തിരുവോണത്തിന് രണ്ടുദിവസം മാത്രം ശേഷിക്കെ സംസ്ഥാനത്തെ ഭക്ഷ്യധാന്യ വിതരണം പ്രതിസന്ധിയില്‍ . ബിപിഎല്‍ വിഭാഗത്തിനുള്ള പഞ്ചസാരയും എല്ലാ കാര്‍ഡുടമകള്‍ക്കുമുള്ള സ്പെഷ്യല്‍ പഞ്ചസാരയും എത്താത്തതിനാല്‍ ഇക്കുറി പല കുടുംബങ്ങള്‍ക്കും ഓണം മധുരിക്കില്ല. ഒരു രൂപ അരിയുടെ വിതരണം ഒരിടത്തും പൂര്‍ണതോതില്‍ നടക്കുന്നില്ല. അരി സ്റ്റോക്ക് എത്താത്തതാണ് കാരണം. മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ രണ്ടു രൂപ അരിയുടെ സ്റ്റോക്കില്‍നിന്നാണ് ഒരു രൂപ അരി വിതരണം നടക്കുന്നത്. ഇത്തരത്തില്‍ അഞ്ചോ പത്തോ കിലോ മാത്രമാണ് കൊടുക്കാന്‍ കഴിയുന്നതെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു. ഒരു രൂപ നിരക്കില്‍ കാര്‍ഡ് ഒന്നിന് 25 കിലോ അരി നല്‍കുമെന്നായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപനം. ഓണക്കാലത്ത് പലഹാരമുണ്ടാക്കാനുള്ള പച്ചരിയും റേഷന്‍ കടകളിലില്ല. അരക്കിലോ വീതം പോലും വിതരണം ചെയ്യാനുള്ള അലോട്ട്മെന്റ് പല ജില്ലയിലും റേഷന്‍കടകള്‍ക്ക് നല്‍കിയിട്ടില്ല.
എഫ്സിഐ തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാത്തതു മുലമുള്ള പണിമുടക്കാണ് പല ജില്ലയിലും ഭക്ഷ്യധാന്യ വിതരണം അവതാളത്തിലാക്കുന്നത്. സെപ്തംബര്‍ മാസത്തേക്ക് സംസ്ഥാനത്ത് കേന്ദ്രത്തിന്റെ 80,737 ടണ്ണും നെല്ലുസംഭരണം വഴി ലഭിക്കേണ്ട 30,000 ടണ്ണും അരിയാണ് അനുവദിച്ചിരിക്കുന്നത്. ഇതിനു പുറമേ 26,882 ടണ്‍ ഗോതമ്പും ലഭ്യമായിട്ടുണ്ട്. എന്നാല്‍ , വിവിധ ഡിപ്പോകളില്‍ എഫ്സിഐ തൊഴിലാളികള്‍ നടത്തുന്ന പണിമുടക്ക് മൂലം ഇവയുടെ വിതരണം അവതാളത്തിലായി. എല്ലാ മാസവും അഞ്ചിനും ആറിനും ഇവര്‍ക്കുള്ള ശമ്പളം വിതരണം ചെയ്യുകയാണ് പതിവ്. ഓണമായിട്ടും ഇത്തവണ ശമ്പളം നല്‍കിയിട്ടില്ല.
സംസ്ഥാനത്ത് വിതരണത്തിനുള്ള പഞ്ചസാര എഫ്സിഐ ഡിപ്പോകളില്‍ ഇനിയും എത്തിയിട്ടില്ല. എപിഎല്ലുകാര്‍ക്കായി ആദ്യം 3600 ടണ്‍ സ്പെഷ്യല്‍ പഞ്ചസാരയാണ് അനുവദിച്ചത്. ഇതുപയോഗിച്ച് ഒരു കുടുംബത്തിന് അരിക്കിലോ വീതം നല്‍കാനായിരുന്നു പരിപാടി. എന്നാല്‍ , ഇതിനെതിരെ വാര്‍ത്ത വന്നതിനെത്തുടര്‍ന്ന് ഒരു കിലോയാക്കുമെന്ന് പ്രഖ്യാപിച്ചു. 4028 ടണ്‍കൂടി അനുവദിച്ചതായി അറിയിച്ചെങ്കിലും പഞ്ചസാര എത്തിയില്ല. അതോടെ അരക്കിലോയുടെ വിതരണവും മുടങ്ങി. ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള പഞ്ചസാരയില്‍നിന്ന് ഒരു കിലോ വീതം എപിഎല്ലുകാര്‍ക്ക് വിതരണം ചെയ്യാനാണ് ഇപ്പോള്‍ നിര്‍ദേശം. ബിപിഎല്‍ കാര്‍ഡുകള്‍ ഏറെയുള്ള കടകളില്‍ മാത്രമേ ഇത് പ്രായോഗികമാകൂ. സ്റ്റോക്ക് എഫ്സിഐ ഗോഡൗണുകളില്‍ എത്താത്തതിനാല്‍ പല റേഷന്‍കടയിലും പഞ്ചസാര ഇല്ല. ഇനി വന്നാല്‍ തന്നെ ഓണത്തിനു മുമ്പ് വിതരണം പൂര്‍ത്തിയാക്കാന്‍ കഴിയില്ല.
(ആര്‍ സാംബന്‍)
deshabhimani 070911
തിരുവോണത്തിന് രണ്ടുദിവസം മാത്രം ശേഷിക്കെ സംസ്ഥാനത്തെ ഭക്ഷ്യധാന്യ വിതരണം പ്രതിസന്ധിയില്‍ . ബിപിഎല്‍ വിഭാഗത്തിനുള്ള പഞ്ചസാരയും എല്ലാ കാര്‍ഡുടമകള്‍ക്കുമുള്ള സ്പെഷ്യല്‍ പഞ്ചസാരയും എത്താത്തതിനാല്‍ ഇക്കുറി പല കുടുംബങ്ങള്‍ക്കും ഓണം മധുരിക്കില്ല. ഒരു രൂപ അരിയുടെ വിതരണം ഒരിടത്തും പൂര്‍ണതോതില്‍ നടക്കുന്നില്ല. അരി സ്റ്റോക്ക് എത്താത്തതാണ് കാരണം. മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ രണ്ടു രൂപ അരിയുടെ സ്റ്റോക്കില്‍നിന്നാണ് ഒരു രൂപ അരി വിതരണം നടക്കുന്നത്. ഇത്തരത്തില്‍ അഞ്ചോ പത്തോ കിലോ മാത്രമാണ് കൊടുക്കാന്‍ കഴിയുന്നതെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു.
ReplyDelete