ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി നിയമവിരുദ്ധമായി കൈയടക്കിയ എം വി ശ്രേയാംസ്കുമാറിനെ ഉത്തരവാദപ്പെട്ട ജനപ്രതിനിധിയായി കാണാനാകില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ പ്രഥമ സംസ്ഥാന കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമിയാണ് ശ്രേയാംസ് കൈയേറിയതെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയതാണ്. തങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമിയിയിലേക്ക് പ്രവേശിക്കുമെന്ന ആദിവാസികളുടെ തീരുമാനത്തെ നിയമം കൈയിലെടുക്കുന്നുവെന്ന പ്രചാരണത്തിലൂടെ നേരിടാനാണ് ശ്രമം. നീതി നിഷേധിക്കപ്പെടുമ്പോള്‍ നിയമം കൈയിലെടുക്കുക സ്വാഭാവികമാണ്. സര്‍ക്കാര്‍ കടമ നിര്‍വഹിക്കാത്തതുമൂലമാണ് ആദിവാസികള്‍ തങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമിയിലേക്ക് കൈയേറണ്ടിവരുന്നത്. ശ്രേയാംസ്കുമാര്‍ അന്യായമായി ഭൂമി കൈവശംവച്ചിരിക്കുകയാണെന്ന് നീതിപീഠങ്ങള്‍ ആവര്‍ത്തിച്ച് അംഗീകരിച്ചതാണ്. നടപടി എടുക്കേണ്ടത് സര്‍ക്കാരാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയമവിരുദ്ധ നടപടികള്‍ക്ക് സംരക്ഷണം നല്‍കുന്നു. സുപ്രീംകോടതിയുടെ അടക്കം വിമര്‍ശനം ഏല്‍ക്കേണ്ടിവന്നിട്ടും സര്‍ക്കാരിന് നാണമില്ല. സ്വാഭാവികമായി ആദിവാസികള്‍ക്ക് ഭൂമിയില്‍ കൈയറേണ്ടിവരും. തങ്ങളുടെ നിര്‍ദേശം അംഗീകരിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നിലപാട് നീതിപീഠങ്ങളും ഉള്‍ക്കൊള്ളുമെന്നാണ് പ്രതീക്ഷ.
മിച്ചഭൂമി ഇല്ലാതാക്കാന്‍ നിയമപ്രകാരമുള്ള സൗകര്യം ഒരുക്കികൊടുക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ . ഇതിനായി ഭൂപരിഷ്കരണനിയമത്തില്‍ വെള്ളം ചേര്‍ക്കുന്നു. കശുമാവ് തോട്ടങ്ങളെ കൈവശംവയ്ക്കാവുന്ന ഭൂമിയുടെ പരിധിയില്‍നിന്ന് ഒഴിവാക്കാനുള്ള നിര്‍ദേശം ഇതിന്റെ ഭാഗമാണ്. തോട്ടങ്ങളില്‍ റിസോര്‍ട്ടുകള്‍ നിര്‍മിക്കാനുള്ള ധനമന്ത്രി കെ എം മാണിയുടെ നിര്‍ദേശവും കൂട്ടിവായിക്കേണ്ടതുണ്ട്. ഇത്തരം നടപടികള്‍ ഭൂപരിഷ്കരണത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
deshabhimani 050911
ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി നിയമവിരുദ്ധമായി കൈയടക്കിയ എം വി ശ്രേയാംസ്കുമാറിനെ ഉത്തരവാദപ്പെട്ട ജനപ്രതിനിധിയായി കാണാനാകില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ പ്രഥമ സംസ്ഥാന കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം
ReplyDeleteജനപ്രതിനിധിയായ കാലത്തല്ല താന്‍ ഭൂമി സ്വന്തമാക്കിയതെന്നും അതിനാല്‍ കൃഷ്ണഗിരി എസ്റ്റേറ്റ് വിട്ടുകൊടുത്ത് മാന്യത കാട്ടണമെന്ന അഭിപ്രായത്തില്‍ കഴമ്പില്ലെന്നും എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ. താന്‍ ജനിക്കും മുമ്പേ കുടുംബത്തിന് കിട്ടിയ ഭൂമിയാണിത്. ഭൂമി കയ്യേറിയെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും അദ്ദേഹം പറഞ്ഞു. ഭൂമി കയ്യേറിയതാണെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയനോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ തെളിയിച്ചാല്‍ തന്റെ കൈവശമുള്ള മുഴുവന്‍ ഭൂമിയും വിട്ടുകൊടുക്കാന്‍ തയാറാണെന്ന് ശ്രേയാംസ്കുമാര്‍ കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ReplyDelete