Sunday, July 10, 2011

ഐടി തൊഴിലാളികളുടെ സാമൂഹ്യസുരക്ഷ ഉറപ്പാക്കണം: എം എം ലോറന്‍സ്

തൃശൂര്‍ : ഐടി തൊഴിലാളികളുടെ സാമൂഹ്യസുരക്ഷിതത്വം സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് സിഐടിയു സംസ്ഥാന ജനറല്‍സെക്രട്ടറി എം എം ലോറന്‍സ് ആവശ്യപ്പെട്ടു. ഇതിനായി ഐടി ആക്ടും വെല്‍ഫെയര്‍ബോര്‍ഡും രൂപീകരിക്കണം. ഈ മേഖലയില്‍ പണിയെടുക്കുന്നവര്‍ അസംഘടിതരാണെന്ന സാഹചര്യം മുതലെടുത്ത് ചൂഷണം ഏറിവരികയാണ്. പ്രൊവിഡന്റ് ഫണ്ട്, ഇന്‍ഷുറന്‍സ്, ഇഎസ്ഐ, ബോണസ്, ഇന്‍ക്രിമെന്റുകള്‍ , മിനിമം വേതനം എന്നിവ തൊഴിലാളികള്‍ക്ക് നിഷേധിക്കപ്പെടുന്നു. സാര്‍വത്രിക തൊഴില്‍നിയമങ്ങളും തൊഴില്‍ അവകാശങ്ങളും ഐടി രംഗത്ത് പാലിക്കപ്പെടുന്നില്ല. തൊഴിലാളിചൂഷണം ഇപ്പോള്‍ സര്‍ക്കാര്‍ പദ്ധതികളിലേക്കും വ്യാപിക്കുകയാണ്. സി-ഡിറ്റ്, ഐടി അറ്റ് സ്കൂള്‍ , കേരള സ്റ്റേറ്റ് ഐടി മിഷന്‍ , കെല്‍ട്രോണ്‍ , ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ , അക്ഷയ തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികള്‍ കമീഷന്‍ ഏജന്റുകളായി അധഃപതിച്ചിരിക്കയാണെന്നും ലോറന്‍സ് പറഞ്ഞു.

ഐടി മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ ഓഫ് ഐടി എംപ്ലോയീസ് എന്ന സംഘടനയുടെ ഔദ്യോഗിക വെബ്സൈറ്റ് ഉദ്ഘാടനം എം എം ലോറന്‍സ് നിര്‍വഹിച്ചു വാര്‍ത്താസമ്മേളനത്തില്‍ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എം എം വര്‍ഗീസ്, അസോസിയേഷന്‍ ഓഫ് ഐടി എംപ്ലോയീസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ ഡി ജയന്‍ , ജില്ലാ പ്രസിഡന്റ് എ സിയാവുദ്ദീന്‍ , സംസ്ഥാന ജോയിന്റ് സെക്രട്ടറി ലൂസിഫര്‍ എന്നിവര്‍ പങ്കെടുത്തു.

ഐടി എംപ്ലോയീസ് അസോ. സംസ്ഥാന സമ്മേളനം സ്വാഗതസംഘം

തൃശൂര്‍ : അസോസിയേഷന്‍ ഓഫ് ഐടി എംപ്ലോയീസ് സംസ്ഥാന സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു. രൂപീകരണയോഗം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എം എം വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ഓഫ് ഐടി എംപ്ലോയീസ് ജില്ലാ പ്രസിഡന്റ് എ സിയാവുദ്ദീന്‍ അധ്യക്ഷനായി. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പി കെ ഷാജന്‍ , വി രാമകൃഷ്ണന്‍ , എം കെ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ ഡി ജയന്‍ സ്വാഗതവും സംസ്ഥാന ജോയിന്റ് സെക്രട്ടറി ലുസിഫര്‍ നന്ദിയും പറഞ്ഞു. ആഗസ്ത് 21ന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളിലാണ് സമ്മേളനം. ഭാരവാഹികള്‍ : എ സി മൊയ്തീന്‍ , ബേബിജോണ്‍ , സി ഒ പൗലോസ്, കെ കെ മാമക്കുട്ടി, പി ആര്‍ രാജന്‍ (രക്ഷാധികാരികള്‍). എം എം വര്‍ഗീസ് (ചെയര്‍മാന്‍), എ ഡി ജയന്‍ (കണ്‍വീനര്‍), എ സിയാവുദ്ദീന്‍ (ട്രഷറര്‍).

deshabhimani 100711

1 comment:

  1. ഐടി തൊഴിലാളികളുടെ സാമൂഹ്യസുരക്ഷിതത്വം സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് സിഐടിയു സംസ്ഥാന ജനറല്‍സെക്രട്ടറി എം എം ലോറന്‍സ് ആവശ്യപ്പെട്ടു. ഇതിനായി ഐടി ആക്ടും വെല്‍ഫെയര്‍ബോര്‍ഡും രൂപീകരിക്കണം. ഈ മേഖലയില്‍ പണിയെടുക്കുന്നവര്‍ അസംഘടിതരാണെന്ന സാഹചര്യം മുതലെടുത്ത് ചൂഷണം ഏറിവരികയാണ്. പ്രൊവിഡന്റ് ഫണ്ട്, ഇന്‍ഷുറന്‍സ്, ഇഎസ്ഐ, ബോണസ്, ഇന്‍ക്രിമെന്റുകള്‍ , മിനിമം വേതനം എന്നിവ തൊഴിലാളികള്‍ക്ക് നിഷേധിക്കപ്പെടുന്നു. സാര്‍വത്രിക തൊഴില്‍നിയമങ്ങളും തൊഴില്‍ അവകാശങ്ങളും ഐടി രംഗത്ത് പാലിക്കപ്പെടുന്നില്ല. തൊഴിലാളിചൂഷണം ഇപ്പോള്‍ സര്‍ക്കാര്‍ പദ്ധതികളിലേക്കും വ്യാപിക്കുകയാണ്. സി-ഡിറ്റ്, ഐടി അറ്റ് സ്കൂള്‍ , കേരള സ്റ്റേറ്റ് ഐടി മിഷന്‍ , കെല്‍ട്രോണ്‍ , ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ , അക്ഷയ തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികള്‍ കമീഷന്‍ ഏജന്റുകളായി അധഃപതിച്ചിരിക്കയാണെന്നും ലോറന്‍സ് പറഞ്ഞു.

    ReplyDelete