ട്രാവന്‍കൂര്‍ ടൈറ്റാനിയം അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തല, മുന്‍ വ്യവസായ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവര്‍ക്കെതിരെ സമര്‍പ്പിക്കപ്പെടുന്ന പുതിയ തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പരിഗണിക്കണമെന്ന് വിജിലന്‍സ് പ്രത്യേകവിജിലന്‍സ് കോടതി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മലിനീകരണ നിയന്ത്രണ പദ്ധതി നടപ്പാക്കിയതിലെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള മൂന്നാമത്തെ ഹര്‍ജിയിലാണ് വിജിലന്‍സ് പ്രത്യേക ജഡ്ജി പികെ ഹനീഫയുടെ ഉത്തരവ്.
ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി കെ ഇബ്രാഹിംകുഞ്ഞ് എന്നിവരടക്കം ഒമ്പതുപേര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ടൈറ്റാനിയം ജീവനക്കാരനായ മണക്കാട് യമുന നഗര്‍ സ്വദേശി എസ് ജയനാണ് ഹര്‍ജി നല്‍കിയത്. സമാന സ്വഭാവമുള്ള രണ്ട് പരാതികളില്‍ നിലവില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ അന്വേഷണം ശരിയായ ദിശയില്‍ നീങ്ങുന്നില്ലെന്ന് തോന്നിയാല്‍ അക്കാര്യം പരാതിക്കാരന് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താം. അപ്പോള്‍ ഉചിതമായ നിര്‍ദേശം നല്‍കും-ഉത്തരവില്‍ പറഞ്ഞു. സര്‍ക്കാരിന് കോടികള്‍ നഷ്ടമുണ്ടാക്കിയ ഇടപാടിനെക്കുറിച്ചാണ് പരാതി. എന്നാല്‍ അന്വേഷണം ഒച്ചിഴയുന്ന വേഗത്തിലാണ് നീങ്ങുന്നത്. അന്വേഷണത്തില്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ സമീപനം തണുപ്പനാണെന്നും കോടതി വിമര്‍ശിച്ചു. ഇതുവരെ 17 സാക്ഷികളെ മാത്രമാണ് ചോദ്യം ചെയ്തത്.
സര്‍ക്കാരില്‍ നിന്ന് കേസിനാസ്പദമായ രേഖകള്‍ വാങ്ങുന്നതില്‍ വന്ന കാലതാമസത്തിന് അന്വേഷണ ഉദ്യോഗസ്ഥന്‍ കാരണമൊന്നും ബോധിപ്പിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ അംഗീകരിച്ച മലിനീകരണ നിയന്ത്രണ പദ്ധതി വഴി കമ്പനിക്ക് 127 കോടി രൂപ നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി അഡ്വ എസ് ചന്ദ്രശേഖരന്‍ നായര്‍ മുഖേനയാണ് ഹര്‍ജി നല്‍കിയത്. ടൈറ്റാനിയം അഴിമതിയുമായി ബന്ധപ്പെട്ട് നിലവില്‍ രണ്ട് പരാതികളിലാണ് അന്വേഷണം നടക്കുന്നത്. ഇതില്‍ ഒന്ന് വിജിലന്‍സ് കോടതിയുടെ നിര്‍ദേശ പ്രകാരവും മറ്റേത് മുന്‍ മുഖ്യമന്ത്രിയുടെ ഉത്തരവിന്റെ് അടിസ്ഥാനത്തിലും. ഇതിനോടൊപ്പം പുതിയ ആരോപണങ്ങളും അന്വേഷിക്കാം. അതിന് പ്രത്യേക ഉത്തരവിന്റെയോ നിര്‍ദേശത്തിന്റേയോ ആവശ്യമില്ലെന്നും കോടതി പറഞ്ഞു. ഉമ്മന്‍ചാണ്ടി, ചെന്നിത്തല, വികെ ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്ക് പുറമെ വ്യവസായ സെക്രട്ടറി ടി ബാലകൃഷ്ണന്‍ , ടൈറ്റാനിയം എംഡിയായിരുന്ന ഈപ്പന്‍ ജോസഫ്, പദ്ധതിയുടെ കരാര്‍ ലഭിച്ച മെക്കോണ്‍ ഇന്ത്യാ ലിമിറ്റഡ് ജനറല്‍ മാനേജര്‍ ഡികെ ബസു തുടങ്ങിയ 11 പേരെയാണ് എതിര്‍കക്ഷികളാക്കിയിട്ടുള്ളത്. പദ്ധതി നടപ്പാക്കാന്‍ ഉടന്‍ ഉത്തരവ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഭീഷണിപ്പെടുത്തിയെന്ന് മുന്‍മന്ത്രി കെ കെ രാമചന്ദ്രന്‍ വെളിപ്പെടുത്തിയതിന്റെ വീഡിയോ ടേപ്പ് ഉള്‍പ്പെടെയുള്ളവ ഹര്‍ജിക്കാരന്‍ കോടതിയില്‍ ഹാജരാക്കി.
deshabhimani 070911

ReplyDelete