കല്‍പറ്റ: വയനാട്ടിലെ കൃഷ്ണഗിരിയില്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ കൈയ്യേറിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാത്തതിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് ആദിവാസി ഭൂസമര സഹായസമിതി ജില്ലാ കണ്‍വീനര്‍ സി കെ ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചൊവ്വാഴ്ച മുതല്‍ ബത്തേരി താലൂക്ക് ഓഫീസ് ഉപരോധിക്കും. 20മുതല്‍ കൃഷ്ണഗിരിയിലെ കൈയ്യേറ്റഭൂമിയില്‍ കുടില്‍കെട്ടി സമരം തുടങ്ങും. ആദിവാസി ക്ഷേമസമിതിയുടേയും (എകെഎസ്) ആദിവാസി ഭൂസമര സഹായ സമിതിയുടേയും നേതൃത്വത്തിലാണ് സമരം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വയനാട്ടിലെത്തുന്ന 16ന് കരിദിനമാചരിക്കും. മുഖ്യമന്ത്രിയുടെ പൊതുപരിപാടികളുള്ള വൈത്തിരി, കല്‍പറ്റ, പനമരം, ബത്തേരി എന്നിവിടങ്ങളില്‍ കരിങ്കൊടി പ്രകടനം നടത്തും.
കൃഷ്ണഗിരിയിലെ കൈയേറ്റഭൂമി മൂന്ന് മാസത്തിനകം ഏറ്റെടുക്കണമെന്ന് ജൂണ്‍ ഒന്നിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ സമയപരിധി കഴിഞ്ഞിട്ടും ഭൂമി ഏറ്റെടുക്കാതെ ശ്രേയാംസിന് സുപ്രീംകോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കി. സുപ്രീംകോടതിയും ശ്രേയാംസിനെതിരെ ഉത്തരവിറക്കിയിട്ടും സര്‍ക്കാര്‍ നിയമലംഘനം തുടരുന്നു. ഭൂമി പിടിച്ചെടുക്കുന്നതിനുള്ള നടപടികള്‍ താമസിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കയാണ്. കൃഷ്ണഗിരിയില്‍ ശ്രേയാംസ്കുമാര്‍ ഭൂമി കൈയ്യേറിയെന്ന് 2005ല്‍ ഉമ്മന്‍ചാണ്ടിയാണ് നിയമസഭയില്‍ വ്യക്തമാക്കിയത്. വയനാട്ടുകാരിയായ മന്ത്രി പി കെ ജയലക്ഷ്മി ഇക്കാര്യത്തില്‍ ആദിവാസികളുടെ താല്‍പര്യത്തിനെതിരായാണ് പ്രവര്‍ത്തിക്കുന്നത്. സുപ്രീംകോടതിയും കൈവിട്ട സാഹചര്യത്തില്‍ ജനങ്ങളോട് മാപ്പുപറഞ്ഞ് എംഎല്‍എസ്ഥാനം രാജിവെക്കാന്‍ ശ്രേയാംസ്കുമാര്‍ തയ്യാറാവണം. വാര്‍ത്താസമ്മേളനത്തില്‍ എകെഎസ് ജില്ലാ പ്രസിഡന്റ് സീതബാലന്‍ , ഇ എ ശങ്കരന്‍ എന്നിവരും പങ്കെടുത്തു.
ദേശാഭിമാനി 040911
വയനാട്ടിലെ കൃഷ്ണഗിരിയില്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ കൈയ്യേറിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാത്തതിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് ആദിവാസി ഭൂസമര സഹായസമിതി ജില്ലാ കണ്‍വീനര്‍ സി കെ ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചൊവ്വാഴ്ച മുതല്‍ ബത്തേരി താലൂക്ക് ഓഫീസ് ഉപരോധിക്കും. 20മുതല്‍ കൃഷ്ണഗിരിയിലെ കൈയ്യേറ്റഭൂമിയില്‍ കുടില്‍കെട്ടി സമരം തുടങ്ങും. ആദിവാസി ക്ഷേമസമിതിയുടേയും (എകെഎസ്) ആദിവാസി ഭൂസമര സഹായ സമിതിയുടേയും നേതൃത്വത്തിലാണ് സമരം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വയനാട്ടിലെത്തുന്ന 16ന് കരിദിനമാചരിക്കും. മുഖ്യമന്ത്രിയുടെ പൊതുപരിപാടികളുള്ള വൈത്തിരി, കല്‍പറ്റ, പനമരം, ബത്തേരി എന്നിവിടങ്ങളില്‍ കരിങ്കൊടി പ്രകടനം നടത്തും.
ReplyDeleteവേണംല്ലോ
ReplyDelete