തെരഞ്ഞെടുപ്പ് കമ്മീഷനു കണക്ക് നല്‍കിയപ്പോള്‍ ഉണ്ടായിരുന്ന സ്വത്ത് മന്ത്രിമാര്‍ക്ക് ഇപ്പോള്‍ ഇല്ലത്രെ. വെബ് സൈറ്റില്‍ അവര്‍ ഇപ്പോള്‍ നല്‍കിയ കണക്കുകള്‍ ഇത് വ്യക്തമാക്കുന്നു. ഈ സര്‍ക്കാര്‍ അധികാരമേറ്റ് 100 ദിവസം കൊണ്ട് ഇവര്‍ പോലും ഈ നിലയിലെത്തി എങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും?
മന്ത്രിമാരില്‍ സമ്പന്നന്‍ കുഞ്ഞാലിക്കുട്ടി
കേന്ദ്രമന്ത്രിമാര്‍ക്കു പിന്നാലെ സംസ്ഥാന മന്ത്രിമാര്‍ വെളിപ്പെടുത്തിയ സ്വത്തുവിവരങ്ങള്‍ അപൂര്‍ണം. നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായാണ് സ്വത്തു പ്രഖ്യാപനം. എന്നാല്‍ , പാതി സ്വത്തുപോലും പറയാതെ പരിഹാസ്യമായ സ്വത്തു വെളിപ്പെടുത്തലാണ് ഉണ്ടായത്. വെബ്സൈറ്റില്‍ പറയുന്ന കണക്കുപ്രകാരം വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയാണ് ഏറ്റവും സമ്പന്നന്‍ . 1.4 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് 13.25 സെന്റും വീടും 38 ഗ്രാം സ്വര്‍ണവും ബാങ്ക് നിക്ഷേപവുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 21.86 ലക്ഷം രൂപയുടെ സ്വത്താണ് അദ്ദേഹത്തിന് മൊത്തമായുള്ളത്. തെരഞ്ഞെടുപ്പു കമീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ ഇത് 91.21 ലക്ഷമായിരുന്നു. മന്ത്രി പി കെ ജയലക്ഷ്മിക്കാണ് മന്ത്രിമാരില്‍ ഏറ്റവും കുറച്ച് സ്വത്തുള്ളത്. 1.27 ഏക്കര്‍ ഭൂമിയും രണ്ടുലക്ഷം രൂപയുമാണ് അവര്‍ക്കുള്ളത്.
ബംഗളൂരു ഉള്‍പ്പെടെ 36 സ്ഥലത്ത് അടൂര്‍ പ്രകാശിന്റെയും ഭാര്യയുടെയും പേരില്‍ ഭൂമിയും കെട്ടിടങ്ങളുമുണ്ട്. എന്നാല്‍ , ഇതിന്റെയൊന്നും വില സൈറ്റില്‍ രേഖപ്പെടുത്തിയിട്ടില്ല. തെരഞ്ഞെടുപ്പു കമീഷന് മുമ്പ് അടൂര്‍ പ്രകാശ് നല്‍കിയ കണക്ക് 4.07 കോടിയുടേതാണ്. മീനച്ചിലില്‍ ആറിടത്ത് പത്തേക്കര്‍ അടക്കം സംസ്ഥാനത്ത് പലയിടത്തായി ഭൂമിയുള്ളതായി വെളിപ്പെടുത്തിയ കെ എം മാണിയും മൊത്തം സമ്പത്തിനെക്കുറിച്ച് പറഞ്ഞില്ല. നിയമസഭാ തെരഞ്ഞെടുപ്പ് നാമനിര്‍ദേശപത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയതിന്റെ പകുതി സ്വത്തു പോലും മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് ഇപ്പോഴില്ലെന്നതാണ് ഏറെ രസകരം. സ്വന്തം പേരിലുള്ള സ്വത്തു മാത്രം വെളിപ്പെടുത്തിയവര്‍ ഭാര്യയുടെയും മക്കളുടെയും പേരിലുള്ള ആസ്തിയെക്കുറിച്ച് മിണ്ടിയിട്ടില്ല. മന്ത്രി പി ജെ ജോസഫിന് വെബ്സൈറ്റ് വിവരങ്ങള്‍ പ്രകാരം വീടേയില്ല. പി കെ അബ്ദുറബ്ബ്, എ പി അനില്‍കുമാര്‍ , കെ പി മോഹനന്‍ , പി ജെ ജോസഫ് എന്നിവരുടെ പക്കല്‍ ഒരുരൂപ പോലും പണമായി ഇല്ല. ഭൂമിയുണ്ടെന്ന് സമ്മതിക്കുന്ന മന്ത്രിമാര്‍ അതിന്റെ മൂല്യം എത്രയെന്ന് പറയുന്നുമില്ല.
ബാങ്ക് നിക്ഷേപം വെളിപ്പെടുത്തിയവര്‍ കുടുംബത്തിന്റെ ബാങ്ക് നിക്ഷേപം പറഞ്ഞിട്ടില്ല. മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ പേരില്‍മാത്രം വിവിധ ബാങ്കിലായി 50 ലക്ഷത്തോളം രൂപയുടെ നിക്ഷേപവും ഒരു മാരുതി സെന്‍ കാറും മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഭാര്യയുടെ പേരില്‍ വിവിധ ബാങ്കിലായി ഒരു കോടിയോളം രൂപയുടെ നിക്ഷേപവും രണ്ട് ആഡംബര കാറും 850 ഗ്രാം സ്വര്‍ണവുമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പു കമീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയത് 3.56 കോടി രൂപയുടെ സ്വത്താണ്. മന്ത്രി പി കെ അബ്ദുറബ്ബിന് അഞ്ചര ഏക്കറും 100 പവന്‍ സ്വര്‍ണവുമുണ്ടെന്നാണ് പറയുന്നത്. തെരഞ്ഞെടുപ്പു കമീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ ഇത് 4.86 കോടിയാണ്. മന്ത്രി ഷിബു ബേബിജോണിന്റെ പേരില്‍ നാല് ആഡംബര കാര്‍ ഉണ്ടെങ്കിലും കാര്‍വായ്പ ഉള്‍പ്പെടെ 1.16 കോടി രൂപയുടെ ബാധ്യതയും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ , തെരഞ്ഞെടുപ്പു കമീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ 8.76 കോടി രൂപയുടെ സ്വത്താണ് വെളിപ്പെടുത്തിയത്. വനം മന്ത്രി കെ ബി ഗണേശ്കുമാറിന്റെ പേരില്‍ വിവിധ ജില്ലയിലായി ഭൂമിയും മൂന്നു വാഹനവും 200 ഗ്രാം സ്വര്‍ണവും ബാങ്ക് നിക്ഷേപങ്ങളുമുണ്ട്.
ദേശാഭിമാനി 040911
തെരഞ്ഞെടുപ്പ് കമ്മീഷനു കണക്ക് നല്‍കിയപ്പോള്‍ ഉണ്ടായിരുന്ന സ്വത്ത് മന്ത്രിമാര്‍ക്ക് ഇപ്പോള്‍ ഇല്ലത്രെ. വെബ് സൈറ്റില്‍ അവര്‍ ഇപ്പോള്‍ നല്‍കിയ കണക്കുകള്‍ ഇത് വ്യക്തമാക്കുന്നു. ഈ സര്‍ക്കാര്‍ അധികാരമേറ്റ് 100 ദിവസം കൊണ്ട് ഇവര്‍ പോലും ഈ നിലയിലെത്തി എങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും?
ReplyDelete'ബംഗളൂരു ഉള്‍പ്പെടെ 36 സ്ഥലത്ത് അടൂര്‍ പ്രകാശിന്റെയും ഭാര്യയുടെയും പേരില്‍ ഭൂമിയും കെട്ടിടങ്ങളുമുണ്ട്. എന്നാല്‍ , ഇതിന്റെയൊന്നും വില സൈറ്റില്‍ രേഖപ്പെടുത്തിയിട്ടില്ല... ഭൂമിയുണ്ടെന്ന് സമ്മതിക്കുന്ന മന്ത്രിമാര്‍ അതിന്റെ മൂല്യം എത്രയെന്ന് പറയുന്നുമില്ല.'
ReplyDeleteനിലവിലുള്ള മാര്‍ക്കറ്റ് റേറ്റ് പ്രകാരമുള്ള വില കണക്കാക്കാന്‍ പറ്റാഞ്ഞിട്ടല്ലേ ജാഗ്രതേ?
'മന്ത്രി പി ജെ ജോസഫിന് വെബ്സൈറ്റ് വിവരങ്ങള്‍ പ്രകാരം വീടേയില്ല. പി കെ അബ്ദുറബ്ബ്, എ പി അനില്‍കുമാര്‍ , കെ പി മോഹനന്‍ , പി ജെ ജോസഫ് എന്നിവരുടെ പക്കല്‍ ഒരുരൂപ പോലും പണമായി ഇല്ല.
'Les Miserables' ...! ഇവര്‍ക്കു വേണ്ടി ഒരു ധനസഹായ ഫണ്ട് ഉണ്ടാക്കിയാലോ...? അല്ലെങ്കില്‍ വേണ്ട... നാളൊട്ടു കഴിയുമ്പോള്‍ ഫണ്ടിലും ഒരു രൂപ പോലും ഇല്ലെന്നു വന്നാല്‍ മോശമല്ലേ?