കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നതിലും ക്രമസമാധാനനില തകരുന്നതിലും സാമൂഹ്യ സാംസ്കാരികരംഗത്തെ പ്രമുഖര്‍ ആശങ്ക പ്രകടിപ്പിച്ചു. അക്രമം അവസാനിപ്പിക്കാന്‍ അടിയന്തരനടപടി കൈകൊള്ളണമെന്ന് അവര്‍ സംയുക്ത പ്രസ്താവനയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് ആവശ്യപ്പെട്ടു.
മുന്‍ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി, പ്രശസ്ത എഴുത്തുകാരന് ശങ്കര്‍ ഘോഷ്, വിഖ്യാത നാടക കലാകാരന് കൗശിക് സെന്‍ , വിദ്യാഭ്യാസ വിദഗ്ദ്ധന് സൗരന്‍ ഭട്ടാചാര്യ, സാമൂഹ്യപ്രവര്‍ത്തകരായ സന്തോഷ് റാണ, അഷിം ചാറ്റര്‍ജി തുടങ്ങിയവരാണ് പ്രസ്താവന പുറപ്പെടുവിച്ചത്.
തെരഞ്ഞെടുപ്പിനുശേഷം 20 രാഷ്ട്രീയ കൊലപാതകമാണ് സംസ്ഥാനത്ത് നടന്നത്. നിരവധിപേര്‍ അക്രമത്തിന് ഇരയായി. ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ പൊതുജീവിതത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുക്കണമെന്നും പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. പ്രസ്താവനയില്‍ ഒപ്പിട്ട ശങ്കര്‍ ഘോഷിനെ പോലുള്ള പലരും തെരഞ്ഞെടുപ്പിനുമുമ്പ് മമതക്കുവേണ്ടി പരസ്യമായി രംഗത്തിറങ്ങിയവരാണ്.
(ഗോപി)
deshabhimani 040711
പശ്ചിമബംഗാളില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നതിലും ക്രമസമാധാനനില തകരുന്നതിലും സാമൂഹ്യ സാംസ്കാരികരംഗത്തെ പ്രമുഖര്‍ ആശങ്ക പ്രകടിപ്പിച്ചു. അക്രമം അവസാനിപ്പിക്കാന്‍ അടിയന്തരനടപടി കൈകൊള്ളണമെന്ന് അവര്‍ സംയുക്ത പ്രസ്താവനയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് ആവശ്യപ്പെട്ടു.
ReplyDelete