കര്‍ഷകരില്‍ കടുത്ത ആശങ്കയുണ്ടാക്കി പാമോയില്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യഎണ്ണ ഇറക്കുമതിയില്‍ 51 ശതമാനം വര്‍ധന. ഈ വര്‍ഷം ഏപ്രില്‍ , മെയ്, ജൂണ്‍ മാസങ്ങളിലെ ഇറക്കുമതിയിലാണ് വന്‍വര്‍ധന രേഖപ്പെടുത്തിയത്. 9145.34 കോടി രൂപയുടെ ഭക്ഷ്യഎണ്ണ ഇറക്കുമതി ചെയ്തതായി വാണിജ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം ഇതേസമയം 6055 കോടിയുടെ ഭക്ഷ്യഎണ്ണയാണ് ഇറക്കുമതി ചെയ്തത്. 2008-09ല്‍ 10,086 കോടി രൂപയുടെ ഭക്ഷ്യഎണ്ണയായിരുന്നു ഇറക്കുമതി ചെയ്തത്.
സെന്‍സിറ്റീവ് പട്ടികയിലുള്ള വിഭവങ്ങളുടെ ഇറക്കുമതി വര്‍ധിപ്പിക്കുന്നത് രാജ്യത്തെ കര്‍ഷകരെയും വ്യാപാരികളെയും ദോഷകരമായി ബാധിക്കുമെന്ന് കര്‍ഷകരുടെയും വ്യാപാരികളുടെയും സംഘടനകള്‍ പലപ്രാവശ്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടും പാമോയില്‍ ഇറക്കുമതി നിര്‍ബാധം തുടരുകയാണ്. പാമോയില്‍ ഇറക്കുമതി കേരളത്തിലെ കര്‍ഷകരെയാണ് കൂടുതല്‍ ദോഷകരമായി ബാധിക്കുക.
ലോകത്ത് ഏറ്റവും കൂടുതല്‍ ഭക്ഷ്യഎണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഭക്ഷ്യഎണ്ണ ഇറക്കുമതിയില്‍ വന്‍വര്‍ധനയുണ്ടായത് മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ അസംസ്കൃത പാമോയില്‍ ഇറക്കിയതുമൂലമാണെന്ന് വാണിജ്യമന്ത്രാലയം വക്താവ് പറഞ്ഞു. ഭക്ഷ്യഎണ്ണ കൂടാതെ പയര്‍വര്‍ഗങ്ങളുള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ , വാഹനം, പാല്, എല്ലാതരം പാനീയങ്ങള്‍ തുടങ്ങിയവയാണ് സെന്‍സിറ്റീവ് ലിസ്റ്റിലുള്ളത്. ആകെ ഇറക്കുമതിയിലുളള വര്‍ധന 34 ശതമാനമാണ്. പാല്, പാനീയങ്ങള്‍ എന്നിവയില്‍ മാത്രമാണ് ഇറക്കുമതി കുറഞ്ഞത്. പാല്‍ , പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതി 339 കോടിയില്‍നിന്ന് 142 കോടിയായി കുറഞ്ഞു. ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി 2016 കോടി രൂപയായി (27 ശതതാനം) വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1585 കോടിയായിരുന്നു. വിദേശമദ്യത്തിന്റെ ഇറക്കുമതിയില്‍ 45 ശതമാനമാണ് വര്‍ധന. കഴിഞ്ഞ വര്‍ഷം ആദ്യപാദത്തില്‍ ഇത് 41 ശതമാനമായിരുന്നു. ഇറക്കുമതിയില്‍ മുമ്പന്‍ വാഹനം തന്നെ. 128.8 ശതമാനത്തിന്റെ വര്‍ധന. കഴിഞ്ഞവര്‍ഷം 433 കോടിയായിരുന്നു ഇറക്കുമതിയെങ്കില്‍ ഈ വര്‍ഷം 992 കോടി രൂപയായി. സ്റ്റേഷനറി സാധനങ്ങളിലും വന്‍വര്‍ധനയാണ്. കുട, പൂട്ട്, കളിപ്പാട്ടങ്ങള്‍ , ഗ്ലാസ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ ഇനങ്ങളില്‍ 54 ശതമാനം വര്‍ധനയുണ്ട്. 483 കോടി രൂപയുടെ ഉല്‍പ്പന്നങ്ങളാണ് ഇന്ത്യയിലേക്കിറക്കിയത്.
എന്തുകൊണ്ടാണ് പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും ഇറക്കുമതി കുറഞ്ഞതെന്നതിന് വാണിജ്യമന്ത്രാലയം കൃത്യമായ കാരണം നിരത്തിയിട്ടില്ല. അമേരിക്ക, ഇന്‍ഡോനേഷ്യ, ചൈന, ജര്‍മനി, മലേഷ്യ, തായ്ലന്‍ഡ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് ഭക്ഷ്യഎണ്ണയുടെയും ഭക്ഷ്യവസ്തുക്കളുടെയും ഇറക്കുമതി.
(ദിനേശ്വര്‍മ)
deshabhimani 190911

ReplyDelete