ന്യൂഡല്‍ഹി: സമ്പന്നര്‍ക്ക് അനുകൂലമായ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ വേണ്ടി മാത്രമല്ല , ദരിദ്രര്‍ക്ക് സംരക്ഷണം നല്കാന് കൂടിയാണ് നീതിപീഠം പ്രവര്‍ത്തിക്കുന്നതെന്ന് സുപ്രീംകോടതി പറഞ്ഞു. ദുര്‍ബല വിഭാഗങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിക്കപ്പെടുന്ന പരാതികള്‍ പരിഗണിച്ചില്ലെങ്കില്‍ ഭരണഘടനാപരമായ കടമ നിറവേറ്റുന്നതില്‍ കോടതികള്‍ പരാജയപ്പെടുമെന്ന് ജസ്റ്റിസുമാരായ ജി എസ് സിങ്വിയും എ കെ ഗാംഗുലിയുമടങ്ങിയ ബെഞ്ച് പറഞ്ഞു. റോഡുവക്കിലെ കാനകളിലിറങ്ങി പണിയെടുക്കുന്ന അസംഘടിത തൊഴിലാളികള്‍ക്ക് ആവശ്യമായ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കാന്‍ ഡല്‍ഹി ജലബോര്‍ഡിന് നിര്‍ദേശം നല്കിയ 45 പേജ് വരുന്ന വിധി ന്യായത്തിലാണ് സുപ്രീംകോടതി ഈ നിഗമനങ്ങള്‍ .
പണമുള്ളവര്‍ മാത്രം കോടതികളെ സമീപിക്കുകയും നീതി നേടുകയും ചെയ്യുന്ന സാമൂഹ്യാവസ്ഥയെ അതിനിശിതമായി സുപ്രീംകോടതി വിമര്‍ശിച്ചു. പാവങ്ങള്‍ക്കും ദുര്‍ബലര്‍ക്കും സംരക്ഷണം അഭ്യര്‍ത്ഥിച്ച് വരുന്ന യഥാര്‍ത്ഥ പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ അധികാരപരിധിയുടെ ലംഘനമെന്നും മറ്റും ആരോപണമുയര്‍ത്തി വിമര്‍ശിക്കുന്നതിനെയും കോടതി കുറ്റപ്പെടുത്തി. കള്ളപ്പണ കേസില്‍ കോടതി അധികാരപരിധി ലംഘിച്ചുവെന്ന് ആക്ഷേപിച്ച് യുപിഎ സര്‍ക്കാര്‍ അപേക്ഷ നല്കിയ സാഹചര്യത്തിലാണ് സുപ്രീംകോടതി വിധിയെന്നത് ശ്രദ്ധേയമാണ്. പാവങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി തയ്യാറാക്കിയ നിയമങ്ങള്‍ യഥാവിധം നടപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പഞ്ചസാര വ്യവസായികള്‍ക്കും മദ്യരാജാക്കന്മാര്ക്കും അവരുടെ ബിസിനസ് നടത്താനും പൊതുജനത്തെ ചൂഷണം ചെയ്ത പോക്കറ്റ് വീര്‍പ്പിക്കാനും മൗലികാവകാശമുണ്ടെങ്കില്‍ സമൂഹത്തിലെ ഏറ്റവും താഴെതട്ടിലുള്ള ചമര്‍ ജാതിക്കാര്‍ക്കും മറ്റും സ്വന്തം വിയര്‍പ്പൊഴുക്കി മാന്യമായി ജീവിക്കാനുള്ള അവകാശവുമുണ്ട്.
സമ്പന്നര്‍ക്ക് ലക്ഷങ്ങള്‍ മുടക്കി മിടുക്കരായ അഭിഭാഷകരെ വച്ച് കോടതികളെ സമീപിക്കാം. കച്ചവടംനടത്താനുള്ള ഇവരുടെ അവകാശം മൗലികാവകാശമെന്ന പേരില്‍ ശരിവയ്ക്കപ്പെടുമ്പോള് കോടതികളുടെ "ധൈര്യവും കൂസലില്ലായ്മയും" പ്രശംസിക്കപ്പെടും. എന്നാല്‍ പൊതുതാല്‍പ്പര്യ ഹര്‍ജികളിലൂടെ പാവങ്ങളുടെ മൗലികാവകാശം സംരക്ഷിച്ചാല്‍ കോടതി വെറുതെ സമയം കളയുന്നുവെന്ന് വിമര്‍ശം ഉയരും. പൊതുതാല്‍പ്പര്യഹര്‍ജികള്‍ അനാവശ്യമായി കോടതികളുടെ സമയം കളയുന്നുവെന്ന തെറ്റിദ്ധാരണ ഒരു വിഭാഗം അഭിഭാഷകരിലും മാധ്യമപ്രവര്‍ത്തകരിലും പൊതുപ്രവര്ത്തകരിലുമുണ്ട്. ഭരണവ്യവസ്ഥയെന്നാല് ചുരുക്കം ചിലര്‍ക്ക് മാത്രം നിയമത്തിന്റെ സംരക്ഷണമെന്നല്ല. ദരിദ്രര്‍ക്കും സാമൂഹ്യ-രാഷ്ട്രീയാവകാശങ്ങളുണ്ട്. ഭരണക്രമം അവര്‍ക്കു വേണ്ടി കൂടിയുള്ളതാണ്-ജസ്റ്റിസ് സിങ്വി എഴുതിയ വിധിന്യായത്തില്‍ പറഞ്ഞു.
ദേശാഭിമാനി 160711
സമ്പന്നര്‍ക്ക് അനുകൂലമായ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ വേണ്ടി മാത്രമല്ല , ദരിദ്രര്‍ക്ക് സംരക്ഷണം നല്കാന് കൂടിയാണ് നീതിപീഠം പ്രവര്‍ത്തിക്കുന്നതെന്ന് സുപ്രീംകോടതി പറഞ്ഞു. ദുര്‍ബല വിഭാഗങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിക്കപ്പെടുന്ന പരാതികള്‍ പരിഗണിച്ചില്ലെങ്കില്‍ ഭരണഘടനാപരമായ കടമ നിറവേറ്റുന്നതില്‍ കോടതികള്‍ പരാജയപ്പെടുമെന്ന് ജസ്റ്റിസുമാരായ ജി എസ് സിങ്വിയും എ കെ ഗാംഗുലിയുമടങ്ങിയ ബെഞ്ച് പറഞ്ഞു. റോഡുവക്കിലെ കാനകളിലിറങ്ങി പണിയെടുക്കുന്ന അസംഘടിത തൊഴിലാളികള്‍ക്ക് ആവശ്യമായ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കാന്‍ ഡല്‍ഹി ജലബോര്‍ഡിന് നിര്‍ദേശം നല്കിയ 45 പേജ് വരുന്ന വിധി ന്യായത്തിലാണ് സുപ്രീംകോടതി ഈ നിഗമനങ്ങള്‍ .
ReplyDelete