മലങ്കരസഭാതര്‍ക്കം സംഘര്‍ഷഭരിതമാക്കി യാക്കോബായ-ഓര്‍ത്തഡോക്സ് കാതോലിക്കാ ബാവമാര്‍ കോലഞ്ചേരിയില്‍ ഉപവാസസമരം ആരംഭിച്ചു. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ കോലഞ്ചേരി പള്ളിയില്‍നിന്ന് 200 മീറ്റര്‍ മാറി കുരിശുപള്ളിക്കു സമീപമാണ് വൈകിട്ട് നാലോടെ ഓര്‍ത്തഡോക്സ് വിഭാഗം കാതോലിക്ക ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവയുടെ നേതൃത്വത്തില്‍ ആദ്യം ഉപവാസസമരം ആരംഭിച്ചത്. കാതോലിക്കറ്റ് സെന്ററില്‍നിന്ന് പ്രകടനമായാണ് ബാവ കുരിശുപള്ളിയിലെത്തിയത്. മെത്രാപോലീത്തമാരായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ്, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, തോമസ് മാര്‍ അത്താനാസിയോസ് എന്നിവരും ഉപവാസസമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
വൈകിട്ട് ആറോടെയാണ് കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കോലഞ്ചേരി ടൗണിലെ കോളേജ് ജങ്ഷനില്‍ ഉപവാസസമരം ആരംഭിച്ചത്. മെത്രാപോലീത്തമാരായ ഡോ. മാത്യൂസ് മാര്‍ ഇവാനിയോസ്, ഏലിയാസ് മാര്‍ അത്താനാസിയോസ്, എബ്രഹാം മാര്‍ സേവേറിയോസ്, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ എന്നിവരും കന്യാസ്ത്രീകളും വൈദികരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ ഭാഗങ്ങളില്‍ നിന്ന് ഇരു വിഭാഗത്തിന്റേയും നൂറുകണക്കിനു വിശ്വാസികള്‍ പ്രദേശത്തേക്ക് രാത്രി വൈകിയും എത്തിച്ചേരുന്നു.
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയിലും അനുബന്ധ പള്ളിയിലും ആരാധനാസ്വാതന്ത്ര്യം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് യാക്കോബായ വിഭാഗം ശനിയാഴ്ച പ്രക്ഷോഭമാരംഭിച്ചതോടെയാണ് ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്നം രൂക്ഷമായത്. തങ്ങള്‍ക്ക് അനുകൂലമായി കോടതിവിധിയുള്ളപ്പോള്‍ തല്‍സ്ഥിതി നിലനിര്‍ത്താനാവില്ലെന്നാണ് ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ നിലപാട്. ഇതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ റോഡില്‍ നടത്തിയ ഉപവാസസമരം ഞായറാഴ്ച പുലര്‍ച്ചെയാണ് അവസാനിച്ചത്. യാക്കോബായ വിഭാഗത്തിന് കോലഞ്ചേരി പള്ളിക്കു കീഴിലുള്ള കോട്ടൂര്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ ആരാധന മുടങ്ങിയ സ്ഥിതിക്ക് ഓര്‍ത്തഡോക്സ് വിഭാഗത്തിനെ ഞായറാഴ്ച രാവിലെ കോലഞ്ചേരി പള്ളിയില്‍ കുര്‍ബാന നടത്താന്‍ അനുവദിക്കില്ലെന്ന് ഉറപ്പു ലഭിച്ചതിനെത്തുടര്‍ന്നാണ് ബാവ ഉപവാസം അവസാനിപ്പിച്ചത്. ഇതിനുശേഷം പിരിഞ്ഞുപോയ വിശ്വാസികള്‍ കോലഞ്ചേരി പള്ളിക്കുമുമ്പില്‍ തടിച്ചുകൂടിയതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥയാണ് നിരോധനാജ്ഞയ്ക്കു കാരണമായത്.
ഓര്‍ത്തഡോക്സ് വിഭാഗം കാതോലിക്കേറ്റ് സെന്ററില്‍ പ്രാര്‍ഥനയ്ക്കുശേഷം കോലഞ്ചേരി പള്ളിയിലേക്ക് കുര്‍ബാനക്കെത്തിയതോടെ പൊലീസ് ഇവരെ റോഡില്‍ തടഞ്ഞു. വികാരി ഫാ. ജേക്കബ് കുര്യന്‍ , ഫാ. റോബിന്‍ മര്‍ക്കോസ് എന്നിവരുടെ നേതൃത്വത്തിലെത്തിയ വിശ്വാസികള്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി. പള്ളിക്കു സമീപം യാക്കോബായ വിഭാഗം ഓര്‍ത്തഡോക്സുകാര്‍ക്കെതിരെ നിലയുറപ്പിച്ചതോടെ സംഘര്‍ഷാവസ്ഥ മൂര്‍ച്ചിച്ചു. കുര്‍ബാന നടത്തുന്നത് കലക്ടര്‍ തടഞ്ഞിരിക്കുകയാണെന്ന് പൊലീസ് ഓര്‍ത്തഡോക്സ് വിഭാഗത്തെ അറിയിച്ചെങ്കിലും ഉത്തരവ് കാണിക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികള്‍ പൊലീസിനുനേരെ തട്ടിക്കയറി. ഇതിനിടയില്‍ യാക്കോബായ ചാപ്പലില്‍ ഉണ്ടായിരുന്ന ശ്രേഷ്ഠ കാതോലിക്ക ബാവയും പള്ളിക്കു സമീപം എത്തിയതോടെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായി. പിരിഞ്ഞുപോകണമെന്ന പൊലീസിന്റെ ആവശ്യം ഇരുവിഭാഗവും അവഗണിച്ചു. ഈ സാഹചര്യത്തിലാണ് രണ്ടുമണിയോടെ നിരോധനാജ്ഞ പുറപ്പെടുവിക്കാന്‍ ആര്‍ഡിഒ തീരുമാനിച്ചത്. പള്ളിക്കു സമീപം വന്‍ പൊലീസ്സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
deshabhimani 120911
മലങ്കരസഭാതര്‍ക്കം സംഘര്‍ഷഭരിതമാക്കി യാക്കോബായ-ഓര്‍ത്തഡോക്സ് കാതോലിക്കാ ബാവമാര്‍ കോലഞ്ചേരിയില്‍ ഉപവാസസമരം ആരംഭിച്ചു. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ കോലഞ്ചേരി പള്ളിയില്‍നിന്ന് 200 മീറ്റര്‍ മാറി കുരിശുപള്ളിക്കു സമീപമാണ് വൈകിട്ട് നാലോടെ ഓര്‍ത്തഡോക്സ് വിഭാഗം കാതോലിക്ക ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവയുടെ നേതൃത്വത്തില്‍ ആദ്യം ഉപവാസസമരം ആരംഭിച്ചത്. കാതോലിക്കറ്റ് സെന്ററില്‍നിന്ന് പ്രകടനമായാണ് ബാവ കുരിശുപള്ളിയിലെത്തിയത്. മെത്രാപോലീത്തമാരായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ്, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, തോമസ് മാര്‍ അത്താനാസിയോസ് എന്നിവരും ഉപവാസസമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
ReplyDeleteകോലഞ്ചേരി പള്ളിയുടെ ഉടമസ്ഥതയെ ചൊല്ലി ഇരുവിഭാഗങ്ങള്‍ നടത്തുന്ന തര്‍ക്കത്തിന് ജില്ലാ കലക്ടര്‍ നടത്തിയ മധ്യസ്ഥതയിലും തീര്‍പ്പായില്ല. എറണാകുളം ഗസ്റ്റ് ഹൗസില്‍ നടത്തിയ ചര്‍ച്ചയുടെ അന്തിമതീരുമാനത്തെക്കുറിച്ച് യാക്കോബായപക്ഷവും ഓര്‍ത്തഡോക്സ് വിഭാഗവും പ്രതികരിച്ചിട്ടില്ല. സര്‍ക്കാര്‍ പ്രതിനിധിയായി കലക്ടര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ഇരുപക്ഷവും അംഗീകരിക്കരിച്ചില്ല. ആരാധനാലയത്തിന്റെ പേരില്‍ കുറച്ചുദിവസങ്ങളായി തര്‍ക്കവും സംഘര്‍ഷവുമുണ്ടായി.വര്‍ഷങ്ങളായി നിലവിലുണ്ട്.ഇരു വിഭാഗത്തിന്റെയും സഭാ അധ്യക്ഷന്‍മാര്‍ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.ഓര്‍ത്തഡോക്സ സഭയുടെ പരമാധ്യക്ഷന്‍ കതോലിക്ക ബസേലിയോസ് മാര്‍ത്തോമ പൗലോസ് ഉപവാസമാരംഭിച്ചിരുന്നു.തുടര്‍ന്ന് യാക്കോബായ സഭയുടെ മേലധ്യക്ഷന്‍ തോമസ് ബാവയും ഉപവാസമാരംഭിച്ചു. ഇരുപക്ഷത്തെയും വിശ്വാസികളാണെന്നവകാശപ്പെടുന്നവര്‍ തടിച്ചുകൂടി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പൊലീസ് നിരോധനാഞ്ജ പുറപ്പെടുവിച്ചിരുന്നു. സംഘര്‍ഷം മൂര്‍ഛിച്ചതോടെയാണ് പ്രശ്നപരിഹാരത്തിനു ശ്രമം തുടങ്ങിയത്.
ReplyDelete