Monday, July 18, 2011

വിഴിഞ്ഞം തുറമുഖം; ടെന്‍ഡര്‍ നീട്ടുന്നതിനുപിന്നില്‍ നിക്ഷിപ്ത താല്‍പ്പര്യം

നിര്‍ദിഷ്ട വിഴിഞ്ഞം അന്തരാഷ്ട്ര തുറമുഖ പദ്ധതി ടെന്‍ഡര്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടുന്നതിനു പിന്നില്‍ നിക്ഷിപ്തതാല്‍പ്പര്യം. ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ പേരില്‍ പദ്ധതിതന്നെ അട്ടിമറിക്കാനുള്ള നീക്കമാണെന്ന സംശയം ബലപ്പെട്ടു. ടെന്‍ഡര്‍ ഒരു മാസംകൂടി നീട്ടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം പദ്ധതി നിര്‍മാണം തുടങ്ങുന്നത് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനാണെന്നും സംശയമുണ്ട്. പദ്ധതിയുമായി സഹകരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ഷിപ്പിങ് കോര്‍പറേഷന്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ , ഇപ്പോള്‍ കോര്‍പറേഷനില്‍നിന്ന് ചില ഉന്നതര്‍ സ്വാധീനം ഉപയോഗിച്ച് കത്ത് എഴുതി വാങ്ങുകയായിരുന്നെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കത്ത് ലഭിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സ്ഥിരീകരിച്ചിട്ടുണ്ട്. കോര്‍പറേഷനെ കൂടാതെ മറ്റ് ചില സ്വകാര്യ കമ്പനികളും രംഗത്തുണ്ടത്രേ.

തുറമുഖനടത്തിപ്പിന് സ്വകാര്യപങ്കാളിയെ തെരഞ്ഞെടുക്കുന്നതിനുള്ള അന്തിമ ടെന്‍ഡര്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതിയാണ് സര്‍ക്കാര്‍ പെട്ടന്ന് നീട്ടിയിരിക്കുന്നത്. വെള്ളിയാഴ്ചയായിരുന്നു അവസാന തീയതി. ഇത് മൂന്നാംതവണയാണ് ടെന്‍ഡര്‍ നീട്ടുന്നത്. എന്തായാലും ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിക്കാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്ന് ഉറപ്പായിട്ടുണ്ട്. അതിനിടെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ പരിസ്ഥിതി ആഘാതപഠനവും പദ്ധതിക്ക് പാരയാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രദേശത്തിന്റെ മൊത്തത്തിലുള്ള പാരിസ്ഥിതിക പഠനം നടത്താനാണ് തീരുമാനം. ഇതിനാല്‍ പദ്ധതി നടപ്പാക്കുന്ന സ്ഥലവും രൂപരേഖയും മാറിയേക്കാം. പദ്ധതി വൈകാന്‍ ഇതും കാരണമാകും. പദ്ധതി മാറ്റം ടെന്‍ഡര്‍ നടപടികളെയും ബാധിക്കും.

deshabhimani 180711

1 comment:

  1. വിഴിഞ്ഞം അന്തരാഷ്ട്ര തുറമുഖ പദ്ധതി ടെന്‍ഡര്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടുന്നതിനു പിന്നില്‍ നിക്ഷിപ്തതാല്‍പ്പര്യം. ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ പേരില്‍ പദ്ധതിതന്നെ അട്ടിമറിക്കാനുള്ള നീക്കമാണെന്ന സംശയം ബലപ്പെട്ടു. ടെന്‍ഡര്‍ ഒരു മാസംകൂടി നീട്ടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം പദ്ധതി നിര്‍മാണം തുടങ്ങുന്നത് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനാണെന്നും സംശയമുണ്ട്. പദ്ധതിയുമായി സഹകരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ഷിപ്പിങ് കോര്‍പറേഷന്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ , ഇപ്പോള്‍ കോര്‍പറേഷനില്‍നിന്ന് ചില ഉന്നതര്‍ സ്വാധീനം ഉപയോഗിച്ച് കത്ത് എഴുതി വാങ്ങുകയായിരുന്നെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കത്ത് ലഭിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സ്ഥിരീകരിച്ചിട്ടുണ്ട്. കോര്‍പറേഷനെ കൂടാതെ മറ്റ് ചില സ്വകാര്യ കമ്പനികളും രംഗത്തുണ്ടത്രേ.

    ReplyDelete