ലണ്ടന്‍ : ആഗോള മാധ്യമഭീമന്‍ റൂപര്‍ട് മര്‍ഡോക്കിന്റെ ന്യൂസ് ഇന്റര്‍നാഷണല്‍ ഫോണ്‍ ഹാക്കിങ് സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ആഭ്യന്തര സെലക്ട് കമ്മിറ്റി കുറ്റപ്പെടുത്തി. ചൊവ്വാഴ്ച ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസിന്റെ മുന്‍ തലവനെയും ഉപമേധാവിയെയും വിചാരണചെയ്തതിന്റെ അടിസ്ഥാനത്തില്‍ സമിതി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് രൂക്ഷവിമര്‍ശം. കേസന്വേഷണത്തില്‍ മെട്രോപൊളിറ്റന്‍ പൊലീസിന് പരാജയങ്ങളുടെ പട്ടികതന്നെയുണ്ടായതായും സമിതി ചൂണ്ടിക്കാട്ടി. ജനസഭയുടെ മാധ്യമസമിതി വിചാരണയില്‍ മര്‍ഡോക് തന്റെ പത്രത്തിന്റെ ഫോണ്‍ ഹാക്കിങ്ങിന്റെ ഭീകരത സംബന്ധിച്ച് അജ്ഞത അവകാശപ്പെട്ടതില്‍ ബ്രിട്ടീഷ് സാംസ്കാരികമന്ത്രി ജെറമി ഹണ്ട് അത്ഭുതം പ്രകടിപ്പിച്ചു.
ഇതേസമയം, ബുധനാഴ്ച ജനസഭയുടെ അടിയന്തര സമ്മേളനത്തില്‍ ഇത് സംബന്ധിച്ച് വിശദീകരണം നല്‍കിയ പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ ഹാക്കിങ് വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ചു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാകുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ വിവാദ മര്‍ഡോക് ടാബ്ലോയിഡിന്റെ എഡിറ്ററായിരുന്ന ആനഡി കോള്‍സനെ തന്റെ മാധ്യമ ഉപദേഷ്ടാവായി നിയമിക്കില്ലായിരുന്നെന്ന് കാമറോണ്‍ പറഞ്ഞു. എന്നാല്‍ , ഈ വിശദീകരണത്തില്‍ തൃപ്തനാകാതെ പ്രതിപക്ഷ ലേബര്‍ പാര്‍ടി നേതാവ് എഡ് മിലിബന്‍ഡ് കോള്‍സനെ സംബന്ധിച്ച് മുന്നറിയിപ്പുകളും റിപ്പോര്‍ട്ടുകളും അവഗണിച്ച പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു.
ഹാക്കിങ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് മാധ്യമരംഗത്തെ രീതികളെക്കുറിച്ച് അന്വേഷിക്കാന്‍ കാമറോണ്‍ ഇന്ത്യന്‍വംശജനായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഷമി ചക്രവര്‍ത്തിയടക്കം ആറുപേരടങ്ങുന്ന സമിതിയെ നിയോഗിച്ചു. മര്‍ഡോക്കിനെയും പുത്രനെയും മറ്റും ചൊവ്വാഴ്ച വിചാരണ ചെയ്ത ജനസഭയുടെ മാധ്യമസമിതി ഉടന്‍ റിപ്പോര്‍ട്ട് പുറത്തുവിടുമെന്നാണ് സൂചന. വിചാരണയ്ക്കിടെ മര്‍ഡോക്കിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച ജൊനാഥന്‍ മേ ബൗള്‍സിനെതിരെ പൊലീസ് കേസെടുത്തു. മര്‍ഡോക്കിന്റെ മുഖത്ത് ഷേവിങ്ക്രീം പതിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ കായികമായി നേരിട്ട് എണ്‍പതുകാരനായ മാധ്യമഭീമന്റെ മൂന്നാം ഭാര്യ വെന്‍ഡി ഡെങ് താരമായി. ഇതേസമയം, ബുധനാഴ്ച ജീവനക്കാര്‍ക്കുള്ള സന്ദേശത്തില്‍ തന്റെ പത്രങ്ങള്‍ ഈ പ്രതിസന്ധി അതിജീവിക്കുമെന്ന് മര്‍ഡോക് വിശ്വാസം പ്രകടിപ്പിച്ചു.
deshabhimani 210711

ആഗോള മാധ്യമഭീമന്‍ റൂപര്‍ട് മര്‍ഡോക്കിന്റെ ന്യൂസ് ഇന്റര്‍നാഷണല്‍ ഫോണ്‍ ഹാക്കിങ് സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ആഭ്യന്തര സെലക്ട് കമ്മിറ്റി കുറ്റപ്പെടുത്തി. ചൊവ്വാഴ്ച ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസിന്റെ മുന്‍ തലവനെയും ഉപമേധാവിയെയും വിചാരണചെയ്തതിന്റെ അടിസ്ഥാനത്തില്‍ സമിതി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് രൂക്ഷവിമര്‍ശം. കേസന്വേഷണത്തില്‍ മെട്രോപൊളിറ്റന്‍ പൊലീസിന് പരാജയങ്ങളുടെ പട്ടികതന്നെയുണ്ടായതായും സമിതി ചൂണ്ടിക്കാട്ടി. ജനസഭയുടെ മാധ്യമസമിതി വിചാരണയില്‍ മര്‍ഡോക് തന്റെ പത്രത്തിന്റെ ഫോണ്‍ ഹാക്കിങ്ങിന്റെ ഭീകരത സംബന്ധിച്ച് അജ്ഞത അവകാശപ്പെട്ടതില്‍ ബ്രിട്ടീഷ് സാംസ്കാരികമന്ത്രി ജെറമി ഹണ്ട് അത്ഭുതം പ്രകടിപ്പിച്ചു.
ReplyDeleteതന്റെ ഉടമസ്ഥതയിലുള്ള ടാബ്ലോയിഡ് ന്യൂസ് ഓഫ് ദ വേള്‍ഡ് നടത്തിയ ഫോണ്‍ ഹാക്കിങ്ങിനെ തുടര്‍ന്ന് പ്രതിക്കൂട്ടിലായ ന്യൂസ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ ജയിംസ് മര്‍ഡോക്കിനെതിരെ അദ്ദേഹത്തിന്റെ മുന്‍ ജീവനക്കാര്‍ . ബ്രിട്ടീഷ് പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ മര്‍ഡോക്ക് നടത്തിയ വെളിപ്പെടുത്തലിന് കടകവിരുദ്ധമായാണ് ന്യൂസ് ഓഫ് ദ വേള്‍ഡ് മുന്‍ എഡിറ്റര്‍ കോളിന്‍ മൈലറും ന്യൂസ് ഇന്റര്‍നാഷണല്‍ ലീഗല്‍ മാനേജരായിരുന്ന ടോം ക്രോണും മൊഴിനല്‍കിയത്. ഹാക്കിങ് സംബന്ധിച്ച് താന്‍ അജ്ഞനായിരുന്നെന്ന ജെയിംസ് മര്‍ഡോക്കിന്റെ വാദം തെറ്റാണെന്ന് ഇതോടെ വ്യക്തമായി. ഹാക്കിങ്ങിന്റെ വ്യാപ്തി വെളിവാക്കുന്ന സുപ്രധാന തെളിവുകള്‍ തങ്ങള്‍ മര്‍ഡോക്കിന് കൈമാറിയിരുന്നെന്നാണ് മൈലറും ക്രോണും വ്യക്തമാക്കിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാര്‍ലമെന്ററി സമിതി റൂപര്‍ട്ട് മര്‍ഡോക്കിനൊപ്പം ജെയിംസ് മര്‍ഡോക്കിനെയും ചോദ്യംചെയ്തത്. പ്രൊഫഷണല്‍ ഫുട്ബോളേഴ്സ് അസോസിയേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഗോര്‍ഡണ്‍ ടെയ്ലറുടെ ഫോണ്‍ ഹാക്ക്ചെയ്തതു സംബന്ധിച്ച കേസ് ഒതുക്കാന്‍ 2008 ഏപ്രിലില്‍ ആറുലക്ഷം പൗണ്ട് ജയിംസ് മര്‍ഡോക്കിന്റെ അനുമതിയോടെ നല്‍കിയിരുന്നു. ഈ സംഭവം ന്യൂസ് ഓഫ് ദ വേള്‍ഡിലെ റിപ്പോര്‍ട്ടറുടെ തെമ്മാടിത്തത്തിനപ്പുറം വിപുലമായ ഹാക്കിങ് ആണെന്ന് തനിക്ക് അറിയില്ലായിരുന്നെന്നാണ് ജയിംസ് വാദിച്ചത്. എന്നാല്‍ , ഇതുസംബന്ധിച്ച ഇ-മെയില്‍ ജയിംസിന് കൈമാറിയെന്നും ഹാക്കിങ്ങിന്റെ ഗൗരവം ബോധ്യപ്പെടുത്തിയിരുന്നെന്നുമാണ് മുന്‍ ഉദ്യോഗസ്ഥരുടെ മൊഴി. ഇതോടെ ജെയിംസ് കുരുക്കിലായി. ജയിംസ്മര്‍ഡോക്ക് മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ന്യൂസ് ഇന്റര്‍നാഷണല്‍ പ്രസ്താവനയിറക്കി. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ജയിംസ് മര്‍ഡോക്കിനോട് രേഖാമൂലം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹത്തെ വീണ്ടും ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തില്ലെന്നും വിവാദം അന്വേഷിക്കുന്ന പാര്‍ലമെന്ററി സമിതിയുടെ തലവന്‍ ജെയിംസ് വൈറ്റിങ്ഡേല്‍ പറഞ്ഞു.
ReplyDelete