ആലുവ: ചീഫ്വിപ്പ് സ്ഥാനത്തിരുന്ന് അധികാരദുര്‍വിനിയോഗം നടത്തുന്ന പി സി ജോര്‍ജ് രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. തെറ്റായ നിയമോപദേശത്തിന്റെ പേരില്‍ ജോര്‍ജ് കാണിക്കുന്നത് മഠയത്തരമാണ്. ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തുന്നരീതിയിലാണ് അദ്ദേഹം മുന്നോട്ടു പോകുന്നതെന്നും വിഎസ് പറഞ്ഞു.
പാമൊലിന്‍ കേസ് പരിഗണിക്കുന്ന തിരുവനന്തപുരം വിജിലന്‍സ് കോടതിയിലെ പ്രത്യേക ജഡ്ജി പി കെ ഹനീഫ അധികാരപരിധി ലംഘിക്കുന്നു എന്നാരോപിച്ച് ശനിയാഴ്ച പി സി ജോര്‍ജ് രാഷ്ട്രപതിയ്ക്കും പ്രധാനമന്ത്രിയ്ക്കും പരാതിയയച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു വിഎസ്. പാമൊലിന്‍ കേസില്‍ വിധികര്‍ത്താവും കേസന്വേഷകനും ഒരാള്‍തന്നെയായിത്തീര്‍ന്ന അവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് ജോര്‍ജ് പരാതിയില്‍ കുറ്റപ്പെടുത്തിയിരുന്നു.
പിസി ജോര്‍ജ്ജിന്റെ നടപടി ഭരണഘടനാവിരുദ്ധം: വി ഡി സതീശന്‍
കൊച്ചി: പാമോയില്‍ കേസില്‍ ജഡ്ജിക്കെതിരെ പരാതി നല്‍കിയ ചീഫ് വിപ്പ് പിസി ജോര്‍ജ്ജിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ വി ഡി സതീശന്‍ പറഞ്ഞു. കോടതിയില്‍ നിന്നും അനുകൂലവും പ്രതികൂലവുമായ വിധികളുണ്ടാവും. അതിനെ മറികടക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ തേടണം.ഭരണഘടനാസ്ഥാപനങ്ങളെുര്‍ബലപ്പെടുത്തരുത്. അതിന് ആര് ശ്രമിച്ചാലും ഗൗരവമായി കാണണം.മുന്നണിക്ക് ദോഷമുണ്ടാക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസ് ഗൗരവമായി കാണണം. എല്ലാവരും രാഷ്ട്രപതിക്ക് പരാതിയയച്ചാല്‍ നാട്ടിലെ സ്ഥിതിയെന്താകും. ഇക്കാര്യം യുഡിഎഫ് ഗൗരവമായി കാണണമെന്നും മുന്നണിക്ക് ദോഷകരമായ നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവണതകള്‍ മുളയിലേ നുള്ളണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
deshabhimani news
ചീഫ്വിപ്പ് സ്ഥാനത്തിരുന്ന് അധികാരദുര്‍വിനിയോഗം നടത്തുന്ന പി സി ജോര്‍ജ് രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. തെറ്റായ നിയമോപദേശത്തിന്റെ പേരില്‍ ജോര്‍ജ് കാണിക്കുന്നത് മഠയത്തരമാണ്. ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തുന്നരീതിയിലാണ് അദ്ദേഹം മുന്നോട്ടു പോകുന്നതെന്നും വിഎസ് പറഞ്ഞു.
ReplyDeleteപാമൊലിന്‍ കേസുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍കോടതിയലക്ഷ്യം ഭയന്നാണ് പി സി ജോര്‍ജ് വിജിലന്‍സ് ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കിയതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ജോര്‍ജ് ക്വട്ടേഷന്‍കാരനെപ്പോലെ പെരുമാറുകയാണ്. യുഡിഎഫ് നേതൃത്വത്തിന്റെയും മുഖ്യമന്ത്രിയുടെയും അറിവോടെയാണ് ജോര്‍ജ് കത്തയച്ചത്. കോടതിയെ ഭീക്ഷണിപ്പെടുത്തി വരുതിയിലാക്കാനാണ് ശ്രമം. കോടതി നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് പറയുമ്പോള്‍ എന്ത് നടപടിക്രമമാണ് ലംഘിച്ചതെന്ന് വ്യക്തമാക്കണം. ജോര്‍ജിന്റെ നടപടി ജനാധിപത്യത്തിന് ഭീഷണിയാണെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.
ReplyDeleteയുഡിഎഫ് ചീഫ് വിപ്പ് പി സി ജോര്‍ജ് വിജിലന്‍സ് കോടതി ജഡ്ജിക്കെതിരെ അയച്ച പരാതിയുമായി കോണ്‍ഗ്രസിനോ യുഡിഎഫിനോ ബന്ധമില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ജോര്‍ജിന്റേത് വ്യക്തിപരമായ നിലപാടാണ്. നീതിന്യായ സംവിധാനത്തിനെതിരായ ഒരു നിലപാടും കോണ്‍ഗ്രസ് അനുകൂലിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു
ReplyDeleteപാമൊലിന്‍ കേസില്‍ വിജിലന്‍സ് കോടതിക്കെതിരെ പി സി ജോര്‍ജ് രാഷ്ട്രപതിയ്ക്ക് പരാതി നല്‍കിയത് തനിക്കറിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിധിയുടെ അടിസ്ഥാനത്തില്‍ ജഡ്ജിയെ വിലയിരുത്തുന്നത് ശരിയല്ല. കോടതിയെയും നീതിന്യായവ്യവസ്ഥയേയും ബഹുമാനിക്കുന്നു. ഗവണ്‍മെന്റ് ചീഫ് വിപ്പായ ജോര്‍ജ് പരാതി നല്‍കിയത് മുഖ്യമന്ത്രി അറിയാതെയാണോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് ഉമ്മന്‍ചാണ്ടി പ്രതികരിച്ചില്ല.
ReplyDelete