Sunday, September 11, 2011

ഇസ്ലാമിക് ബാങ്കിങ്: വേണ്ടത് തുറന്ന സമീപനം-ഡോ. തോമസ് ഐസക്

കളമശേരി: ഇസ്ലാമിക ധനകാര്യസ്ഥാപനത്തെക്കുറിച്ച് പ്രതിപക്ഷത്തിരുന്നപ്പോള്‍ ഉയര്‍ത്തിയ അനാവശ്യ വിമര്‍ശനങ്ങളുടെ തടവുകാരായി നില്‍ക്കുകയാണ് യുഡിഎഫ് സര്‍ക്കാരെന്ന് ഡോ. ടി എം തോമസ് ഐസക് എംഎല്‍എ പറഞ്ഞു. തുറന്ന മനസ്സോടെ ഈ വിഷയത്തെ സമീപിക്കുകയാണ് ആവശ്യം. എറണാകുളം ജില്ലാ മുസ്ലിം ജമാ അത്ത് കൗണ്‍സില്‍ സംഘടിപ്പിച്ച ഇസ്ലാമിക് ബാങ്കിങ് സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രണ്ടുമൂന്നുവര്‍ഷത്തെ തയ്യാറെടുപ്പുകള്‍ക്കുശേഷം തികഞ്ഞ അവധാനതതോടെയാണ് ഇസ്ലാമിക ബാങ്കിതര ധനകാര്യസ്ഥാപനം ആരംഭിക്കാന്‍ മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇസ്ലാമിക ബാങ്കിതര ധനകാര്യസ്ഥാപനം പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടി കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ പുതുക്കിയ ബജറ്റില്‍ അതെല്ലാം വേണ്ടെന്നുവച്ചു. പകരം ട്രഷറിയില്‍ ഇസ്ലാമിക് ബാങ്ക് വിന്‍ഡോ (പലിശരഹിത വിന്‍ഡോ) ആരംഭിക്കുകയാണ് യുഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം. തര്‍ക്കമില്ലാത്ത കാര്യത്തെക്കുറിച്ച് അനാവശ്യ വിവാദം ഉണ്ടാക്കുകയാണ് നടപടിയുടെ ലക്ഷ്യം. ട്രഷറിയില്‍ നടത്തുന്ന നിക്ഷേപം ശരിയത്ത് നിയമപ്രകാരമാണോ ചെലവാക്കുന്നതെന്ന് പരിശോധിക്കാന്‍ സംവിധാനമുണ്ടാക്കാനും സര്‍ക്കാരിനു കഴിഞ്ഞില്ല. ഡോ. എം ഐ ജുനൈദ് റഹ്മാന്‍ സ്വാഗതം പറഞ്ഞു. ടി എ അഹമ്മദ്കബീര്‍ എംഎല്‍എ അധ്യക്ഷനായി. കലക്ടര്‍ പി ഐ ഷേഖ് പരീത്, എ എം യൂസഫ്, കളമശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

deshabhimani 100911

1 comment:

  1. ഇസ്ലാമിക ധനകാര്യസ്ഥാപനത്തെക്കുറിച്ച് പ്രതിപക്ഷത്തിരുന്നപ്പോള്‍ ഉയര്‍ത്തിയ അനാവശ്യ വിമര്‍ശനങ്ങളുടെ തടവുകാരായി നില്‍ക്കുകയാണ് യുഡിഎഫ് സര്‍ക്കാരെന്ന് ഡോ. ടി എം തോമസ് ഐസക് എംഎല്‍എ പറഞ്ഞു.

    ReplyDelete