ലണ്ടന്‍ : ചെലവുചുരുക്കലിന്റെ പേരില്‍ പൊതുമേഖലാ പെന്‍ഷന്‍ വെട്ടിക്കുറയ്ക്കുകയും തൊഴിലാളികളുടെ പല ആനുകൂല്യങ്ങളും കവരുകയുംചെയ്യാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ബ്രിട്ടനില്‍ ലക്ഷക്കണക്കിന് തൊഴിലാളികളും അധ്യാപകരും പണിമുടക്കി തെരുവിലിറങ്ങി.
ആഗോള സാമ്പത്തികത്തകര്‍ച്ചയില്‍ പൊളിഞ്ഞ വന്‍കിട ബാങ്കുകളെയും മറ്റും സഹായിച്ചതിന്റെ ഫലമായുള്ള രാജ്യത്തിന്റെ ഭീമമായ കടം നേരിടാന്‍ 8000 കോടി പൗണ്ടിന്റെ (574000 കോടിയിലധികം രൂപ) ആനുകൂല്യങ്ങള്‍ ഇല്ലാതാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ലണ്ടനിലും രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലും വന്‍ പ്രകടനങ്ങള്‍ നടന്നു. പാസ്പോര്‍ട്ട് ഓഫീസര്‍മാര്‍ പണിമുടക്കിയതുമൂലം ഹീത്രോ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ നീണ്ട ക്യൂവായിരുന്നു. കോടതികളും നികുതി കാര്യാലയങ്ങളും തൊഴില്‍ശാലകളും സ്തംഭിച്ചു. പന്ത്രണ്ടായിരത്തോളം സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ അടച്ചിടാന്‍ അധികൃതര്‍ നിര്‍ബന്ധിതമായി. പണിമുടക്ക് വന്‍ പ്രക്ഷോഭത്തിന്റെ തുടക്കംമാത്രമാണെന്ന് നാല് തൊഴിലാളി-അധ്യാപക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.
deshabhimani 010711
ചെലവുചുരുക്കലിന്റെ പേരില്‍ പൊതുമേഖലാ പെന്‍ഷന്‍ വെട്ടിക്കുറയ്ക്കുകയും തൊഴിലാളികളുടെ പല ആനുകൂല്യങ്ങളും കവരുകയുംചെയ്യാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ബ്രിട്ടനില്‍ ലക്ഷക്കണക്കിന് തൊഴിലാളികളും അധ്യാപകരും പണിമുടക്കി തെരുവിലിറങ്ങി.
ReplyDelete