Saturday, July 9, 2011

കേരള സര്‍വകലാശാലാ സിന്‍ഡിക്കറ്റ്: ഇടതുപക്ഷത്തിന് വന്‍ വിജയം

കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വന്‍ വിജയം. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി രാജേന്ദ്രന്‍ , ബി രാഘവന്‍ , കേരള യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി മോഹനചന്ദ്രന്‍നായര്‍ (ഡെമോഗ്രാഫിവകുപ്പ് മേധാവി, കേരള സര്‍വകലാശാല), എകെജിസിടി വനിതാ സബ്കമ്മിറ്റി കണ്‍വീനര്‍ ഡോ. പി എസ് ശ്രീകല (ലക്ചറര്‍ , മലയാളംവകുപ്പ്, യൂണിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം), എകെപിസിടിഎ സംസ്ഥാന സെക്രട്ടറി ഡോ. കെ എല്‍ വിവേകാനന്ദന്‍ (റീഡര്‍ , ജിയോളജി, എസ്എന്‍ കോളജ് ചെമ്പഴന്തി), മുന്‍ ജനറല്‍ സെക്രട്ടറി പി രഘുനാഥ് (ലക്ചറര്‍ , കൊമേഴ്സ് വിഭാഗം, എംഎസ്എം കോളജ്, കായംകുളം), ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ. എസ് പി ദീപക്, ആലപ്പുഴ ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ് സജി ചെറിയാന്‍ , എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോം, ഫസിലുദ്ദീന്‍ ഹക്ക് (പ്രസിഡന്റ്, മുഖത്തല കശുവണ്ടിത്തൊഴിലാളി കൗണ്‍സില്‍), ഡോ. ജെ ലത, ഡോ. എം ജീവന്‍ലാല്‍ (പ്രിന്‍സിപ്പല്‍ , കോളജ് ഓഫ് എന്‍ജിനിയറിങ്, തിരുവനന്തപുരം), ബി എസ് ജ്യോതികുമാര്‍ (മാനേജര്‍ , കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ , ആര്‍ക്കന്നൂര്‍), ജോര്‍ജ് മേഴ്സിയര്‍ എന്നിവരാണ് വിജയിച്ചത്.

കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പ്രസിദ്ധീകരിക്കുന്നത് യുഡിഎഫുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി തടഞ്ഞിരുന്നു. വോട്ടെണ്ണി ഫലം പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി അനുമതി നല്‍കിയത്. ഇതിനെത്തുടര്‍ന്ന് വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍ നടന്നത്. സിന്‍ഡിക്കറ്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ യുഡിഎഫ് നടത്തിയ ശ്രമംമൂലം മാസങ്ങളായി സര്‍വകലാശാലയില്‍ ഭരണപ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

ദേശാഭിമാനി 090711

1 comment:

  1. കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വന്‍ വിജയം.

    ReplyDelete