ധാക്ക: ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിക്കടുത്തുള്ള 162 "തുരുത്തുകള്‍" പരസ്പരം കൈമാറാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഉടന്‍ കരാര്‍ ഒപ്പിട്ടേക്കും. അടുത്തയാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ബംഗ്ലാദേശ് സന്ദര്‍ശനവേളയില്‍ കരാര്‍ ഒപ്പിടാനാണ് ആലോചന. ഈ അതിര്‍ത്തിയില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധി തൊട്ടുള്ള ചരിത്രപരമായ അതിര്‍ത്തിത്തര്‍ക്കങ്ങള്‍ക്ക് ഇതോടെ വിരാമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയ്ക്കുള്ളിലുള്ള ബംഗ്ലാദേശ് പ്രദേശവും ബംഗ്ലാദേശിനുള്ളിലെ ഇന്ത്യന്‍ പ്രദേശവുമാണ് ഈ തുരുത്തുകള്‍ . 3000 ഏക്കര്‍ ബംഗ്ലാദേശ് ഭൂമി ഇന്ത്യക്കുള്ളിലും 3500 ഏക്കര്‍ ഇന്ത്യന്‍ ഭൂമി ബംഗ്ലാദേശിലുമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 162 തുരുത്തുകളിലുംകൂടി ജനസംഖ്യ 51000 മാത്രമാണെന്നാണ് സര്‍വെയര്‍മാര്‍ കണ്ടെത്തിയിട്ടുള്ളതെന്ന് കഴിഞ്ഞമാസം ആഭ്യ ന്തരമന്ത്രി പി ചിദംബരം അറിയിച്ചിരുന്നു. ബംഗ്ലാദേശിലെ 111 ഇന്ത്യന്‍ തുരുത്തുകളില്‍ 34000 പേരുണ്ട്. 17000 പേര്‍ ഇന്ത്യയിലെ 51 ബംഗ്ലാദേശി തുരുത്തുകളിലുണ്ട്.
നിലവില്‍ രാഷ്ട്രമില്ലാത്ത അഭയാര്‍ഥികളുടെ സ്ഥിതിയിലാണ് ഇവര്‍ . ഓരോ കാര്യത്തിനും ദിവസവും അന്താരാഷ്ട്ര അതിര്‍ത്തി കടക്കേണ്ടിവരുന്ന ഇവര്‍ക്ക് ഇരു രാജ്യത്തിന്റെയും അതിര്‍ത്തി സേനകളുടെ സമ്മതപത്രങ്ങളും വേണ്ടിവരുന്നുണ്ട്. സെപ്തംബര്‍ 6-7 തീയതികളിലാണ് മന്‍മോഹന്‍സിങ് ബംഗ്ലാദേശ് സന്ദര്‍ശിക്കുന്നത്. ഇതിന് മുന്നോടിയായി ദേശീയസുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ ധാക്കയിലെത്തി ചര്‍ച്ച നടത്തി.
deshabhimani 010911
ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിക്കടുത്തുള്ള 162 "തുരുത്തുകള്‍" പരസ്പരം കൈമാറാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഉടന്‍ കരാര്‍ ഒപ്പിട്ടേക്കും. അടുത്തയാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ബംഗ്ലാദേശ് സന്ദര്‍ശനവേളയില്‍ കരാര്‍ ഒപ്പിടാനാണ് ആലോചന. ഈ അതിര്‍ത്തിയില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധി തൊട്ടുള്ള ചരിത്രപരമായ അതിര്‍ത്തിത്തര്‍ക്കങ്ങള്‍ക്ക് ഇതോടെ വിരാമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ReplyDelete