Sunday, July 10, 2011

പന്തളത്ത് സിഐടിയു പ്രവര്‍ത്തകര്‍ക്കുനേരെ ആര്‍എസ്എസ് വധശ്രമം

പന്തളം: സിഐടിയു പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് വധശ്രമം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സിഐടിയു പന്തളം ടൗണ്‍ യൂണിറ്റ് പ്രവര്‍ത്തകരായ വിനോദ്(35), കൃഷ്ണന്‍കുട്ടി(44) എന്നിവരെ കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദനമേറ്റ ഒരു സിഐടിയു പ്രവര്‍ത്തകന്‍ ബിജു(38)വിനേയും സിപിഐഎം പ്രവര്‍ത്തകന്‍ രാജേന്ദ്ര(35)നെയും പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെളളിയാഴ്ച പന്തളത്ത് നടന്ന ആര്‍എസ്എസ്-സംഘപരിവാര്‍ ആക്രമണത്തിന്റെ തുടര്‍ച്ചയായാണ് ശനിയാഴ്ചയും അക്രമമുണ്ടായത്.

വെളളിയാഴ്ച ആര്‍എസ്എസ്-സംഘപരിവാര്‍ നേതൃത്വത്തില്‍ പന്തളത്ത് സിഐടിയു പ്രവര്‍ത്തകനായ സുഭാഷി(33)നെ മര്‍ദിച്ചു. സിപിഐഎം പന്തളം ഏരിയാക്കമ്മറ്റി ആപ്പീസിന് നേരെ കല്ലേറുണ്ടായി. പൊലീസ് പാര്‍ട്ടി ഓഫീസില്‍ കയറി എസ്എഫ്ഐ പ്രവര്‍ത്തകരെ പിടിക്കാന്‍ ശ്രമിക്കുകയും സിഐടിയു പ്രവര്‍ത്തകന്‍ രാജനെ പിടിച്ചുകൊണ്ട് പോകുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച പന്തളത്ത് പകല്‍ 2 മുതല്‍ സിപിഐ എം ഹര്‍ത്താലിനും പണിമുടക്കിനും ആഹ്വാനം ചെയ്തിരുന്നു. ഹര്‍ത്താലിന് കടകള്‍ അടയ്ക്കണമെന്നാവശ്യപ്പെടാന്‍ പന്തളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം എത്തിയ സിഐടിയു പ്രവര്‍ത്തകരെ മൂന്ന് ബൈക്കുകളിലായി എത്തിയ ആറുപേരടങ്ങുന്ന സംഘം ഇരുമ്പ് പൈപ്പുകളും കമ്പികളുമായെത്തി ആക്രമിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഇവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍കോളേജിലും എത്തിച്ചു. സംഭവത്തില്‍ പ്രഷേധിച്ച് പന്തളത്ത് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും യോഗവും നടന്നു.

deshabhimani 100711

1 comment:

  1. സിഐടിയു പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് വധശ്രമം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സിഐടിയു പന്തളം ടൗണ്‍ യൂണിറ്റ് പ്രവര്‍ത്തകരായ വിനോദ്(35), കൃഷ്ണന്‍കുട്ടി(44) എന്നിവരെ കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദനമേറ്റ ഒരു സിഐടിയു പ്രവര്‍ത്തകന്‍ ബിജു(38)വിനേയും സിപിഐഎം പ്രവര്‍ത്തകന്‍ രാജേന്ദ്ര(35)നെയും പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെളളിയാഴ്ച പന്തളത്ത് നടന്ന ആര്‍എസ്എസ്-സംഘപരിവാര്‍ ആക്രമണത്തിന്റെ തുടര്‍ച്ചയായാണ് ശനിയാഴ്ചയും അക്രമമുണ്ടായത്.

    ReplyDelete