കല്‍പ്പറ്റ: സംസ്ഥാന ബജറ്റില്‍ വയനാടിനെ പൂര്‍ണമായും അവഗണിച്ചതിനെതിരെ തിങ്കളാഴ്ച നടത്തുന്ന ഹര്‍ത്താലില്‍ ജില്ല നിശ്ചലമാകും. രാവിലെ ആറുമുതല്‍ പകല്‍ രണ്ടുവരെയാണ് ഹര്‍ത്താലെങ്കിലും പ്രതിഷേധം ശക്തമാകുമെന്നുറപ്പാണ്. യുഡിഎഫ് സര്‍ക്കാരിന്റെ പ്രഥമ ബജറ്റിനെക്കുറിച്ച് ഘടകകക്ഷികള്‍പോലും നല്ലത് പറയുന്നില്ല. യുഡിഎഫ് ജില്ലാ കമ്മിറ്റിതന്നെ പരസ്യപ്രസ്താവനയുമായി രംഗത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജില്ലയുടെ പൊതുആവശ്യങ്ങള്‍ നടപ്പാക്കിക്കിട്ടാന്‍ യോജിച്ച പ്രക്ഷോഭത്തിന് യുഡിഎഫും മുന്നോട്ടുവരണമെന്ന് എല്‍ഡിഎഫ് ജില്ലാകണ്‍വീനര്‍ കെ വി മോഹനന് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ആരോഗ്യരംഗത്ത് ശ്രീചിത്ര മെഡിക്കല്‍ സെന്ററിനുവേണ്ടി രണ്ട് കോടി നീക്കിവെച്ചതുമാത്രമാണ് നേട്ടമായി അവകാശപ്പെടുന്നത്. ശ്രീചിത്രയ്ക്കുവേണ്ടി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ സ്ഥലം കണ്ടെത്തി ഭരണസമിതിയെ അറിയിച്ചിരുന്നു. ചിലസ്ഥലങ്ങള്‍ പരിശോധന നടത്തുകയും ചെയ്തതതാണ്. 200 ഏക്കര്‍ വേണമെന്ന നിലപാട് അവര്‍ തുടര്‍ന്നതും തീരുമാനം എടുക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വൈകിയതുമാണ് പദ്ധതി വൈകിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ 50 ഏക്കര്‍ മതിയെന്നാണ് പറയുന്നത്. പദ്ധതി വൈകിപ്പിക്കുന്നതില്‍ ബോധപൂര്‍വമായ ഇടപെടല്‍ നടന്നാതായാണ് സംശയിക്കുന്നത്. ബജറ്റില്‍ നാല് പുതിയ മെഡിക്കല്‍ കോളേജ് പ്രഖ്യാപിച്ചിട്ടും പിന്നോക്കജില്ലയായ വയനാടിനെ അവഗണിച്ചു. സ്വകാര്യ മെഡിക്കല്‍ കോളേജിനുവേണ്ടി രംഗത്തുള്ളവരുടെ വന്‍ഗൂഢാലോചന ഇതിന് പിന്നിലുണ്ട്. കോളേരിയില്‍ തോട്ടം തരംമാറ്റിയാണ് സ്വകാര്യ മെഡിക്കല്‍ കോളേജ് നിര്‍മിക്കുന്നത്. ഇത് ഭൂപരിഷകരണ നിയമത്തിനും ഭൂവിനിയോഗ നിയമത്തിനും എതിരാണ്. വികസനത്തിന്റെ പേരില്‍ എന്തുമാകാം എന്ന സമീപനം നല്ലതല്ല. പൊതുമേഖലയില്‍ ഒരു മെഡിക്കല്‍ കോളേജ് എന്നത് ജില്ലയുടെ ദീര്‍ഘകാലത്തെ ആവശ്യമാണ്. ഈ ആവശ്യം നടപ്പാക്കിക്കിട്ടാന്‍ ജില്ലയിലെ മന്ത്രിയും എംഎല്‍എമാരും യാതൊരു ഇടപെടലും നടത്തിയില്ല. ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ , സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് ബദലല്ല. ശ്രീചിത്തിരയില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമാണ് മുന്‍ഗണന. സ്വകാര്യ മെഡിക്കല്‍ കോളേജ് വന്നാല്‍ പാവപ്പെട്ടവര്‍ക്ക് വലിയപ്രയോജനം ഉണ്ടാകുമെന്ന് പറയാനാവില്ല.
ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പാവപ്പെട്ടവരാണ് ജില്ലയിലെ ബഹുഭൂരിപക്ഷവും. ആരോഗ്യരംഗം കുത്തഴിഞ്ഞ നിലയിലാണ്. പകര്‍ച്ചവ്യാധികള്‍ പടരുമ്പോഴും സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം നിഷേധാത്മകമാണ്. നിയമസഭാതെരഞ്ഞെടുപ്പില്‍ മൂന്ന് സ്ഥാനാര്‍ഥികളെയും വിജയിപ്പിച്ച ജില്ലയ്ക്കുള്ള യുഡിഎഫ് സര്‍ക്കാരിന്റെ സമ്മാനമാണ് ബജറ്റ് അവഗണന. മറ്റ് ജില്ലകളില്‍ നിന്നുള്ള യുഡിഎഫ് എംഎല്‍എമാര്‍ ബജറ്റിനെതിരെ രംഗത്തുവരികയും ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ വയനാട്ടിലെ എംഎല്‍എമാര്‍ ഒന്നും ചെയ്തില്ല. കിട്ടിയത് ഭാഗ്യം എന്ന സമീപനമാണ് അവര്‍ സ്വീകരിച്ചത്. കടകമ്പോളങ്ങള്‍ അടച്ചും വാഹനങ്ങള്‍ ഓടാതെയും ജീവനക്കാരും തൊഴിലാളികളും പണിമുടക്കിയും ഹര്‍ത്താലുമായി സഹകരിക്കണമെന്ന് എല്‍ഡിഎഫ് ജില്ലാ നേതാക്കള്‍ അഭ്യര്‍ഥിച്ചു. സിപിഐ ജില്ലാ സെക്രട്ടറി വിജയന് ചെറുകര, സംസ്ഥാന കൗണ്‍സില്‍ അംഗം പി കെ മൂര്‍ത്തി, ആര്‍എസ്പി ജില്ലാസെക്രട്ടറി ഏച്ചോം ഗോപി, എന്‍സിപി ജില്ലാപ്രസിഡന്റ് സി എന്‍ ശിവരാമന് , പി കെ ബാബു എന്നിവര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
മന്ത്രിയുണ്ടായിട്ടും നേട്ടമില്ല
കല്‍പ്പറ്റ: ആദിവാസിക്ഷേമ വകുപ്പില്‍ ജില്ലയില്‍നിന്നുള്ള മന്ത്രിയുണ്ടായപ്പോള്‍ വയനാടിന്റെ ആവശ്യങ്ങള്‍ക്ക് പ്രാധാന്യം കിട്ടുമെന്നാണ് കരുതിയത്. എന്നാല്‍ അത് അസ്ഥാനത്താണെന്നാണ് തെളിയുന്നത്. പാലക്കാട്ടെ അഹാഡ്സ് മാതൃകയില്‍ പ്രഖ്യാപിച്ച പദ്ധതിയെക്കുറിച്ച് പുതിയ ബജറ്റില്‍ ഒന്നും പറയുന്നില്ല. തലയ്ക്കല്‍ ചന്തു അമ്പെയ്ത്ത് കേന്ദ്രത്തിന് മുന്‍ സര്‍ക്കാര്‍ 10 ലക്ഷം നീക്കിവെച്ചിരുന്നു. അംബേദ്കര്‍ ഗ്രീന്‍ ആര്‍മി, ആദിവാസികള്‍ക്ക് ഭൂമി ഏറ്റെടുത്തുനല്‍കാന്‍ അനുവദിച്ച 80 കോടി എന്നിവയും ഇല്ലാതായി. ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നത് സംബന്ധിച്ചും പ്രതികരണമില്ലെന്ന് എല്‍ഡിഎഫ് ജില്ലാനേതാക്കള്‍ പറഞ്ഞു.
എല്‍ഡിഎഫിന്റെ ബജറ്റില്‍ ജില്ലയുടെ വികസനാവശ്യങ്ങളോട് ഏറെക്കുറെ നീതിപുലര്‍ത്തുന്ന ഒട്ടേറെ പദ്ധതികളുണ്ടായിരുന്നു. കുരുമുളക് കര്‍ഷകര്‍ക്കുവേണ്ടി ആറര കോടി, കാപ്പികര്‍ഷകരുടെ കടം എഴുതിത്തള്ളാന്‍ 10 കോടി, മണ്ണ് ജല സംരക്ഷണ പദ്ധതിയില്‍ പശ്ചിമഘട്ട വികസനപദ്ധതിക്ക് 37 കോടി എന്നിവ സുപ്രധാനമാണ്. എന്നാല്‍ യുഡിഎഫ് ബജറ്റില്‍ ഇതെല്ലാം അവഗണിച്ചു. പ്രതിഷേധത്തെത്തുടര്‍ന്ന് കാപ്പികര്‍ഷകരുടെ കടം എഴുതിത്തള്ളാന്‍ അഞ്ച് കോടി മാത്രം കഴിഞ്ഞദിവസം നിയമസഭയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രസ്താവനയുമായി രംഗത്തെത്തിയ യുഡിഎഫ് ജില്ലാ ചെയര്മാന് ഇതോടെ അടങ്ങിയെങ്കിലും ജില്ലയിലെ കാപ്പികര്‍ഷകര്‍ക്ക് എല്‍ഡിഎഫ് നല്കിയ പ്രതീക്ഷ യുഡിഎഫ് തല്ലിക്കെടുത്തി. കാരാപ്പുഴ പദ്ധതി ഭാഗീകമായെങ്കിലും കമീഷന് ചെയ്തത് കഴിഞ്ഞ സര്‍ക്കാരാണ്. അതിന്റെ തുടര്പ്രവര്ത്തനത്തിനുവേണ്ടി 10 കോടി രൂപ എല്‍ഡിഎഫ് നീക്കിവെച്ചിരുന്നു.
ബാണാസുരസാഗര്‍ പദ്ധതിക്ക് 32.5 കോടിയും അനുവദിച്ചു. ഇവയും പുതിയ ബജറ്റില്‍ ഇല്ല. മീനങ്ങാടി മിനിസ്റ്റേഡിയം നവീകരണവും അപ്രത്യക്ഷമായി. ടൂറിസം മേഖലയില്‍ സ്വകാര്യ സംരംഭകരെയും ടൂറിസ്റ്റുകളെയും ആകര്‍ഷിക്കാന്‍ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും മാര്‍ക്കറ്റിങ്ങിനും കഴിഞ്ഞബജറ്റില്‍ 60 കോടി നീക്കിവെച്ചിരുന്നു. ടൂറിസം മേഖലയെക്കുറിച്ച് ബജറ്റ് നിശബ്ദതപാലിക്കുന്നു. ജില്ലയില്‍ വന്യമൃഗശല്യവും രൂക്ഷമാകുകയാണ്. കാട്ടാനയും കുരങ്ങും എന്നുവേണ്ട വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി കൃഷിനശിപ്പിക്കല്‍ തുടരുകയാണ്. ഈ രംഗത്തും നിഷേധാത്മകമായ നിലപാടാണ് യുഡിഎഫിന്റേത്. ഇതിനെതിരായ ശക്തമായ ജനവികാരം ഉയര്‍ന്നുവരണമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു.
deshabhimani 170711
സംസ്ഥാന ബജറ്റില്‍ വയനാടിനെ പൂര്‍ണമായും അവഗണിച്ചതിനെതിരെ തിങ്കളാഴ്ച നടത്തുന്ന ഹര്‍ത്താലില്‍ ജില്ല നിശ്ചലമാകും. രാവിലെ ആറുമുതല്‍ പകല്‍ രണ്ടുവരെയാണ് ഹര്‍ത്താലെങ്കിലും പ്രതിഷേധം ശക്തമാകുമെന്നുറപ്പാണ്. യുഡിഎഫ് സര്‍ക്കാരിന്റെ പ്രഥമ ബജറ്റിനെക്കുറിച്ച് ഘടകകക്ഷികള്‍പോലും നല്ലത് പറയുന്നില്ല. യുഡിഎഫ് ജില്ലാ കമ്മിറ്റിതന്നെ പരസ്യപ്രസ്താവനയുമായി രംഗത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജില്ലയുടെ പൊതുആവശ്യങ്ങള്‍ നടപ്പാക്കിക്കിട്ടാന്‍ യോജിച്ച പ്രക്ഷോഭത്തിന് യുഡിഎഫും മുന്നോട്ടുവരണമെന്ന് എല്‍ഡിഎഫ് ജില്ലാകണ്‍വീനര്‍ കെ വി മോഹനന് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ReplyDeleteസംസ്ഥാന ബജറ്റില്‍ വയനാട് ജില്ലയെ പൂര്‍ണ്ണമായും അവഗണിച്ചതിനെതിരെ എല്‍ഡിഎഫ് ജില്ലാക്കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. ഹര്‍ത്താല്‍ സമാധാനപരമയാണ് നടന്നത്. ജില്ലയിലെ ജനങ്ങള്‍ ഭരണപ്രതിപക്ഷഭേദമില്ലാതെ ഒറ്റകെട്ടയാണ് ഹര്‍ത്താലിന് പിന്നില്‍ അണിനിരന്നത്. രാവിലെ ആറുമുതല്‍ പകല്‍ രണ്ട് വരെ നടന്ന ഹര്‍ത്താലില്‍ കടകമ്പോളങ്ങളും തൊഴില്‍ശാലകളും അടഞ്ഞു കിടന്നു. ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി ബസ്സും സ്വകാര്യ ബസ്സുകളും വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. തോട്ടം തൊഴിലാളികളും കര്‍ഷകത്തൊഴിലാളികളും വ്യാപാരികളും ഓട്ടോ, ടാക്സി തൊഴിലാളകളും പണിമുടക്കി ഹര്‍ത്താലില്‍ പങ്കുചേര്‍ന്നു. സര്‍ക്കാര്‍ ഓഫീസുകളും പൊതുമേഖല ബാങ്കുകളും സഹകരണബാങ്കുകളും മറ്റ് അര്‍ധസര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞുകിടന്നു. ഹര്ത്താലയതിനാല് വയനാട് കലക്ടറേറ്റിലും ഹാജര്‍ കുറവായിരുന്നു. ജില്ലയിലെ പ്രധാന പട്ടണങ്ങളായ കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി എന്നിവടങ്ങളിലെല്ലാം വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞ് കിടന്നു. ഉള്നാട്ടിലുള്ള ജനങ്ങള്‍ പോലും ഹര്‍ത്താലിന് അനുഭാവം പ്രകടിപ്പിച്ച് പണിമുടക്കി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തില്‍ വന്‍ ജന പിന്തുണയാണ് പൊതുജനങ്ങളില്‍ നിന്നുയര്‍ന്നത്.
ReplyDelete