അഴിമതിയും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും നടത്തുന്നവരാണ് തന്നെ ശല്യക്കാരനായ വ്യവഹാരിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ജനങ്ങളുടെ പ്രോത്സാഹനമുള്ളിടത്തോളം അഴിമതിക്കെതിരെ പോരാട്ടം തുടരും. കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതിവരെ കേസ് നടത്താനുള്ള പണം എവിടെനിന്ന് കിട്ടുന്നുവെന്നാണ് ചിലരുടെ ചോദ്യം. അഴിമതിയെ എതിര്‍ക്കുന്ന ജനങ്ങളുള്ള കാലത്തോളം പണത്തിന് വിഷമമുണ്ടാവില്ല. കുഞ്ഞാലിക്കുട്ടിക്ക് എതിരായ നിയമപോരാട്ടത്തിന് പണം നല്‍കുന്നതില്‍ അദ്ദേഹത്തിന്റെ കൂട്ടുകാരുമുണ്ട്. എല്ലാം കഴിയുമ്പോള്‍ പണത്തിന്റെ കണക്ക് വ്യക്തമാക്കും. വി എസ് അച്യുതാനന്ദനും ക്രിമിനല്‍ സംഘവും ചേര്‍ന്ന് വേട്ടയാടുന്നുവെന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. പ്രായമാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചത് മറച്ചുവയ്ക്കാന്‍ മന്ത്രിയായ കുഞ്ഞാലിക്കുട്ടി പരിശ്രമിച്ചു. മുഖംരക്ഷിക്കാനാകാതെ വന്നപ്പോള്‍ മന്ത്രിസ്ഥാനം വിട്ടു. പെണ്‍കുട്ടികള്‍ അന്ന് കോടതിയില്‍ പോകുന്നതും പരാതി കൊടുക്കുന്നതും തടയാന്‍ പണവും മറ്റും നല്‍കി കുഞ്ഞാലിക്കുട്ടിയെ സഹായിച്ചത് ബന്ധുവായ റൗഫാണ്. അയാളുടെ മനസ് മാറി, ചെയ്ത തെറ്റുകള്‍ക്ക് പ്രായശ്ചിത്തമെന്നോണം കോടതിയിലും പൊലീസിലും പൊതുജനങ്ങളുടെ മുന്നിലും കാര്യം തുറന്നുപറയുമ്പോള്‍ റൗഫടക്കമുള്ളവര്‍ കുഞ്ഞാലിക്കുട്ടിക്ക് "ക്രിമിനല്‍ സംഘ"മായി.
മുമ്പ് വ്യവസായമന്ത്രിയായിരുന്നപ്പോള്‍ കുഞ്ഞാലിക്കുട്ടി ചന്ദനഫാക്ടറികളിലെ കോടിക്കണക്കിനു രൂപയുടെ ചന്ദനം പുറത്തേക്കയച്ച് നേട്ടമുണ്ടാക്കി. വ്യവസായ സ്ഥാപനങ്ങള്‍ വിറ്റഴിച്ചും കോടികള്‍ തട്ടി. ഇത്തരത്തില്‍ നേടിയ പണം ഉപയോഗിച്ച് എന്തും ചെയ്യാമെന്ന ഹുങ്കിലായിരുന്നു കുഞ്ഞാലിക്കുട്ടി. റൗഫുമായി പിരിഞ്ഞപ്പോള്‍ പലതും വാഗ്ദാനംചെയ്തു നാവടക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കോടതിയെ സ്വാധീനിച്ച് തടിതപ്പാന്‍ നോക്കിയാലൊന്നും രക്ഷപ്പെടില്ല. തന്റെ മകനെതിരെ എത്രയോ കള്ളക്കേസ് കൊടുത്തു. അതുകൊണ്ടൊന്നും രക്ഷപ്പെടാന്‍ പോകുന്നില്ല. ഞാന്‍ കുഞ്ഞാലിക്കുട്ടിയെപ്പോലെ വ്യവസായിയല്ല. എന്നാല്‍ , എന്റെ പിന്നില്‍ അഴിമതിക്കെതിരെയുള്ള പോരാട്ടത്തെ പ്രോത്സാഹിപ്പിക്കുന്ന ജനങ്ങളുണ്ട്. അവരുണ്ടാകുമ്പോള്‍ പണത്തിനു ക്ഷാമമില്ല. പാമൊലിന്‍ കേസില്‍ കുടുങ്ങിയിരിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായം പറയുന്നതില്‍ അത്ഭുതമില്ല. ഉമ്മന്‍ചാണ്ടി പലരെയും സ്വാധീനിക്കാന്‍ ശ്രമിക്കുകയാണ്. വിജിലന്‍സ് ഡയറക്ടറും എസ്പിയും ശ്രമിച്ചാലൊന്നും ഉമ്മന്‍ചാണ്ടി രക്ഷപ്പെടില്ല. എം എം ഹസനാണ് തനിക്കെതിരെ പറയുന്ന മറ്റൊരാള്‍ . പാമൊലിന്‍കേസ് സംബന്ധിച്ച് സിഎജി റിപ്പോര്‍ട്ടില്‍ 3.32 കോടി നഷ്ടമെന്നാണ് പറഞ്ഞത്. എന്നാല്‍ , നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാനായിരുന്ന ഹസന്‍ പറഞ്ഞത് നാല് കോടിയെന്നാണ്- വി എസ് പറഞ്ഞു.
deshabhimani 090911
അഴിമതിയും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും നടത്തുന്നവരാണ് തന്നെ ശല്യക്കാരനായ വ്യവഹാരിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ജനങ്ങളുടെ പ്രോത്സാഹനമുള്ളിടത്തോളം അഴിമതിക്കെതിരെ പോരാട്ടം തുടരും. കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ReplyDelete