ഭൂപരിഷ്കരണം ഉള്‍പ്പെടെ കര്‍ഷകരുടെയും സാധാരണക്കാരുടെയും ജീവിതനിലവാരം ഉയര്‍ത്തിയ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ തകര്‍ത്ത വിമോചനസമരത്തിന്റെ സന്തതികളാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. "മത-രാഷ്ട്രീയ-മാഫിയ കൂട്ടുകെട്ടിനെതിരെ ജനശക്തി" എന്ന വിഷയത്തില്‍ നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് പാളയം രക്തസാക്ഷിമണ്ഡപത്തില്‍ സംഘടിപ്പിച്ച സായാഹ്നസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ കച്ചവടക്കാര്‍ , ഭൂപരിഷ്കരണം തകര്‍ക്കാനൊരുങ്ങുന്ന വന്‍കിട തോട്ടംമുതലാളിമാര്‍ , ജാതി-മത ശക്തികള്‍ തുടങ്ങിയവരെല്ലാം ഇന്ന് ഭരണത്തിനുപിന്നില്‍ അണിനിരന്നിരിക്കുകയാണ്. രണ്ടു സീറ്റിന്റെ പിന്‍ബലത്തില്‍ യുഡിഎഫിന് അധികാരത്തിലെത്താന്‍ കഴിഞ്ഞത് എന്തുകൊണ്ടെന്നത് രഹസ്യമല്ല. വര്‍ഗീയ-സാമുദായികശക്തികളുടെ പിന്തുണയാണ് പരാജയസമാനമായ വിജയമെങ്കിലും നേടാന്‍ യുഡിഎഫിനെ സഹായിച്ചത്. ഈ വിജയത്തിന് വലിയ വിലയാണ് അവര്‍ക്ക് കൊടുക്കേണ്ടിവരുന്നത്. പാഠപുസ്തകങ്ങളടക്കം മതസംഘടനകളുടെ ആജ്ഞാനുസരണം തിരുത്താന്‍ തുടങ്ങി. മന്ത്രിമാരെ നിശ്ചയിച്ചതും മറ്റ് അധികാരങ്ങള്‍ പങ്കിടുന്നതും ജാതി-മത മേലാളന്മാരുടെ നിര്‍ദേശപ്രകാരമാണ്. മത-രാഷ്ട്രീയ കൂട്ടുകെട്ടിന്റെ പ്രത്യാഘാതം നമ്മുടെ സംസ്ഥാനം അനുഭവിച്ചുകൊണ്ടിരിക്കയാണ്. അഴിമതിക്ക് സുപ്രീംകോടതി ശിക്ഷിച്ച കുറ്റവാളിയാണ് ഭരണമുന്നണിയുടെ പ്രധാന നേതാവ്. ഇയാളെ ജയില്‍ മോചിതനാക്കാന്‍ ശ്രമം നടക്കുന്നു. ഐസ്ക്രീം കേസ് ഉള്‍പ്പെടെയുള്ള കേസുകളുമായി മുന്നോട്ട് പോയാല്‍ ഭരണം തകരുമെന്നുകണ്ട് അത്തരം കേസുകളും അട്ടിമറിക്കാന്‍ ഒരുങ്ങുകയാണെന്നും വി എസ് പറഞ്ഞു.
പി ടി എ റഹിം എംഎല്‍എ അധ്യക്ഷനായി. എ കെ ശശീന്ദ്രന്‍ എംഎല്‍എ, ഫെലിക്സ് പുല്ലൂടന്‍ , എം എ ജലീല്‍ പുനലൂര്‍ , സിറാജുദീന്‍ പെരിനാട് എന്നിവര്‍ സംസാരിച്ചു.
deshabhimani 160711

ReplyDelete