പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനി വരുത്തിയ പാരിസ്ഥിതിക നാശത്തിന് നഷ്ടപരിഹാരം ഈടാക്കാന്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് പാസാക്കിയ പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍ കേന്ദ്രമന്ത്രാലയം തിരിച്ചയച്ചത് യു ഡി എഫ് മന്ത്രിസഭയെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും വെട്ടിലാക്കി. ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതാവായിരുന്ന കാലത്ത് നിയമസഭ ഏകകണ്ഠമായി പാസാക്കിയ ബില്ലാണ് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് കേന്ദ്ര അഭ്യന്തര മന്ത്രാലയം തിരിച്ചയച്ചത്. ഇത്തരത്തില്‍ നിയമ നിര്‍മ്മാണം നടത്താന്‍ സംസ്ഥാനത്തിന് അധികാരമുണ്ടോ എന്ന് അന്വേഷിച്ചുകൊണ്ടാണ് ബില്‍ തിരിച്ചയച്ചിരിക്കുന്നത്.
2011 ഫെബ്രുവരിയില്‍ ഭരണ-പ്രതിപക്ഷഭേദമില്ലാതെയാണ് 216 കോടി രൂപ കൊക്കോകോളയില്‍ നിന്ന് നഷ്ടം ഈടാക്കാന്‍ ട്രിബ്യൂണല്‍ രൂപീകരിക്കുന്നതിനുളള ബില്‍ നിയമസഭ പാസാക്കിയത്. വൈകാതെ രാഷ്ട്രപതിയുടെ അനുമതിക്കായി ബില്‍ അയക്കുകയായിരുന്നു. ആറ് മാസം പിന്നിട്ടിട്ടും ബില്ലില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുളള ഇടതുപക്ഷ എം പിമാര്‍ രാഷ്ട്രപതിയെ സന്ദര്‍ശിച്ചപ്പോഴാണ് ബില്‍ രാഷ്ട്രപതിയുടെ ഓഫീസില്‍ എത്തിയിട്ടില്ലെന്ന് അറിയുന്നത്. ആഭ്യന്തരം, പരിസ്ഥിതി തുടങ്ങി വിവിധ മന്ത്രാലയങ്ങളുടെ പരിശോധനയ്ക്കു ശേഷമേ രാഷ്ട്രപതിയുടെ ഓഫീസില്‍ എത്തൂ എന്നാണ് എം പി മാര്‍ക്ക് ലഭിച്ച മറുപടി. ഇപ്പോള്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിടുന്നതിനു പകരം ബില്‍ പാസാക്കാന്‍ നിയമസഭയ്ക്ക് അധികാരമുണ്ടോ എന്ന ചോദ്യവുമായി കേന്ദ്ര അഭ്യന്തര മന്ത്രാലയം രംഗത്തു വന്നിരിക്കുകയാണ്.
ഏതെങ്കിലും വിദഗ്ദ സമിതിയുടെ നിര്‍ദ്ദേശമനുസരിച്ചല്ല, കൊക്കോകോള കമ്പനിയുടെ നിവേദനത്തിന്റെ പേരിലാണ് രാജ്യത്തെ ഫെഡറല്‍ സ്വാതന്ത്ര്യത്തെ പോലും പരിഹസിച്ചുകൊണ്ട് കേന്ദ്രം ബില്ല് തിരിച്ചയച്ചത്. കുത്തക ഭീമന്‍മാരെ സഹായിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി ബില്‍ പരമാവധി വൈകിക്കാനുളള നീക്കത്തിന്റെ ഭാഗമാണിത്. കോളകമ്പനിയുടെ നിയമോപദേഷ്ടാക്കളിലൊരാള്‍ അഭ്യന്തരമന്ത്രി ചിദംബരത്തിന്റെ ഭാര്യ നളിനിചിദംബരമാണ് എന്നത് ഈ നീക്കത്തിന്റെ ലക്ഷ്യം വ്യക്തമാക്കുന്നു. നിയമനിര്‍മ്മാണത്തിന് സംസ്ഥാനത്തിന് അധികാരമുണ്ടോ എന്നു ചോദിച്ച് കേന്ദ്രത്തിന് നിവേദനം നല്‍കിയ കൊക്കോകോള കമ്പനിക്ക് മറുപടി നല്‍കാതെ കേരളത്തോട് വിശദീകരണം ആരായുന്നതും ആഭ്യന്തമന്ത്രാലയത്തിന്റെ നയം വ്യക്തമാക്കുന്നു. പ്ലാച്ചിമടയില്‍ കോളകമ്പനി ഉണ്ടാക്കിയ നാശനഷ്ടം വിലയിരുത്താന്‍നിയോഗിച്ചിരുന്ന കെ ജയകുമാര്‍ സമിതിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ട്രിബ്യൂണല്‍ രൂപീകരിക്കുന്നത്.
(സുരേന്ദ്രന്‍ കുത്തനൂര്‍)
janayugom 180911

ReplyDelete