കണ്ണൂര്‍ : കോണ്‍ഗ്രസ് ഗ്രൂപ്പുപോരില്‍ ഇരുപക്ഷവും ഉറച്ചുനില്‍ക്കെ പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരമുണ്ടാക്കാന്‍ കെപിസിസി നേതൃത്വം വഴിതേടുന്നു. താല്‍ക്കാലിക പരിഹാരത്തിന് സാവകാശമുണ്ടാക്കുന്നതിനാണ് വിശദീകരണം തേടുന്നത്. അച്ചടക്ക നടപടിയെന്ന പേരിലുള്ള സ്ഥാനചലനങ്ങള്‍ക്ക് കെപിസിസി തയ്യാറല്ല. സുധാകരന്റെ കടുത്ത സമ്മര്‍ദം ചെന്നിത്തലക്കുണ്ടെങ്കിലും ഉമ്മന്‍ചാണ്ടിയുടെ നിലപാടാണ് ഇക്കാര്യത്തില്‍ നിര്‍ണായകമാവുക. പി രാമകൃഷ്ണനെ മാറ്റാതെ സന്ധിയില്ലെന്ന സുധാകരന്റെ പിടിവാശിക്ക് വഴങ്ങാന്‍ നേതൃത്വം തയ്യാറായിട്ടില്ല. വെള്ളിയാഴ്ച ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയ രമേശ് ചെന്നിത്തലയും പി പി തങ്കച്ചനും വിശാല ഐ ഗ്രൂപ്പിന്റെ പേരില്‍ സുധാകരന്റെ അപ്രമാദിത്വം പ്രോത്സാഹിപ്പിക്കേണ്ടെന്ന നിലപാടിലാണ്. കൂടിക്കാഴ്ചക്കുശേഷം ഇരുവിഭാഗത്തിന്റെയും വിശദീകരണം ആവശ്യപ്പെടാന്‍ തീരുമാനിച്ചുവെന്ന വിവരം പുറത്തുവന്നതോടെ പ്രശ്നത്തിന് അടിയന്തര പരിഹാരമില്ലെന്ന് വ്യക്തമായി. വിശദീകരണം ആവശ്യപ്പെടാന്‍ തീരുമാനിച്ചെങ്കിലും ഔദ്യോഗിക വിവരമൊന്നും ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണന് ലഭിച്ചിട്ടില്ല. സംഭവവികാസങ്ങള്‍ സംബന്ധിച്ച് കെപിസിസി പ്രസിഡന്റിന് റിപ്പോര്‍ട്ട് നല്‍കണമെന്ന് ആര്യാടന്‍ മുഹമ്മദ് ഫോണില്‍ അറിയിക്കുകയായിരുന്നു. രാമകൃഷ്ണനെ ഉപരോധിക്കാന്‍ നേതൃത്വം നല്‍കിയ എം നാരായണന്‍കുട്ടിയോട് വിശദീകരണം ആരാഞ്ഞിട്ടുണ്ട്. ഗ്രൂപ്പുപോര് ഏറ്റുമുട്ടലിലെത്തിയതു സംബന്ധിച്ച് പി രാമകൃഷ്ണന്‍ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്.
സുധാകരനെതിരായ നിരവധി തെളിവുകളടക്കമുള്ള റിപ്പോര്‍ട്ട് അവഗണിച്ചു മുന്നോട്ടു പോകാന്‍ നേതൃത്വത്തിന് കഴിയില്ല. പരസ്യ പ്രതികരണത്തിന്റെ പേരില്‍ സ്ഥാനം ത്യജിക്കേണ്ടി വന്നാലും സുധാകരന്റെ പിടിയില്‍നിന്ന് കണ്ണൂരിലെ കോണ്‍ഗ്രസിനെ മോചിപ്പിക്കണമെന്ന വാശിയിലാണ് രാമകൃഷ്ണന്‍ . ഇതിന് എ ഗ്രൂപ്പിന്റെ പിന്തുണയുമുണ്ട്. റിപ്പോര്‍ട്ട് ഞായറാഴ്ച കെപിസിസി പ്രസിഡന്റിന് സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. അടുത്ത ദിവസം വിശദീകരണം നല്‍കുമെന്ന് എം നാരായണന്‍കുട്ടിയും പറഞ്ഞു. രാമകൃഷ്ണന്‍ ഉടനെ മാറണമെന്ന ആവശ്യത്തില്‍നിന്ന് സുധാകരപക്ഷം പിന്നോട്ടു പോകില്ല. എന്നാല്‍ അടുത്ത പുനഃസംഘടനയിലല്ലാതെ പുതിയ പ്രസിഡന്റിനെക്കുറിച്ച് ആലോചിക്കാന്‍ കെപിസിസി തയ്യാറല്ല. പുതിയ പ്രസിഡന്റ് പദം തങ്ങള്‍ക്ക് വേണമെന്ന കാര്യത്തില്‍ എ ഗ്രൂപ്പും വിശാല ഐ ഗ്രൂപ്പും വിട്ടുവീഴ്ചക്ക് തയ്യാറല്ല. ഈ സാഹചര്യത്തില്‍ രാമകൃഷ്ണനെ മാറ്റി ഒരു കെപിസിസി ജനറല്‍ സെക്രട്ടറിക്ക് ഡിസിസി പ്രസിഡന്റിന്റെ ചുമതല നല്‍കണമെന്ന നിര്‍ദേശം സുധാകരപക്ഷം മുന്നോട്ടുവയ്ക്കുന്നു. പി ശങ്കരനെയാണ് അവര്‍ മനസ്സില്‍ കാണുന്നത്.
കണ്ണൂരില്‍ പ്രശ്നം അതീവ ഗുരുതരം: ചെന്നിത്തല
പാലക്കാട്: കണ്ണൂരില്‍ കോണ്‍ഗ്രസിലെ കുഴപ്പങ്ങള്‍ അതീവ ഗുരതരമാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അച്ചടക്കലംഘനം ആര് നടത്തിയാലും നടപടി ഉണ്ടാവും. റെയില്‍വേയുടെ കാര്യത്തില്‍ കേന്ദ്രം സംസ്ഥാനത്തെ അവഗണിക്കുകയാണെന്ന ആര്യാടന്‍ മുഹമ്മദിന്റെ പരാതി പരിശോധിക്കും. കൃഷ്ണഗിരിയില്‍ ശ്രേയാംസ്കുമാര്‍ എംഎല്‍എയുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ എംഎല്‍എയുടെ അപേക്ഷ സുപ്രീംകോടതി തള്ളിയ സാഹചര്യത്തില്‍ ഇനി സര്‍ക്കാരാണ് നടപടിയെടുക്കേണ്ടത്. വിക്കിലീക്സിന്റെ ഇതുവരെയുള്ള വെളിപ്പെടുത്തലുകള്‍ അവിശ്വസിക്കേണ്ട കാര്യമില്ലെന്നു പറഞ്ഞ ചെന്നിത്തല പക്ഷെ, ഇതുസംബന്ധിച്ച മുനീറിന്റെ വെളിപ്പെടുത്തലുകളോട് പ്രതികരിച്ചില്ല. ഐസ്ക്രീം കേസില്‍ വി എസ് ഇതുവരെ ഒന്നും ചെയ്തില്ലെന്നും ചെന്നിത്തല പറഞ്ഞു. റൗഫിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് വി എസ് കോടതിയെ സമീപിച്ചതെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹം ഒഴിഞ്ഞുമാറി.
deshabhimani 040911
കോണ്‍ഗ്രസ് ഗ്രൂപ്പുപോരില്‍ ഇരുപക്ഷവും ഉറച്ചുനില്‍ക്കെ പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരമുണ്ടാക്കാന്‍ കെപിസിസി നേതൃത്വം വഴിതേടുന്നു. താല്‍ക്കാലിക പരിഹാരത്തിന് സാവകാശമുണ്ടാക്കുന്നതിനാണ് വിശദീകരണം തേടുന്നത്. അച്ചടക്ക നടപടിയെന്ന പേരിലുള്ള സ്ഥാനചലനങ്ങള്‍ക്ക് കെപിസിസി തയ്യാറല്ല.
ReplyDeleteമ്
ReplyDelete