Friday, September 2, 2011

പെന്‍ഷന്‍പ്രായം വര്‍ധന: യുവജനരോഷം ഇരമ്പി

പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ യുവജനരോഷം ഇരമ്പി. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ മന്ത്രിസഭാ ഉപസമിതി യോഗം വിളിച്ചുചേര്‍ത്ത ദര്‍ബാര്‍ ഹാളിന് മുന്നിലേക്കും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സെക്രട്ടറിയറ്റിന് മുന്നിലേക്ക് മാര്‍ച്ച് നടത്തിയത്. പാളയം ആശാന്‍ സ്ക്വയറില്‍നിന്നാരംഭിച്ച മാര്‍ച്ച് സ്റ്റാച്യുവിന് മുന്നില്‍ പൊലീസ് തടഞ്ഞു. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കത്തെ എന്തുവില കൊടുത്തും ചെറുത്ത് തോല്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ കെ എസ് സുനില്‍കുമാര്‍ , എം സ്വരാജ്, വി എ സക്കീര്‍ ഹുസൈന്‍ , വൈസ് പ്രസിഡന്റ് എച്ച് സലാം എന്നിവര്‍ സംസാരിച്ചു. പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കുന്നതിനെതിരെ ഏതാനും പ്രവര്‍ത്തകര്‍ യോഗം നടക്കുന്ന ദര്‍ബാര്‍ ഹാളിന് മുന്നിലേക്ക് ഓടിക്കയറി. ഇവരെ അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തില്‍ വിട്ടു.

deshabhimani 020911

2 comments:

  1. പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ യുവജനരോഷം ഇരമ്പി. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ മന്ത്രിസഭാ ഉപസമിതി യോഗം വിളിച്ചുചേര്‍ത്ത ദര്‍ബാര്‍ ഹാളിന് മുന്നിലേക്കും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സെക്രട്ടറിയറ്റിന് മുന്നിലേക്ക് മാര്‍ച്ച് നടത്തിയത്.

    ReplyDelete
  2. പെന്‍ഷന്‍ പ്രായം കൂട്ടുന്ന വിഷയത്തില്‍ ഏകാഭിപ്രായത്തോടെ മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്ന് ധനമന്ത്രി കെ എം മാണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പെന്‍ഷന്‍പ്രായം 60 വയസായി ഉയര്‍ത്തുന്ന വിഷയത്തില്‍ ധനമന്ത്രിയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചിരുന്നു. യുവാക്കളുടെ തൊഴിലവസരങ്ങള്‍ സംരക്ഷിച്ചു മാത്രമേ ഈ വിഷയത്തില്‍ തീരുമാനമെടുക്കൂവെന്ന് മാണി പറഞ്ഞു. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ നാലംഗമന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. ഉപസമിതിയുടെ നിരീക്ഷണങ്ങള്‍ കാബിനറ്റില്‍ റിപ്പോര്‍ട്ട് ചെയ്യും. അതിനുശേഷമേ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

    ReplyDelete