കരിമ്പട്ടികയില്‍ പെടുത്തിയ ഇടപാടുകാരന്‍ നല്‍കിയ പരാതിയില്‍ സപ്ലൈകോയിലെ ഇ-ടെന്‍ഡറിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഭക്ഷ്യമന്ത്രി ശുപാര്‍ശ ചെയ്തത് ഇ- പര്‍ച്ചേസ് അട്ടിമറിക്കാന്‍ . അതേസമയം ഈ ഇടപാടുകാരന്‍ മറ്റൊരു കമ്പനിയുടെ ലെറ്റര്‍പാഡില്‍ ഒപ്പിട്ട് നല്‍കിയ വ്യാജ പരാതിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന മുന്‍ സിഎംഡിയുടെ നിര്‍ദേശം മന്ത്രി തള്ളി. ഇ-ടെന്‍ഡറില്‍ ക്രമക്കേടെന്ന ഭക്ഷ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വി വേണു നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മന്ത്രി ടി എം ജേക്കബ്ബാണ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.
സര്‍വറിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് കഴിഞ്ഞ ജുലൈ 27ന് സപ്ലൈകോ ക്ഷണിച്ച ഇ-ടെന്‍ഡര്‍ 28ലേക്ക് മാറ്റി. 27ലെ ടെന്‍ഡര്‍ 28ലേക്ക് മാറ്റിയത് അറിഞ്ഞില്ലെന്നും അതിനാല്‍ ടെന്‍ഡറില്‍ പങ്കെടുക്കാന്‍ വീണ്ടും അവസരം നല്‍കണമെന്നും ആവശ്യപ്പെട്ട് മുരളീകൃഷ്ണ ട്രേഡിങ് കമ്പനി ഭക്ഷ്യസെക്രട്ടറിക്ക് പരാതി നല്‍കി. 27ന് ടെന്‍ഡര്‍ നല്‍കിയ തുക ചിലര്‍ക്ക് ചോര്‍ത്തിക്കൊടുത്തെന്നും പരാതിയിലുണ്ട്. എന്നാല്‍ , 28ന് മുരളീകൃഷ്ണ മൂന്നുതവണ ടെന്‍ഡറില്‍ പങ്കെടുക്കാന്‍ ശ്രമിച്ചതായി കംപ്യൂട്ടറില്‍ രേഖപ്പെടുത്തി. പരാതിയില്‍ ഒപ്പിട്ടത് സപ്ലൈകോ കരിമ്പട്ടികയില്‍പെടുത്തിയ ബിഎസ്ജി ട്രേഡിങ് ഗ്രൂപ്പിന്റെ ഉടമയുടെ ഭര്‍ത്താവും പവര്‍ ഓഫ് അറ്റോര്‍ണിയുമായ ഭാസ്കറാണെന്നും വ്യക്തമായി. സപ്ലൈകോ ഇതുസംബന്ധിച്ച തെളിവുകള്‍ നിരത്തിയതോടെ ഭക്ഷ്യസെക്രട്ടറിക്ക് ആ പരാതി തള്ളേണ്ടിവന്നു. എന്നിട്ടും ഇ-ടെന്‍ഡര്‍ നടപടി വിജിലന്‍സിന് വിടാന്‍ ശുപാര്‍ശചെയ്തതാണ് സംശയകരം.
പരാതി നല്‍കിയ കമ്പനിക്ക് ടെന്‍ഡര്‍ നല്‍കണമെന്നും അല്ലെങ്കില്‍ വീണ്ടും ടെന്‍ഡര്‍ ക്ഷണിക്കണമെന്നും മന്ത്രി നേരിട്ട് മുന്‍ സിഎംഡിയോട് ആവശ്യപ്പെട്ടു. ഇതുനടക്കില്ലെന്ന് വ്യക്തമായതോടെ ടെന്‍ഡറില്‍ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കുന്നത് 14 ദിവസം മന്ത്രി പിടിച്ചുവച്ചു. ഓണക്കാലത്ത് സൗജന്യകിറ്റടക്കം കൊടുക്കാനാകില്ലെന്ന് വ്യക്തമായതോടെ പിന്നീട് പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കി. തുടര്‍ന്ന് സിഎംഡി യോഗേഷ് ഗുപ്തയെ മാറ്റിയതും വിവാദമായി. മൂന്ന് മാനേജര്‍മാര്‍ ഒരേസമയം നിയന്ത്രിക്കുന്ന ഡിജിറ്റല്‍ ലോക്ക് ഉപയോഗിച്ച് മാത്രമേ ഇ-ടെന്‍ഡര്‍ തുറക്കാനാകൂ. അഴിമതിക്ക് ഒരുപരിധിവരെ തടയിടുന്ന ഈ സംവിധാനം തകര്‍ക്കാനാണ് ഇപ്പോള്‍ ശ്രമം.
deshabhimani 080911

ReplyDelete