ബഹിരാകാശ ഗവേഷണ-വികസനരംഗത്ത് 50 ശതമാനം സ്വകാര്യനിക്ഷേപം അടുത്ത മാസത്തോടെ നടപ്പാക്കുന്നു. ഇതുസംബന്ധിച്ച നിര്‍ദേശം തയ്യാറാക്കി സമര്‍പ്പിക്കാന്‍ സെക്രട്ടറിതല സമിതി തീരുമാനിച്ചു. ബഹിരാകാശ വകുപ്പിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ ചേര്‍ന്ന സെക്രട്ടറിതല യോഗമാണ് സ്വകാര്യനിക്ഷേപ പരിധി 50 ശതമാനമായി ഉയര്‍ത്താന്‍ തീരുമാനിച്ചത്. നിലവില്‍ ഇത് 20 ശതമാനമാണ്. ഇപ്പോള്‍ ബഹിരാകാശ ഗവേഷണ-വികസന മേഖലയില്‍ 80 ശതമാനവും പൊതുമേഖലയില്‍ ആയതിനാല്‍ ഉദ്ദേശിക്കുന്ന വളര്‍ച്ച ഈ രംഗത്തുണ്ടാകുന്നില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. സ്വകാര്യമേഖലയ്ക്ക് വലിയ തോതില്‍ സഹായിക്കാനാകും- യോഗം വിലയിരുത്തി.
പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി കെ എ നായരുടെ അധ്യക്ഷതയിലായിരുന്നു യോഗം. രാജ്യത്ത് ഒരു റോക്കറ്റ് വിക്ഷേപണകേന്ദ്രംകൂടി സ്ഥാപിക്കാന്‍ യോഗം തീരുമാനിച്ചു. തങ്ങളുടെ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ സൗകര്യമൊരുക്കണമെന്ന് വിവിധ രാജ്യങ്ങള്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഐഎസ്ആര്‍ഒയ്ക്ക് ഇപ്പോഴുള്ള രണ്ടു വിക്ഷേപണ കേന്ദ്രങ്ങള്‍ ശ്രീഹരിക്കോട്ടയിലാണ്. ചില സീസണില്‍ ഇവിടെയുണ്ടാകുന്ന ശക്തിയേറിയ കാറ്റ് ബുദ്ധിമുട്ടുണ്ടാക്കുന്നതും പുതിയ തീരുമാനത്തിന് പ്രേരണയാണ്. മൂന്നുവര്‍ഷത്തിനിടെ വിക്ഷേപണ സൗകര്യങ്ങളില്ലാത്ത നിരവധി രാജ്യങ്ങള്‍ അവരുടെ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിന് ഇന്ത്യയെ സമീപിച്ചിരുന്നു. ജിസാറ്റ്-8 ഉം ജിസാറ്റ്-12 ഉം വിജയകരമായി വിക്ഷേപിച്ചെങ്കിലും ഡിറ്റിഎച്ച്, സംവേദന മേഖലയില്‍ ഇനിയും ആവശ്യമായത്ര ട്രാന്‍സ്പോണ്ടറുകള്‍ നമുക്കില്ല. ഉള്ളവ തന്നെ വാടകക്കെടുത്തതാണ്. ഈ പോരായ്മ രണ്ടുവര്‍ഷത്തിനുള്ളില്‍ നികത്താനും യോഗം തീരുമാനിച്ചു.
(ദിനേശ്വര്‍മ)
deshabhimani 120911
ബഹിരാകാശ ഗവേഷണ-വികസനരംഗത്ത് 50 ശതമാനം സ്വകാര്യനിക്ഷേപം അടുത്ത മാസത്തോടെ നടപ്പാക്കുന്നു. ഇതുസംബന്ധിച്ച നിര്‍ദേശം തയ്യാറാക്കി സമര്‍പ്പിക്കാന്‍ സെക്രട്ടറിതല സമിതി തീരുമാനിച്ചു.
ReplyDelete