Monday, July 18, 2011

ഗുജറാത്ത് പൊലീസിന്റെ വ്യാജ ഏറ്റുമുട്ടല്‍ അന്വേഷണം നയിക്കാന്‍ ആളില്ല

അഹമ്മദാബാദ്: മലയാളിയായ പ്രാണേഷ് കുമാറും കോളേജ് വിദ്യാര്‍ഥിനിയായ ഇസ്രത് ജഹാനുമടക്കം നാലുപേരെ 2004ല്‍ വ്യാജ ഏറ്റുമുട്ടല്‍ കഥയുണ്ടാക്കി ഗുജറാത്ത് പൊലീസ് വെടിവച്ചു കൊന്ന സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ തലവനാകാന്‍ ആളില്ല. ഗുജറാത്ത് ഹൈക്കോടതി നിയോഗിച്ച മൂന്നാമത്തെ ഐപിഎസ് ഉദ്യോഗസ്ഥനും സ്ഥാനമേല്‍ക്കാന്‍ വിസമ്മതിച്ചു. ആന്ധ്രപ്രദേശ് കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥനായ ജെ വി രാമുഡുവാണ് അസുഖംമൂലം പദവി ഏറ്റെടുക്കാന്‍ വിസമ്മതിച്ചത്. രാമുഡു സ്ഥാനമേല്‍ക്കാന്‍ തയ്യാറാണെന്ന് വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ബോധിപ്പിച്ചതിനെത്തുടര്‍ന്നാണ് നിലവില്‍ ചുമതലയുള്ള സത്യപാല്‍സിങ്ങിന് സ്ഥാനമൊഴിയാന്‍ കോടതി അനുമതി നല്‍കിയത്.

ഡല്‍ഹി കേഡറിലുള്ള ഐപിഎസുകാരന്‍ കര്‍ണെയില്‍ സിങ്ങിനായിരുന്നു സംഘത്തിന്റെ ആദ്യചുമതല. ആഗസ്ത് അഞ്ചിന് ഇതുസംബന്ധിച്ച ഹര്‍ജി വീണ്ടും കോടതിയുടെ പരിഗണനയില്‍ വരും. പ്രാണേഷിന്റെ പിതാവ് ഗോപിനാഥ് പിള്ളയും ഇസ്രത് ജഹാന്റെ മാതാവ് ഷമീമ കൗസറിന്റെയും പരാതിയെത്തുടര്‍ന്നാണ് വ്യാജ ഏറ്റുമുട്ടല്‍ സംഭവം അന്വേഷിക്കാന്‍ ഗുജറാത്ത് ഹൈക്കോടതിയാണ് കഴിഞ്ഞവര്‍ഷം മൂന്നംഗ സംഘത്തെ നിയമിച്ചത്. ഗുജറാത്ത് കേഡര്‍ ഐപിഎസ് ഓഫീസര്‍ മോഹന്‍}ഝാ, സതീഷ്വര്‍മ എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങള്‍ . ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ എത്തിയ നാലംഗ ലഷ്കര്‍ സംഘത്തെയാണ് വധിച്ചത് എന്നായിരുന്ന സംസ്ഥാന പൊലീസിന്റെ അവകാശവാദം. അംജദ് അലി റാണ, സീഷന്‍ ജോഹര്‍ എന്നിവരാണ് വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മറ്റുള്ളവര്‍ .

deshabhimani 180711

1 comment:

  1. മലയാളിയായ പ്രാണേഷ് കുമാറും കോളേജ് വിദ്യാര്‍ഥിനിയായ ഇസ്രത് ജഹാനുമടക്കം നാലുപേരെ 2004ല്‍ വ്യാജ ഏറ്റുമുട്ടല്‍ കഥയുണ്ടാക്കി ഗുജറാത്ത് പൊലീസ് വെടിവച്ചു കൊന്ന സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ തലവനാകാന്‍ ആളില്ല. ഗുജറാത്ത് ഹൈക്കോടതി നിയോഗിച്ച മൂന്നാമത്തെ ഐപിഎസ് ഉദ്യോഗസ്ഥനും സ്ഥാനമേല്‍ക്കാന്‍ വിസമ്മതിച്ചു. ആന്ധ്രപ്രദേശ് കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥനായ ജെ വി രാമുഡുവാണ് അസുഖംമൂലം പദവി ഏറ്റെടുക്കാന്‍ വിസമ്മതിച്ചത്. രാമുഡു സ്ഥാനമേല്‍ക്കാന്‍ തയ്യാറാണെന്ന് വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ബോധിപ്പിച്ചതിനെത്തുടര്‍ന്നാണ് നിലവില്‍ ചുമതലയുള്ള സത്യപാല്‍സിങ്ങിന് സ്ഥാനമൊഴിയാന്‍ കോടതി അനുമതി നല്‍കിയത്.

    ReplyDelete