ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യദുരന്ത സാധ്യതയുണ്ടെന്ന് എക്സൈസ് വകുപ്പ്. വ്യാജമദ്യ ഉല്‍പ്പാദനത്തിനും മദ്യം കടത്തിനും സാധ്യതയുള്ളതിനാല്‍ ദുരന്തം ഒഴിവാക്കാന്‍ ആവശ്യമായ ജാഗ്രതപുലര്‍ത്താന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ ചുമതലയുള്ള അഡീഷണല്‍ എക്സൈസ് കമീഷണര്‍ സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര, നെടുമങ്ങാട് താലൂക്കുകള്‍ , കൊല്ലം ജില്ലയിലെ കൊട്ടാരക്കര, കുന്നത്തൂര്‍ , പത്തനാപുരം താലൂക്കുകള്‍ , പത്തനംതിട്ട, ഇടുക്കി, എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍ , പാലക്കാട്, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വ്യാജമദ്യ ഉല്‍പ്പാദനം നടക്കാന്‍ സാധ്യതയുണ്ടെന്നും ഈ പ്രദേശങ്ങളില്‍ ദുരന്ത സാധ്യതയുണ്ടെന്നും എക്സൈസ് വകുപ്പ് വിലയിരുത്തുന്നു.
സ്പിരിറ്റിന്റെയും സെക്കന്‍ഡ്സ് വിദേശമദ്യത്തിന്റെയും കള്ളക്കടത്തും ഭീഷണി ഉയര്‍ത്തുന്നു. പാലക്കാട്ടെ വാളയാര്‍ , കൊല്ലത്തെ ആര്യങ്കാവ്, കാസര്‍കോട്ടെ ബംഗറ മഞ്ചേശ്വരം, വയനാട് ജില്ലയിലെ മുത്തങ്ങ, തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കര എന്നിവിടങ്ങളിലൂടെ മദ്യവും സ്പിരിറ്റും കടത്തുണ്ടെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. കാസര്‍കോട്, വയനാട്, ഇടുക്കി ജില്ലകളില്‍ കാല്‍നടയായും വാഹനങ്ങളിലും മദ്യം സംസ്ഥാനത്തേക്ക് കടത്തുന്നു. കര്‍ണാടക അതിര്‍ത്തി വഴിയാണ് പാക്കറ്റ് ചാരായം എത്തുന്നത്. പാഴ്സല്‍ സര്‍വീസ് വാഹനങ്ങളിലും ചരക്ക്-യാത്രാ ട്രെയിനുകളിലും പാഴ്സല്‍ ബുക്കുചെയ്ത് സ്പിരിറ്റും വിദേശമദ്യവും എത്തുന്നു. മാഹിയില്‍നിന്ന് വിദേശമദ്യം വന്‍തോതില്‍ സംസ്ഥാനത്തേയ്ക്ക് ഒഴുകുന്നു. ഗോവയില്‍നിന്നും മത്സ്യബന്ധന ബോട്ടുകളിലും നാടന്‍ വള്ളങ്ങളിലും സ്പിരിറ്റും വിദേശമദ്യവും സംസ്ഥാനത്ത് എത്താനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ തീരദേശങ്ങളിലാണ് ഇവ എത്തുക.
കണ്ടയ്നര്‍ ലോറികള്‍ , ടാങ്കറുകള്‍ , ആഡംബര കാറുകള്‍ , വോള്‍വോ ബസ്സുകള്‍ , ടിപ്പര്‍ ലോറികള്‍ , ട്രക്കുകള്‍ , പച്ചക്കറി, മുട്ട, വാഴക്കുല, ചെടികള്‍ , സിമന്റ് എന്നിവ കൊണ്ടുവരുന്ന വാഹനങ്ങളിലൂടെയും അനധികൃത സ്പിരിറ്റ് സംസ്ഥാനത്ത് എത്തുന്നുണ്ട്. സിലോണ്‍ പേസ്റ്റും മയക്കുമരുന്നുകളും ഉപയോഗിച്ചുള്ള കൃത്രിമ കള്ള് ഉല്‍പ്പാദനം നടക്കുന്നുണ്ട്. കള്ള് ഷാപ്പുകളില്‍ വ്യാജക്കള്ളും ബാര്‍ഹോട്ടലുകളും വഴിയോരകച്ചവടകേന്ദ്രങ്ങള്‍ വഴിയും വ്യാജ വിദേശമദ്യം, നിറം ചേര്‍ത്ത ചാരായം എന്നിവയും വില്‍ക്കുന്നുണ്ട്. കോളനികള്‍ കേന്ദ്രീകരിച്ച് വ്യാജവാറ്റും സ്പിരിറ്റ് വില്‍പ്പനയും നടക്കുന്നു. ലൈസന്‍സുള്ളതും ഇല്ലാത്തതുമായ ആയൂര്‍വേദ ഷോപ്പുകളിലൂടെ വ്യാജ അരിഷ്ടാസവും സിഞ്ചിബറീസും വില്‍പ്പനയും നടക്കാനിടയുണ്ടെന്നും എക്സൈസ് വകുപ്പ് സമ്മതിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായിരിക്കും ഇത്തരം ലഹരി വസ്തുക്കള്‍ വ്യാപകമായി എത്തുന്നത്. സ്പിരിറ്റ് കടത്തുന്നതായി തെളിവ് ലഭിച്ചിട്ടും ഫലപ്രദമായ നടപടി എടുക്കാന്‍ വകുപ്പ് തയ്യാറാകുന്നില്ല.
(ജി രാജേഷ്കുമാര്‍)
deshabhimani 090911

ReplyDelete