ആല്‍ക്കഹോളിന് വില വര്‍ധിപ്പിച്ചതിനാല്‍ മദ്യത്തിന്റെ വില വര്‍ധിപ്പിക്കണമെന്ന മദ്യം ഉല്‍പ്പാദകരുടെ വാദം പൊളിയുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് ഇപ്പോള്‍ മദ്യം ഉല്‍പ്പാദനത്തിന് ആവശ്യമായ എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ (ഇഎന്‍എ) ഉല്‍പ്പാദകര്‍ക്ക് ലഭിക്കുന്നത്. കേരള ബോട്ടിലേഴ്സ് അസോസിയേഷന്റെ ആവശ്യം അംഗീകരിച്ച് മദ്യത്തിന്റെ വില വര്‍ധിപ്പിച്ചാല്‍ 300 കോടി രൂപയുടെ അധികലാഭം 13 മദ്യക്കമ്പനികള്‍ക്ക് ലഭിക്കും.
അഞ്ചുവര്‍ഷമായി സംസ്ഥാന ബിവറേജസ് കോര്‍പറേഷന് മദ്യം നിര്‍മിക്കുന്ന കമ്പനികള്‍ക്ക് വില വര്‍ധിപ്പിച്ചു നല്‍കിയില്ലെന്ന ന്യായവുമായാണ് മദ്യം ഉല്‍പ്പാദകരുടെ സംഘടനയായ കേരള ബോട്ടിലേഴ്സ് അസോസിയേഷന്‍ പുതിയ സര്‍ക്കാരിനെ സമീപിച്ചത്. ആല്‍ക്കഹോളിന്റെ വില ലിറ്ററിന് 42 രൂപ വര്‍ധിച്ചതിനാല്‍ കോര്‍പറേഷന് നല്‍കുന്ന മദ്യത്തിന്റെ വില ഒരു കെയ്സിന് (12 കുപ്പി) 100 രൂപ വീതം വര്‍ധിപ്പിക്കണമെന്നാണ് അസോസിയേഷന്‍ ആവശ്യപ്പെട്ടത്. ആല്‍ക്കഹോള്‍ വിലവര്‍ധനയില്‍ വ്യവസായം തകരുന്നെന്ന മദ്യം ഉല്‍പ്പാദകരുടെ വാദം തെറ്റാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
2009 ജനുവരി ഒന്നിന് 40.99 രൂപയും 2010 ജനുവരി ഒന്നിന് 40.93 രൂപയുമായിരുന്നു ഒരു ലിറ്റര്‍ ഇഎന്‍എയുടെ വില. നിലവില്‍ 37.88 രൂപയും. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ലിറ്ററിന് 3.05 രൂപ ഇപ്പോള്‍ കുറവാണ്. ഈവര്‍ഷം ഏതാണ്ട് 250 ലക്ഷം കെയ്സ് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും (റം, ബ്രാന്‍ഡി, വിസ്കി, വോഡ്ക, ജിന്‍ , വൈന്‍ ഉള്‍പ്പെടെ) 90 ലക്ഷം കെയ്സ് ബിയറും വിറ്റഴിക്കുമെന്നാണ് ബിവറേജസ് കോര്‍പറേഷന്റെ കണക്കുകൂട്ടല്‍ . 2010-11ല്‍ 217.41 കെയ്സ് വിദേശമദ്യവും 85.61 കെയ്സ് ബിയറുമാണ് കോര്‍പറേഷന്‍ വഴി വിതരണം ചെയ്തത്. ഉപഭോഗത്തിലെ ശരാശരി വാര്‍ഷിക വര്‍ധന കണക്കിലെടുത്താണ് ഈവര്‍ഷത്തെ ആവശ്യം നിശ്ചയിച്ചത്. ഇതനുസരിച്ച് ഒരോ കെയ്സിനും 100 രൂപ വര്‍ധിപ്പിച്ചാല്‍ വിദേശമദ്യത്തില്‍ നിന്നുമാത്രം ഉല്‍പ്പാദകര്‍ക്ക് 250 കോടി രൂപ അധികം ലഭിക്കും. ബിയറിലൂടെ 90 കോടിയുടെ അധിക വരുമാനവുമുണ്ടാകും.
വിലകൂട്ടാന്‍ ഉല്‍പ്പാദകര്‍ക്ക് എക്സൈസ് മന്ത്രിയുടെ പച്ചക്കൊടി ലഭിച്ചതായാണ് വിവരം. ഉല്‍പ്പാദകര്‍ മുഖ്യമന്ത്രിയെ മാത്രം കണ്ട് വര്‍ധന ആവശ്യപ്പെട്ടതിന്റെ നീരസം എക്സൈസ് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രകടിപ്പിച്ചിരുന്നു. തൊട്ടടുത്ത ദിവസം ബോട്ടിലേഴ്സ് അസോസിയേഷന്‍ ബിവറേജസ് കോര്‍പറേഷന് മദ്യം നിര്‍ത്തിവയ്ക്കുന്നെന്ന് പ്രഖ്യാപിച്ചു. വര്‍ധന ഓണത്തിനുശേഷം ചര്‍ച്ചചെയ്യാമെന്ന് എക്സൈസ് മന്ത്രി ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മദ്യം നല്‍കുന്നത് തുടരുമെന്നാണ് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കിയത്. എക്സൈസ് മന്ത്രിയെ കാണേണ്ട രീതിയില്‍ കണ്ടിട്ടുണ്ടെന്നാണ് ഒരു ഭാരവാഹി പ്രതികരിച്ചത്.
(ജി രാജേഷ്കുമാര്‍)
deshabhimani 050911

ReplyDelete