കൊച്ചി: മുമ്പൊരു ബജറ്റിനെതിരെയും ഉണ്ടാവാത്ത പ്രതിഷേധമാണ് കെ എം മാണിയുടെ ബജറ്റിന് നേരിടേണ്ടിവരുന്നതെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. നഗരസഭകളിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ സംസ്ഥാനതല ദ്വിദിന ക്യാമ്പ് കൊച്ചിയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കേട്ടുകേള്‍വിയില്ലാത്ത സമരമാണ് ബജറ്റിന്റെ പേരില്‍ നടക്കുന്നത്. ഒരോ പ്രദേശത്തെയും ജനങ്ങള്‍ അവരവരുടെ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരംചെയ്യുന്നത്. എല്ലാവരുടെയും ആവശ്യങ്ങള്‍ പരിഗണിച്ച് ഇടക്കാല ബജറ്റ് അവതരിപ്പിക്കുക അസാധ്യമാണ്. ബജറ്റില്‍ പോരായ്മകളുണ്ടെങ്കില്‍ തിരുത്താവുന്നതേയുള്ളൂ. തദ്ദേശസ്ഥാപനങ്ങളിലെ കൂറുമാറ്റവും കുതിരക്കച്ചവടവും തടയാന്‍ പഴുതുകളില്ലാത്ത നിയമം നടപ്പാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാവണമെന്നും ചെന്നിത്തല പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം 1000 രൂപയായി ഉയര്‍ത്തിയത് സംസ്ഥാനസര്‍ക്കാരിന്റെ നേട്ടമായി ചെന്നിത്തല പ്രസംഗത്തിനിടെ പരാമര്‍ശിച്ചപ്പോള്‍ അതൊന്നും വലിയ കാര്യമല്ലെന്ന് സദസ്സില്‍നിന്ന് പ്രതിനിധികള്‍ വിളിച്ചുപറഞ്ഞു. തദ്ദേശ ജനപ്രതിനിധികളുടെ ശമ്പളവര്‍ധനയുടെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ ധാരണയില്ലെന്ന് യോഗാധ്യക്ഷനായ കളമശേരി മുനിസിപ്പല്‍ ചെയര്മാന് ജമാല്‍ മണക്കാടന് സൂചിപ്പിച്ചതും ശ്രദ്ധേയമായി. രാഷ്ട്രീയപാര്‍ടികള്‍ ജനകീയവിഷയങ്ങളില്‍ ഇടപെടാത്തതിനാലാണ് അരാഷ്ട്രീയപ്രസ്ഥാനങ്ങളും ബദല്സംഘടനകളും പൊതുഇടങ്ങള്‍ കൈയടക്കുന്നതെന്ന് വി എം സുധീരന് പറഞ്ഞു.
മാണിയുടെ ബജറ്റിന് അടിത്തറയില്ല: കെ മുരളീധരന്
കോഴിക്കോട്: അടിത്തറയില്ലാത്ത ബജറ്റാണ് മന്ത്രി കെ എം മാണി അവതരിപ്പിച്ചതെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരന് എംഎല്‍എ പറഞ്ഞു. മാണിയുടെ ബജറ്റിന് "എ പ്ലസ്" നല്കാന് കഴിയില്ല. കോണ്‍ഗ്രസിന്റെ നേതാക്കന്മാര്ക്ക് ഒരു പണിയുമില്ല. ഞാന്‍ എംഎല്‍എയായതു കൊണ്ട് കല്യാണ വീട്ടിലും മരണവീട്ടിലും തിരുവനന്തപുരത്തെ പൊതുപരിപാടികളിലും പങ്കെടുക്കുന്നു. പണ്ട് ഞാന്‍ ഗ്രൂപ്പിന്റെ ആളായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാനും മുല്ലപ്പള്ളിയും വി എം സുധീരനും കോണ്‍ഗ്രസിലെ ചേരിചേരാ നയത്തിന്റെ ആളുകളാണെന്നും മുരളീധരന് പറഞ്ഞു. ഇതില്‍ മുല്ലപ്പള്ളിക്കു മാത്രമാണ് നഷ്ടം സംഭവിക്കാത്തത്. അദ്ദേഹം കേന്ദ്രമന്ത്രിയായി. ഞാന്‍ നിയമസഭയില്‍ എറ്റവും പിന് ബെഞ്ചിലായി. സുധീരന് ഒന്നും കിട്ടിയില്ലെന്നും മുരളീധരന് പറഞ്ഞു.
ദേശാഭിമാനി 160711
മുമ്പൊരു ബജറ്റിനെതിരെയും ഉണ്ടാവാത്ത പ്രതിഷേധമാണ് കെ എം മാണിയുടെ ബജറ്റിന് നേരിടേണ്ടിവരുന്നതെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. നഗരസഭകളിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ സംസ്ഥാനതല ദ്വിദിന ക്യാമ്പ് കൊച്ചിയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കേട്ടുകേള്‍വിയില്ലാത്ത സമരമാണ് ബജറ്റിന്റെ പേരില്‍ നടക്കുന്നത്. ഒരോ പ്രദേശത്തെയും ജനങ്ങള്‍ അവരവരുടെ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരംചെയ്യുന്നത്. എല്ലാവരുടെയും ആവശ്യങ്ങള്‍ പരിഗണിച്ച് ഇടക്കാല ബജറ്റ് അവതരിപ്പിക്കുക അസാധ്യമാണ്. ബജറ്റില്‍ പോരായ്മകളുണ്ടെങ്കില്‍ തിരുത്താവുന്നതേയുള്ളൂ. തദ്ദേശസ്ഥാപനങ്ങളിലെ കൂറുമാറ്റവും കുതിരക്കച്ചവടവും തടയാന്‍ പഴുതുകളില്ലാത്ത നിയമം നടപ്പാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാവണമെന്നും ചെന്നിത്തല പറഞ്ഞു.
ReplyDelete