കൊച്ചി: സംസ്ഥാന ലോട്ടറി പ്രതിദിനമാക്കണമെന്നും വെട്ടിക്കുറച്ച ഓണം ബംപര്‍ കമീഷന്‍ പുനഃസ്ഥാപിക്കണമെന്നും ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് യൂണിയന്‍ (സിഐടിയു) സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി ജയരാജന്‍ ആവശ്യപ്പെട്ടു.
പ്രതിദിന നറുക്കെടുപ്പ് ഇല്ലാതായതോടെ ലോട്ടറി ഏജന്റുമാരും വില്‍പ്പനക്കാരും ദുരിതത്തിലാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ സെപ്തംബര്‍മുതല്‍ കമീഷന്‍ വര്‍ധിപ്പിച്ചുവെങ്കില്‍ യുഡിഎഫ് സര്‍ക്കാര്‍ പ്രതിദിന നറുക്കെടുപ്പ് ആരംഭിക്കുന്നില്ലെന്നതിനു പുറമെ ചെറുകിട ഏജന്റുമാര്‍ക്ക് കമീഷന്‍ കുറയുംവിധത്തിലാണ് സ്ലാബ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടിക്കറ്റ്വില 100 രൂപയില്‍നിന്ന് 200 രൂപയാക്കിയതോടെ ഓണം ബംപര്‍ വാങ്ങുന്നവരുടെ എണ്ണവും കുറയും.
സാധാരണ കേരള ഭാഗ്യക്കുറി ടിക്കറ്റുകളില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കാറ് ഓണം ബംപറാണ്. കഴിഞ്ഞ ഓണം ബംപര്‍ 35 ലക്ഷം ടിക്കറ്റാണ് വിറ്റത്. ഇത്തവണ ഇത് ഗണ്യമായി കുറയും. ഏജന്റുമാരെയും വില്‍പ്പനക്കാരെയും ദുരിതത്തിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടാതെ വെട്ടിക്കുറച്ച കേരള ഓണം ബംപര്‍ കമീഷനും പ്രതിദിന നറുക്കെടുപ്പും അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് എം വി ജയരാജന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് യൂണിയന്‍ സംസ്ഥാനകമ്മിറ്റി ധനമന്ത്രി കെ എം മാണിക്ക് നിവേദനം നല്‍കി.
deshabhimani 010711
സംസ്ഥാന ലോട്ടറി പ്രതിദിനമാക്കണമെന്നും വെട്ടിക്കുറച്ച ഓണം ബംപര്‍ കമീഷന്‍ പുനഃസ്ഥാപിക്കണമെന്നും ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് യൂണിയന്‍ (സിഐടിയു) സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി ജയരാജന്‍ ആവശ്യപ്പെട്ടു.
ReplyDelete