമെല്ലാം പുറത്തുവരുന്നതില്‍ മന്ത്രിമാരടക്കമുള്ള ഭരണകക്ഷി നേതാക്കളില്‍ അസ്വസ്ഥതയുണ്ട്. ആരെങ്കിലും തീവ്രവാദികളുടെ പണം പറ്റുന്നുണ്ടോയെന്ന് ജനങ്ങള്‍ സംശയിച്ചാല്‍ കുറ്റപ്പെടുത്താനാകില്ലെന്നും വി എസ് പറഞ്ഞു. പേഴ്സണല്‍ സ്റ്റാഫിന്റെ വീട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തിയെന്ന പരാതിയില്‍ എല്ലാ വശങ്ങളും പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ വോട്ടിങ് സമയത്ത് കോണ്‍ഗ്രസ് അംഗങ്ങള്‍ കള്ളുഷാപ്പില്‍ പോയെന്ന പരാമര്‍ശം ശരിയായോയെന്ന ചോദ്യത്തിന് ശരിയായ ബോധമുണ്ടെങ്കില്‍ കൃത്യസമയത്ത് സഭയിലുണ്ടാകുമെന്നായിരുന്നു മറുപടി. എത്ര കടുപ്പമുള്ള ചായ കുടിച്ചാലും ബോധം പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

    ReplyDelete