Thursday, September 1, 2011

മലബാര്‍ സിമന്റ്സ് അഴിമതിക്കേസും അട്ടിമറിക്കുന്നു: വി എസ്

മലബാര്‍ സിമന്റ്സ് അഴിമതിക്കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയും വിജിലന്‍സും ചേര്‍ന്ന് നടത്തുന്ന നീക്കം അപമാനകരമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. മലബാര്‍ സിമന്റ്സില്‍ മുന്‍ യുഡിഎഫ് ഭരണകാലത്ത് അന്നത്തെ വ്യവസായമന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ പിന്തുണയോടെ കൂട്ടാളിയായ രാധാകൃഷ്ണനെപ്പോലുള്ളവര്‍ നടത്തിയ കൊടിയ അഴിമതികളും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും കുപ്രസിദ്ധമാണ്. അതു സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയാകാറായ ഘട്ടത്തില്‍ വീണ്ടും അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാര്‍ കേസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയെ വിജിലന്‍സില്‍നിന്നുതന്നെ മാറ്റിയത്. കോടതി നിര്‍ദേശത്തെപ്പോലും മറികടന്നുകൊണ്ടാണ് അഴിമതിക്കാര്‍ക്കുവേണ്ടി ഈ തസ്തികമാറ്റം. അഴിമതിക്കേസുകള്‍ അട്ടിമറിക്കുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ ശ്രമിക്കുകയാണ്. പുനരന്വേഷണം, സ്ഥലംമാറ്റം തുടങ്ങി എല്ലാ അടവുകളും പയറ്റുന്നു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മലബാര്‍ സിമന്റ്സ് അഴിമതിക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിയെ മാറ്റിയ സംഭവം. ഈ തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു.

deshabhimani 010911

No comments:

Post a Comment