കാലാവധി തീരാന്‍ മൂന്നുമാസം മാത്രം അവശേഷിക്കേ മത്സ്യഫെഡ് ഭരണസമിതി യുഡിഎഫ് സര്‍ക്കാര്‍ ചട്ടം മറികടന്ന് പിരിച്ചുവിട്ടു. രാജ്യത്തെ മികച്ച മത്സ്യത്തൊഴിലാളി സഹകരണസംഘത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ പുരസ്കാരംനേടിയ സമിതിയെയാണ് അടിസ്ഥാനരഹിതമായ കാരണം പറഞ്ഞ് പിരിച്ചുവിട്ടത്. പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചയ്ക്ക് ബുധനാഴ്ച 11ന് ബോര്‍ഡ് യോഗം കൂടുന്നതിന് തൊട്ടുമുമ്പാണ് പിരിച്ചുവിട്ടുകൊണ്ടുള്ള ഫിഷറീസ് ഡയറക്ടറുടെ ഉത്തരവ്. നിലവിലെ ഭരണസമിതിയെ പിരിച്ചുവിടും മുമ്പ് സംസ്ഥാന സഹകരണ യൂണിയന്റെ അഭിപ്രായം തേടണമെന്ന സഹകരണച്ചട്ടവും ലംഘിച്ചു.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധമായ നടപടിയെ ഹൈക്കോടതിയില്‍ ചോദ്യംചെയ്യുമെന്ന് പിരിച്ചുവിടപ്പെട്ട സമിതിയുടെ ചെയര്‍മാന്‍ അഡ്വ. വി വി ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനെതിരെ മത്സ്യത്തൊളിലാളികളുടെ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടു വരും. കേരളപ്രദേശ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആസ്റ്റിന്‍ തോമസും തീരദേശ നേതൃത്വവേദിയുടെ ഭാരവാഹി വേളി വര്‍ഗീസും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടല്‍ . കരാര്‍ ജീവനക്കാരെ നിയമിച്ചതില്‍ തിരിമറിയുണ്ടെന്നും ശമ്പളം പറ്റുന്ന ജീവനക്കാര്‍ ഭരണസമിതി അംഗങ്ങളുടെ ബന്ധുക്കളാണെന്നായിരുന്നു ആരോപണം. എന്നാല്‍ , പരാതിയില്‍ കഴമ്പില്ലെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
ഈ ഭരണസമിതിയുടെ കാലയളവില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചിട്ടില്ല. യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതി 1995 മുതല്‍ 2002 വരെ നടത്തിയ നിയമനമാണ് ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ മനോമോഹന്‍ അന്വേഷിച്ചത്. പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനമനുസരിച്ച് അതിനുള്ള ശുപാര്‍ശ നല്‍കുക മാത്രമാണ് ചെയ്തത്. ആസ്ഥാന മന്ദിരം നിര്‍മിച്ചതിനെക്കുറിച്ചുള്ള ആരോപണവും അടിസ്ഥാനരഹിതമാണ്. മുന്‍ഭരണസമിതിയുടെ കാലത്തുതന്നെ ടെന്‍ഡര്‍ പൂര്‍ത്തിയായിരുന്നു. പണി പൂര്‍ത്തിയാക്കാന്‍ രണ്ടുമാസം നീട്ടി നല്‍കുക മാത്രമാണ് പുതിയ ഭരണ സമിതി ചെയ്തത്. ഭരണസമിതി അംഗങ്ങളായ അഡ്വ. എഫ് നഹാസ്, സി പി കുഞ്ഞിരാമന്‍ , കെ കെ രമേശന്‍ , കെ കെ ദിനേശന്‍ , എം ഡി അപ്പുക്കുട്ടന്‍ , എം അനില്‍കുമാര്‍ , വി ഡി ബാബു, പി ഫെലിക്സ്, ജസ്റ്റിന്‍ ഫ്രാന്‍സിസ്, ടി പി അംബിക എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
deshabhimani 080911

ReplyDelete