കാരക്കോണം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിപ്രവേശനത്തിന് തലവരിപ്പണം വാങ്ങിയതുമായി ബന്ധപ്പെട്ട സംഭവം റിപ്പോര്‍ട്ട്ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ സ്വാശ്രയമാനേജ്മെന്റിന്റെ ഗുണ്ടകളും പൊലീസും ചേര്‍ന്ന് ഭീകരമായി മര്‍ദിച്ച സംഭവം തികച്ചും അപലപനീയമാണ്. പൊലീസിന്റെ മര്‍ദനത്തിനിരയായ മാര്‍ഷല്‍ വി സെബാസ്റ്റ്യന്റെ തലയില്‍ അഞ്ച് തുന്നിക്കെട്ടലുണ്ട്. മര്‍ദനത്തിന്റെ ഭീകരതയാണ് ഇത് വെളിപ്പെടുത്തുന്നത്. കാരക്കോണം മെഡിക്കല്‍ കോളേജില്‍ പ്രവേശനത്തിനായി ഒരു വിദ്യാര്‍ഥിയില്‍നിന്ന് 40 ലക്ഷം രൂപ തലവരി വാങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ടുകളില്‍ കാണുന്നത്. വിദ്യാഭ്യാസം ശരിക്കും കച്ചവടച്ചരക്കായി മാറ്റിയതിന്റെ ഉത്തമ ഉദാഹരണമായിവേണം ഇതിനെ കാണാന്‍ . ഇത് പുറംലോകം അറിയരുതെന്ന് സ്വാശ്രയമാനേജ്മെന്റുകള്‍ കരുതി. മാനേജ്മെന്റ് വന്‍ തുക കോഴ വാങ്ങുന്ന വിവരം ജനങ്ങളെ അറിയിക്കാനാണ് മാധ്യമപ്രവര്‍ത്തകര്‍ അവിടെ എത്തിയത്. അതാകട്ടെ മാധ്യമപ്രവര്‍ത്തകരുടെ കടമയുമാണ്. മാധ്യമങ്ങളെ പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയുടെ നാലാമത്തെ തൂണായിട്ടാണ് കരുതുന്നത്. അതുകൊണ്ടുതന്നെ ഫോര്‍ത്ത് എസ്റ്റേറ്റ് എന്നാണ് മാധ്യമങ്ങളെ വിളിക്കുന്നത്.
നിയമനിര്‍മാണസഭ, നീതിന്യായവ്യവസ്ഥ, ഭരണനിര്‍വഹണ സംവിധാനം എന്നിവയാണ് മറ്റു മൂന്ന് തൂണുകള്‍ . ജനാധിപത്യവ്യവസ്ഥയില്‍ മാധ്യമങ്ങളുടെ പ്രാധാന്യം വെളിപ്പെടുത്തുന്നതാണ് ഈ കാഴ്ചപ്പാട്. അഭിപ്രായപ്രകടനസ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടനയില്‍ മൗലികാവകാശമായി ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. ഇതൊക്കെയാണെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണങ്ങള്‍ വ്യാപകമായി നടക്കുകയാണ്. ഇത് ജനാധിപത്യവ്യവസ്ഥതന്നെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ നടന്ന മര്‍ദനം പൊലീസുകാര്‍കൂടി സഹായിച്ചാണ് നടത്തിയത് എന്നതാണ് കൂടുതല്‍ അപകടകരമായി കാണേണ്ടത്. മര്‍ദനത്തിനിരയായ മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട പൊലീസ് മര്ദകരായി മാറിയാലുള്ള അവസ്ഥ ചിന്തിക്കാന്‍ പ്രയാസമാണ്. രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു എന്നത് ശരിതന്നെ. എന്നാല്‍ , ഉയര്‍ന്ന പൊലീസ് അധികൃതരുടെ സാന്നിധ്യത്തിലാണ് അത് നടന്നത് എന്ന കാര്യം ഗൗരവമായി കാണണം. കുറ്റക്കാര്‍ക്കെതിരെ കര്‍ക്കശമായ നടപടിയും ഉണ്ടാകണം.
deshabhimani editorial 160711
കാരക്കോണം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിപ്രവേശനത്തിന് തലവരിപ്പണം വാങ്ങിയതുമായി ബന്ധപ്പെട്ട സംഭവം റിപ്പോര്‍ട്ട്ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ സ്വാശ്രയമാനേജ്മെന്റിന്റെ ഗുണ്ടകളും പൊലീസും ചേര്‍ന്ന് ഭീകരമായി മര്‍ദിച്ച സംഭവം തികച്ചും അപലപനീയമാണ്. പൊലീസിന്റെ മര്‍ദനത്തിനിരയായ മാര്‍ഷല്‍ വി സെബാസ്റ്റ്യന്റെ തലയില്‍ അഞ്ച് തുന്നിക്കെട്ടലുണ്ട്. മര്‍ദനത്തിന്റെ ഭീകരതയാണ് ഇത് വെളിപ്പെടുത്തുന്നത്. കാരക്കോണം മെഡിക്കല്‍ കോളേജില്‍ പ്രവേശനത്തിനായി ഒരു വിദ്യാര്‍ഥിയില്‍നിന്ന് 40 ലക്ഷം രൂപ തലവരി വാങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ടുകളില്‍ കാണുന്നത്. വിദ്യാഭ്യാസം ശരിക്കും കച്ചവടച്ചരക്കായി മാറ്റിയതിന്റെ ഉത്തമ ഉദാഹരണമായിവേണം ഇതിനെ കാണാന്‍ .
ReplyDeleteമാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും മൂന്നാറിലുമുണ്ടായ അതിക്രമങ്ങളെ കേരള പത്രപ്രവര്‍ത്തക യൂണിയന് ശക്തമായി അപലപിച്ചു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനു നേരെയുണ്ടാവുന്ന ഇത്തരം കടന്നുകയറ്റങ്ങളെ അമര്‍ച്ച ചെയ്യാന്‍ ഭരണകൂടം തയ്യാറാവാത്തതാണ് ഇത്തരം അനിഷ്ടസംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നതെന്ന് യൂണിയന് സംസ്ഥാന പ്രസിഡന്റ് കെ സി രാജഗോപാലും ജനറല്‍ സെക്രട്ടറി മനോഹരന് മോറായിയും പ്രസ്താവനയില്‍ പറഞ്ഞു.
ReplyDeleteതിരുവനന്തപുരത്ത് ഏഷ്യാനെറ്റ് ക്യാമറാമാനില്‍ നിന്ന് പിടിച്ചെടുത്ത ടേപ്പിലെ ദൃശ്യങ്ങള്‍ മായിച്ചു കളഞ്ഞവര്‍ക്കെതിരെ തെളിവു നശിപ്പിച്ചതിനുള്ള ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ സംഘങ്ങളെ ഏര്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കാത്തതിനാലാണെന്ന് യൂണിയന് കുറ്റപ്പെടുത്തി.
കാരക്കോണം മെഡിക്കല്‍ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട വിവാദത്തെപ്പറ്റി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. പ്രവേശനത്തിന് തലവരിപ്പണം വാങ്ങുന്നതു സംബന്ധിച്ച് തെളിവ് സഹിതം വാര്‍ത്ത പുറത്തു വന്ന സാഹചര്യത്തിലാണ് ഇത്.
ReplyDelete