ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറയില്‍ നിന്നും കണ്ടെടുത്ത സ്വത്തുകളും അമൂല്യവസ്തുക്കളും നഷ്ടപ്പെടാതെ രാഷ്ട്രത്തിന്റെ പൊതുസ്വത്താണെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജാവിന്റെ സ്വത്ത് ജനങ്ങളുടേതാണ്. ജനങ്ങളില്‍ നിന്നും പല രീതിയില്‍ വസൂലാക്കിയതാണിത്. രാജകുടുംബത്തിനു കൂടി പങ്കാളിത്തത്തോടെ ഗുരുവായൂര്‍ ക്ഷേത്രം മാതൃകയില്‍ ഇവ ക്ഷേത്രത്തില്‍ തന്നെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണം.തിരുപ്പതിയിലും മറ്റും ഇത്തരം സംവിധാനങ്ങളുണ്ട്.അമൂല്യവസ്തുക്കളുടെ മൂല്യവും അളവും കൃത്യമായി നിര്‍ണ്ണയിച്ച് രേഖപ്പെടുത്തി സൂക്ഷിക്കണം.ഇവയുടെ ചരിത്രമൂല്യവും സംരക്ഷിക്കണം.ക്ഷേത്രത്തിന്റെയും സ്വത്തിന്റെയും ഭാവിമേല്‍നോട്ടത്തിന് കേന്ദ്രസംസ്ഥാനസര്‍ക്കാര്‍ സുരക്ഷാസംവിധാനമൊരുക്കണം.
ദേവപ്രശ്നത്തില്‍ ജ്യോതിഷികള്‍ നടത്തിയ അഭിപ്രായത്തെ സുപ്രീം കോടതി വിമര്‍ശിച്ചത് ശ്രദ്ധേയമാണ്.ഇക്കാര്യത്തില്‍ അന്ധവിശ്വാസം പ്രോല്‍സാഹിപ്പിക്കരുത്.1931ല്‍ ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണ്ണനാണയങ്ങള്‍ കൊണ്ടുപോയതായി ഹിന്ദുവില്‍ വാര്‍ത്തയുണ്ട്.ജനങ്ങളില്‍ നിന്നും രാജകുടുംബത്തിന് ലഭിച്ച സ്വത്തെന്ന നിലയില്‍ ക്ഷേത്രസ്വത്ത് പൊതുസ്വത്താണ്. സുപ്രീംകോടതിയുടെയും ഭക്തജനങ്ങളുടെയും മറ്റുള്ളവരുടെയും അഭിപ്രായങ്ങള്‍ പരിഗണിച്ച് ജനാധിപത്യപരമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കണമെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായമെന്ന് പിണറായി അറിയിച്ചു.
deshabhimani news
ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറയില്‍ നിന്നും കണ്ടെടുത്ത സ്വത്തുകളും അമൂല്യവസ്തുക്കളും നഷ്ടപ്പെടാതെ രാഷ്ട്രത്തിന്റെ പൊതുസ്വത്താണെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജാവിന്റെ സ്വത്ത് ജനങ്ങളുടേതാണ്. ജനങ്ങളില്‍ നിന്നും പല രീതിയില്‍ വസൂലാക്കിയതാണിത്. രാജകുടുംബത്തിനു കൂടി പങ്കാളിത്തത്തോടെ ഗുരുവായൂര്‍ ക്ഷേത്രം മാതൃകയില്‍ ഇവ ക്ഷേത്രത്തില്‍ തന്നെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണം.
ReplyDelete