Monday, September 19, 2011

മല്ലികയെയും സംഘത്തെയും പൊലീസ് തടഞ്ഞു

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി നടത്തുന്ന സദ്ഭാവനാ ഉപവാസത്തിനെതിരെ നര്‍ത്തകിയും സാമൂഹ്യപ്രവര്‍ത്തകയുമായ മല്ലിക സാരാഭായി നയിച്ച മാര്‍ച്ച് ഗുജറാത്ത് പൊലീസ് തടഞ്ഞു. മോഡി വംശഹത്യയെക്കുറിച്ച് മൗനം പാലിക്കുന്നതില്‍ പ്രതിഷേധിച്ച് അദ്ദേഹം ഉപവാസം നടത്തുന്ന യൂണിവേഴ്സിറ്റി കണ്‍വന്‍ഷന്‍ സെന്ററിലേക്ക് മാര്‍ച്ച് നടത്താനൊരുങ്ങവെയാണ് മല്ലികയും ഗുജറാത്ത് വംശഹത്യയുടെ ഇരകളും സന്നദ്ധസംഘടനാപ്രവര്‍ത്തകരുമടക്കം ഇരുപത്തഞ്ചോളംപേരെ പൊലീസ് തടഞ്ഞത്.

മോഡിയുടെ ഉപവാസവേദിക്ക് എട്ടുകിലോമീറ്റര്‍ അകലെയുള്ള നരോദ പാട്യയില്‍ ശനിയാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം. ഗുജറാത്ത് വംശഹത്യയ്ക്കുശേഷം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരാജയപ്പെടുത്താന്‍ മോഡി തന്റെ അഭിഭാഷകര്‍ക്ക് കൈക്കൂലി വാഗ്ദാനംചെയ്തുവെന്ന് മല്ലിക സാരാഭായ് ആരോപിച്ചു.

ഗുജറാത്ത് സര്‍വകലാശാല കണ്‍വന്‍ഷന്‍ സെന്ററില്‍ മോഡിനടത്തുന്ന സദ്ഭാവനായജ്ഞം രണ്ടുനാള്‍ പിന്നിട്ടു. സദ്ഭാവനാ ഉപവാസത്തിനെതിരെ സബര്‍മതി ആശ്രമത്തിനു സമീപത്തെ നടപ്പാതയില്‍ കോണ്‍ഗ്രസ് നേതാക്കളായ ശങ്കര്‍സിങ് വഗേലയും അര്‍ജുന്‍ മൊദ്വാഡിയയും നടത്തുന്ന ഉപവാസവും തുടരുകയാണ്. ഗുജറാത്ത് വംശഹത്യ കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെ ജനശ്രദ്ധ തിരിച്ചുവിടാനും സുപ്രീംകോടതി വിധി തെറ്റായി വ്യാഖ്യാനംചെയ്യാനുംലക്ഷ്യമിട്ടാണ് നരേന്ദ്രമോഡി ഉപവസിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. ഗുജറാത്തില്‍ 2002ല്‍ വംശഹത്യക്ക് നേതൃത്വം കൊടുത്ത നരേന്ദ്രമോഡി മതസൗഹാര്‍ദത്തിനുവേണ്ടി ഉപവാസമനുഷ്ഠിക്കുന്നത് വിരോധാഭാസമാണെന്നും യെച്ചൂരി പറഞ്ഞു.

deshabhimani 190911

1 comment:

  1. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി നടത്തുന്ന സദ്ഭാവനാ ഉപവാസത്തിനെതിരെ നര്‍ത്തകിയും സാമൂഹ്യപ്രവര്‍ത്തകയുമായ മല്ലിക സാരാഭായി നയിച്ച മാര്‍ച്ച് ഗുജറാത്ത് പൊലീസ് തടഞ്ഞു. മോഡി വംശഹത്യയെക്കുറിച്ച് മൗനം പാലിക്കുന്നതില്‍ പ്രതിഷേധിച്ച് അദ്ദേഹം ഉപവാസം നടത്തുന്ന യൂണിവേഴ്സിറ്റി കണ്‍വന്‍ഷന്‍ സെന്ററിലേക്ക് മാര്‍ച്ച് നടത്താനൊരുങ്ങവെയാണ് മല്ലികയും ഗുജറാത്ത് വംശഹത്യയുടെ ഇരകളും സന്നദ്ധസംഘടനാപ്രവര്‍ത്തകരുമടക്കം ഇരുപത്തഞ്ചോളംപേരെ പൊലീസ് തടഞ്ഞത്.

    ReplyDelete