മലയാള മനോരമയിലെ ജയചന്ദ്രന്‍ ഇലങ്കത്തിനെ മലയാളം പഠിപ്പിച്ചവനാരാണ്?
തോമസ്സ് ഐസക്ക് എഴുതുന്നു എന്നു പറഞ്ഞ പുസ്ത്രകത്തിന്റെ 12-ആം അധ്യായത്തിന്റെ ഔട്ട് ലൈന്‍ ഇതാണ്
അധ്യായം 12 - അഴിമതിക്കെതിരായ സമരം - കേരളത്തിന്റെ അനുഭവം - ഇടതുപക്ഷമൊഴികെ ഇന്ത്യയിലെ മുഖ്യധാരാ പാര്‍ട്ടികള്‍ക്കൊന്നിനും അഴിമതി വിരുദ്ധ പോരാട്ടത്തില്‍ വിശ്വാസ്യതയില്ല. ലാവലിന്റെ രാഷ്ട്രീയകളളക്കഥ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഒരു ആരോപണം പോലും നിലനില്‍ക്കുന്നില്ല. 35 വര്‍ഷത്തെ ബംഗാള്‍ ഭരണത്തെക്കുറിച്ച് പല വിമര്‍ശനങ്ങളുണ്ട്. പക്ഷേ, അഴിമതി നടത്തിയെന്ന് ആരും പറഞ്ഞിട്ടില്ല. കോണ്‍ഗ്രസിന്റെ അഴിമതികളെ ന്യായീകരിക്കാന്‍ ലാവലിന്‍ കേസാണ് അവരുയര്‍ത്തുന്നത്. അതുകൊണ്ട് ഈ അധ്യായത്തില്‍ ലാവലിന്‍ കേസിന്റെ പൊളളത്തരം ഒരിക്കല്‍കൂടി തുറന്നു കാണിക്കുന്നു. അതോടൊപ്പം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അഴിമതി ഇല്ലാതാക്കുന്നതിന് നടത്തിയ ദേശവ്യാപക പ്രസക്തിയുളള പരീക്ഷണങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്നു. ലോക്പാല്‍ കൊണ്ടു മാത്രം അഴിമതിയില്ലാതാവില്ല. അതിനോടൊപ്പം നിലവിലുളള ഭരണസംവിധാനത്തെ അടിമുടി പരിഷ്‌കരിക്കാനുണ്ട്.
അദ്ദേഹത്തിന്റെ ബ്ലോഗിലെ പോസ്റ്റ് ഇവിടെ പൂര്‍ണ്ണമായി വായിക്കാം.
ആര്‍ക്കും വായിച്ചാല്‍ പച്ചവെള്ളം പോലെ മനസ്സിലാകുന്ന ഈ ഒരു പാരഗ്രാഫിനെ ജയചന്ദ്രന്‍ ഇലങ്കത്ത് എന്ന മനോരമ ലേഖകന്‍ അപനിര്‍മ്മിച്ചതു കാണുക
ഡോ. തോമസ് ഐസക്കിന്റെ പുസ്തകത്തില്‍ ലാവ്ലിന്‍ കേസ് വന്‍ അഴിമതി പട്ടികയില്‍
ജയചന്ദ്രന്‍ ഇലങ്കത്ത്
ആലപ്പുഴ: സിപിഎം സമ്മേളനങ്ങള്‍ ആരംഭിച്ചിരിക്കെ, രാജ്യംകണ്ട അഴിമതിക്കേസുകളുടെ കൂട്ടത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതിയായ എസ്എന്‍സി ലാവ്ലിന്‍ കേസും ഉള്‍പ്പെടുത്തി പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക് എംഎല്‍എയുടെ ബ്ളോഗ്.
അഴിമതിക്കെതിരെ അണ്ണാ ഹസാരേ നടത്തിയ സമരത്തിന്റെ പശ്ചാത്തലത്തില്‍ ബ്ളോഗില്‍ എഴുതുന്ന പുതിയ പുസ്തകത്തില്‍ ഐസക്കിന്റെ നേതൃത്വത്തില്‍ സിപിഎമ്മിലെ ഔദ്യോഗിക ചേരിയില്‍ രൂപമെടുത്ത പുതിയ ധ്രുവീകരണത്തിന്റെ സൂചനകളുമുണ്ട്. രണ്ടോ മൂന്നോ ആഴ്ചകൊണ്ടു പൂര്‍ത്തിയാകുമെന്നു പറയുന്ന 'ചങ്ങാത്ത മുതലാളിത്തത്തിന്റെ അഴിമതി പര്‍വം എന്ന പേരിലുള്ള പുസ്തകം അഴിമതികളെക്കുറിച്ചുള്ള ഉദാഹരണ പഠനങ്ങളാണെന്നു ഐസക് പറയുന്നു.
പൊതുമേഖലയിലായിരുന്ന കോവളം ഐടിഡിസി ഹോട്ടല്‍ 44 കോടി രൂപയ്ക്കു ഗള്‍ഫാര്‍ ഗ്രൂപ്പു വാങ്ങി 120 കോടിക്കു ലീലാ ഗ്രൂപ്പിനു വിറ്റത് ഇപ്പോള്‍ 500 കോടി രൂപയ്ക്കു മറിച്ചുവില്‍ക്കുന്നു, ആദര്‍ശ് ഫ്ളാറ്റ് കുംഭകോണം, ടൂജി സ്പെക്ട്രം അഴിമതി, കര്‍ണാടകയിലെ റെഡ്ഡി സഹോദരന്മാര്‍ ഭരണസ്വാധീനം ഉപയോഗിച്ചു ബെല്ലാരിയിലെ ഇരുമ്പയിരും ഗ്രാനൈറ്റും വിറ്റു കോടിപതികളായത്, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, ഐപിഎല്‍ കുംഭകോണം, റാഡിയ ടേപ്പ്, അഴിമതിക്കെതിരായ അണ്ണാ ഹസാരേയുടെ സമരം തുടങ്ങിയവക്കൊപ്പമാണു ലാവ്ലിന്‍ കേസും ഐസക് ഓര്‍മിപ്പിക്കുന്നത്.
രാജ്യംകണ്ട വന്‍ അഴിമതിക്കഥകളുടെ കൂട്ടത്തില്‍ ലാവ്ലിന്‍ കേസിനെ ഉള്‍പ്പെടുത്തിയപ്പോഴും ലോട്ടറി കേസ് ഉള്‍പ്പെടെയുള്ളവ ഒഴിവാക്കിയതു ശ്രദ്ധേയം. പുസ്തകത്തിന്റെ പന്ത്രണ്ടാം അധ്യായമായാണു ലാവ്ലിന്‍ കേസ് കടന്നുവരുന്നത്. അഴിമതിക്കെതിരായ സമരം - കേരളത്തിന്റെ അനുഭവം എന്ന ഈ അധ്യായത്തില്‍ ഇടതുപക്ഷമൊഴികെ ഇന്ത്യയിലെ മുഖ്യധാരാ പാര്‍ട്ടികള്‍ക്കൊന്നിനും അഴിമതി വിരുദ്ധപോരാട്ടത്തില്‍ വിശ്വാസ്യതയില്ലെന്നു ആരോപിക്കുന്ന ഐസക്, ലാവ്ലിന്റെ രാഷ്ട്രീയ കള്ളക്കഥ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടിക്കെതിരെ ഒരു ആരോപണംപോലും നിലനില്‍ക്കുന്നില്ലെന്ന് അവകാശപ്പെടുന്നു.
35 വര്‍ഷത്തെ ബംഗാള്‍ ഭരണത്തെക്കുറിച്ചു പല വിമര്‍ശനങ്ങളുണ്ടെന്നും പക്ഷേ, അഴിമതി നടത്തിയെന്ന് ആരും പറഞ്ഞിട്ടില്ലെന്നും പുസ്തകത്തില്‍ പറയുന്നു. ഇത് പിണറായിക്കെതിരായ ദുഃസൂചനയായി വിലയിരുത്തപ്പെടുന്നു.കോണ്‍ഗ്രസിന്റെ അഴിമതികളെ ന്യായീകരിക്കാന്‍ ലാവ്ലിന്‍ കേസാണ് അവര്‍ ഉയര്‍ത്തുന്നതെന്നു ചൂണ്ടിക്കാട്ടുന്ന ഐസക്, കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അഴിമതി ഇല്ലാതാക്കുന്നതിനു നടത്തിയ ദേശവ്യാപക പ്രസക്തിയുള്ള പരീക്ഷണങ്ങള്‍ പുസ്തകത്തില്‍ വിശദീകരിക്കുമെന്നു പറയുന്നതു വിഎസിനുള്ള പരോക്ഷ പിന്തുണ കൂടിയാണെന്നാണു വിലയിരുത്തല്‍.പാര്‍ട്ടി സമ്മേളനങ്ങളുടെ വേളയില്‍, അഴിമതിക്കഥകളുടെ കൂട്ടത്തില്‍ ലാവ്ലിന്‍ കേസും ചര്‍ച്ചാവിഷയമാക്കണമെന്ന സൂചനയും drtmthomasisaac.blogspot.com എന്ന ബ്ളോഗില്‍ 'വരൂ, നമുക്ക് കൂട്ടായി പുസ്തമെഴുതാം എന്ന ആഹ്വാനത്തോടെ ഐസക് നല്‍കുന്നുണ്ട്.
അഴിമതിക്കഥകളെക്കുറിച്ചു വായനക്കാര്‍ക്ക് അഭിപ്രായങ്ങളും കൂട്ടിച്ചേര്‍ക്കലുകളും ബ്ളോഗില്‍ രേഖപ്പെടുത്താം. പ്രസിദ്ധീകരിക്കുന്ന പുസ്തകത്തില്‍ ഇവ ഉള്‍പ്പെടുത്തും. ലാവ്ലിന്‍ കേസിലും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ വഴിയൊരുക്കുന്നതിലൂടെ, വിഎസ് പക്ഷത്തെ കൂട്ടുപിടിച്ചു പാര്‍ട്ടിയില്‍ പുതിയ ചേരിയുണ്ടാക്കാന്‍ ശ്രമിക്കുന്ന ഐസക് ഈ വിഷയത്തില്‍ വിഎസ് അനുകൂലികളുടെ ഇന്റര്‍നെറ്റ് കൂട്ടായ്മയും ലക്ഷ്യമിടുന്നുവെന്നാണു സൂചന.
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=10082460&programId=1073753765&channelId=-1073751706&BV_ID=@@@&tabId=11
ഇത്രയും ചെയ്തതും പോരാഞ്ഞ മനപ്പൂര്‍വമായി ബ്ലോഗിന്റെ അഡ്രസ്സും തെറ്റായി നല്‍കിയിരിക്കുന്നു. ഇനി പിണറായി എങ്ങാനും വെബ് അഡ്രസ്സ് തപ്പിപ്പോയാല്‍ ഒരിക്കലും തോമസ് ഐസക്കിന്റെ ബ്ലോഗില്‍ എത്തരുതു. എത്തിയാല്‍ പിന്നെ ജയചന്ദ്രന്‍ ഇലങ്കത്തിനെ ചിലപ്പോള്‍ പിണറായി എങ്ങാനും പണ്ട് ഗോപാലകൃഷ്ണനെ കുളിപ്പിച്ചു കിടത്തിയപോലെയെങ്ങാനും കുളിപ്പിച്ചു കിടത്തിയാലോ എന്നു പേടിച്ചു കാണും.
കാശിനു വേണ്ടി തന്തയില്ലാത്തരം എഴുതിയാലും വേലിക്കമ്പിനെ പേടിയില്ലാതിരിക്കുമോ?
ഓലപ്പീപ്പിയുടെ ബസില്‍ നിന്ന്
കാക്കയെ ഛര്‍ദ്ദിച്ച മറ്റൊരു മനോരമക്കഥ
ReplyDelete