Friday, September 2, 2011

സംസ്ഥാന പട്ടികയില്‍നിന്ന് ജലം നീക്കാന്‍ ശുപാര്‍ശ

ന്യൂഡല്‍ഹി: പൂര്‍ണമായും സംസ്ഥാനങ്ങളുടെ അധികാരപരിധിയിലുള്ള ജലം കേന്ദ്രപട്ടികയിലോ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും കൂടി അധികാരമുള്ള പട്ടികയിലോ ഉള്‍പ്പെടുത്തുന്നതിനായി ദേശീയസമവായമുണ്ടാക്കണമെന്ന് ഭൂഗര്‍ഭ ജലശോഷണത്തെക്കുറിച്ച് പഠിക്കുന്ന പാര്‍ലമെന്റ് സമിതി കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശചെയ്തു. സമിതിയുടെ ശുപാര്‍ശകള്‍ക്ക് ജലവിഭവമന്ത്രാലയത്തിന്റെ പിന്തുണയുണ്ട്. സംസ്ഥാനങ്ങള്‍ തമ്മിലുള്ള ജലതര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നിലവിലുള്ള സംവിധാനം അപര്യാപ്തമാണെന്ന് ജലമന്ത്രാലയംസമിതിയെ ധരിപ്പിച്ചു. സമഗ്ര ജലസംരക്ഷണപദ്ധതി ആവിഷ്കരിക്കാന്‍ ഇക്കാര്യത്തില്‍ കേന്ദ്രം സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തണമെന്നും ഇരുസഭകളുടെയും പരിഗണനയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സമിതി ശുപാര്‍ശചെയ്യുന്നു.

deshabhimani 020911

1 comment:

  1. പൂര്‍ണമായും സംസ്ഥാനങ്ങളുടെ അധികാരപരിധിയിലുള്ള ജലം കേന്ദ്രപട്ടികയിലോ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും കൂടി അധികാരമുള്ള പട്ടികയിലോ ഉള്‍പ്പെടുത്തുന്നതിനായി ദേശീയസമവായമുണ്ടാക്കണമെന്ന് ഭൂഗര്‍ഭ ജലശോഷണത്തെക്കുറിച്ച് പഠിക്കുന്ന പാര്‍ലമെന്റ് സമിതി കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശചെയ്തു.

    ReplyDelete