റെയില്‍വേ വികസനകാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍കേരളത്തെ അവഗണിക്കുകയാണെന്ന് സംസ്ഥാന റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. പനമ്പിള്ളി ഗോവിന്ദമേനോന്റെയും ഒ രാജഗോപാലിന്റെയും കാലത്താണ് കേരളത്തിന് എന്തെങ്കിലും പരിഗണന കിട്ടിയത്. അതിനുശേഷവും റെയില്‍വേ മന്ത്രിമാര്‍ കേരളത്തില്‍നിന്ന് ഉണ്ടായെങ്കിലും ഒന്നും കിട്ടിയില്ലെന്ന് ഇ അഹമ്മദിനെ പേരെടുത്ത് പറയാതെ ആര്യാടന്‍ പരിഹസിച്ചു.
ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്താവനയ്ക്കെതിരെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കൊച്ചിയില്‍ രംഗത്തെത്തി. അര്‍ഹമായതെല്ലാം കേന്ദ്രം നല്‍കുന്നുണ്ട്. ഏതെങ്കിലും പ്രത്യേക പദ്ധതിയാണോ ആര്യാടന്‍ ഉദ്ദേശിച്ചതെന്നതു വ്യക്തമല്ല. റെയില്‍വേ വികസനം സംബന്ധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹിയില്‍ ചര്‍ച്ചനടത്തുമെന്നും ചെന്നിത്തല പറഞ്ഞു. കേരള കൗമുദിയും ഫ്ളാഷും ചേര്‍ന്ന് സംഘടിപ്പിച്ച റെയില്‍വേ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുവേയാണ് ആര്യാടന്‍ റെയില്‍ മന്ത്രാലയത്തിനെതിരെ രംഗത്തെത്തിയത്. വികസന പദ്ധതികള്‍ക്ക് യഥാസമയം ഭൂമി ഏറ്റെടുത്ത് കൊടുക്കാന്‍ സംസ്ഥാനത്തിന് കഴിയുന്നില്ലെന്നും റെയില്‍വേ വികസനത്തിന് മുറവിളി കൂട്ടുന്നവര്‍ പദ്ധതികള്‍വരുമ്പോള്‍ സമരവുമായി ഇറങ്ങുന്നത് വികസനത്തിന് തടസ്സമാണെന്നും ആര്യാടന്‍ പറഞ്ഞു.
ആര്യാടന് ലീഗിന്റെ മറുപടി
കോഴിക്കോട്: ഇ അഹമ്മദ് റെയില്‍വെ സഹമന്ത്രിയായിരുന്നപ്പോള്‍ കേരളത്തില്‍ റെക്കോര്‍ഡ് വികസനമാണ് നടന്നതെന്ന് മുസ്ലീംലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ . പനമ്പിള്ളി ഗോവിന്ദമേനോന്റെയും ഒ രാജഗോപാലിന്റെയും കാലത്തുമാത്രമേ കേരളത്തിന് റെയില്‍വെരംഗത്ത് പരിഗണന ലഭിച്ചിട്ടുള്ളൂവെന്ന ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് ഇടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ റെയില്‍വെ വികസനകാര്യത്തില്‍ കേന്ദ്രം കേരളത്തെ അവഗണിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
deshabhimani news

ReplyDelete