Saturday, September 10, 2011

പാമൊലിന്‍ : ജഡ്ജിക്കെതിരെ പി സി ജോര്‍ജ്

പാമൊലിന്‍ കേസ് പരിഗണിക്കുന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജിക്കെതിരെ ചീഫ് വിപ്പ് പി സി ജോര്‍ജ് രാഷ്ട്രപതിക്ക് പരാതിയയച്ചു. ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും സുപ്രീം കോടതി ചീഫ്ജസ്റ്റിസ് മുതല്‍ ജില്ലാ ജഡ്ജിവരെയുള്ള ന്യായാധിപന്‍മാര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാന്‍ ജഡ്ജി മനപൂര്‍വം ശ്രമിക്കുന്നുവെന്നും വിധികര്‍ത്താവ് തന്നെ അന്വേഷകനാവുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും പരാതിയില്‍ കുറ്റപ്പെടുത്തുന്നു. പാമൊലിന്‍ കേസ് വിധിയെതുടര്‍ന്ന് ന്യായാധിപനെ വിമര്‍ശിച്ചതിന് പി സി ജോര്‍ജിനെതിരെ ഇതേ കോടതിയില്‍ കോടതിയലക്ഷ്യക്കേസ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.

deshabhimani news

4 comments:

  1. പാമൊലിന്‍ കേസ് പരിഗണിക്കുന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജിക്കെതിരെ ചീഫ് വിപ്പ് പി സി ജോര്‍ജ് രാഷ്ട്രപതിക്ക് പരാതിയയച്ചു.

    ReplyDelete
  2. പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അബദ്ധത്തില്‍ നിന്നും കൂടുതല്‍ അബദ്ധത്തിലേക്ക് പോകുകയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു. വിജിലന്‍സ് ജഡ്ജിക്കെതിരായ പി സി ജോര്‍ജ്ജിന്റെ പരാതി മുഖ്യമന്ത്രിക്ക് നേരിട്ട് പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ പറയിക്കുന്നതിനായുള്ളതാണ്. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയും പി സി ജോര്‍ജ്ജും തങ്ങളുടെ നിലപാട് വ്യക്തമാക്കണം. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് യഥാസമയം സമര്‍പ്പിക്കാതെ ഉമ്മന്‍ചാണ്ടി കോടതിയെ ചോദ്യം ചെയ്യുകയാണെന്നും ഐസക് പറഞ്ഞു.

    ReplyDelete
  3. പാമോയില്‍ കേസില്‍ വിജിലന്‍സ് ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് പരാതിയയച്ച തനിക്കെതിരെ പ്രതികരിച്ച യുഡിഎഫുകാരെല്ലാം മണ്ടന്‍മാരെന്ന് ചീഫ്വിപ്പ് പിസി ജോര്‍ജ്ജ് പറഞ്ഞു. ഒരു രാഷ്ട്രീയക്കാരനോടും ചോദിച്ചിട്ടല്ല പരാതികൊടുത്തത്. ആരെതിര്‍ത്താലും പരാതിയില്‍ നിന്നും പിന്നോട്ടില്ലെന്നും ജോര്‍ജ് പറഞ്ഞു. ആരുടെയും ഔദാര്യമല്ല തന്റെ പദവിയെന്നും ഏതു സമയത്തും വലിച്ചെറിയാന്‍ മാത്രമുള്ള വിലയേ താന്‍ അതിനു കൊടുക്കുന്നുള്ളുവെന്നും ജോര്‍ജ് പറഞ്ഞു. വിവരമില്ലാത്തവരാണ് തനിക്കെതിരെ പറയുന്നത്. പരാതിയില്‍ ഉറച്ചുതന്നെ നില്‍ക്കുന്നു. ഏതറ്റം വരെയും പോകും സംശയമില്ല.ഒരു നേതാവിന്റെയും ഔദാര്യം കൊണ്ട് ജീവിച്ചു പോകാന്‍ ഉദ്ദേശിക്കുന്നുമില്ല. പാമോയില്‍ കേസില്‍ പരാതി സമര്‍പ്പിച്ചത് പൗരനെന്ന നിലയിലാണെന്ന് പരാതിയില്‍ നിയമപരമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം പറഞ്ഞു. പരാതി നല്‍കിയ വിവരം പുറത്തറിയിക്കാന്‍ ആഗ്രഹിച്ചില്ല. നടപടിയെടുക്കുമ്പോള്‍ മാത്രം പുറത്തറിയട്ടെ എന്നാണ് കരുതിയത്. പാമോയില്‍ കേസില്‍ പുനരന്വേഷണമാവശ്യപ്പെട്ട ജഡ്ജിക്കെതിരെ നിയമവിദഗ്ധരുടെ അഭിപ്രായം തേടിയശേഷമാണ് പരാതി നല്‍കിയത്. തനിക്ക് കോടതിയലക്ഷ്യ നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ല. പാമോയില്‍ കേസില്‍ പരാതിയില്ലാതെയാണ് ജഡ്ജി പുനരന്വേഷണത്തിനുത്തരവിട്ടതെന്നും ജോര്‍ജ് കൂട്ടിചേര്‍ത്തു.

    ReplyDelete
  4. പാമൊലിന്‍ കേസ് വിചാരണ നടത്തുന്ന വിജിലന്‍സ് കോടതി ജഡ്ജിക്കെതിരെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് രാഷ്ട്രപതിക്കു നല്‍കിയ പരാതി ക്രിമിനല്‍ കോടതിയലക്ഷ്യമാണെന്ന് പ്രമുഖ നിയമജ്ഞനും മുതിര്‍ന്ന അഭിഭാഷകനുമായ ടി പി കേളുനമ്പ്യാര്‍ പറഞ്ഞു. ഹൈക്കോടതിയില്‍ നിലവിലുള്ള കോടതിയലക്ഷ്യകേസിനു പുറമേ ഈ പരാമര്‍ശത്തിന്റെ പേരില്‍ ജോര്‍ജിനെതിരെ മറ്റൊരു കോടതിയലക്ഷ്യ കേസ്കൂടി എടുക്കാനാകും. ജോര്‍ജിന്റെ പ്രവൃത്തി കൂനിന്മേല്‍ കുരുപോലെയായി- കേളു നമ്പ്യാര്‍ പറഞ്ഞു. വിജിലന്‍സ് ജഡ്ജിയെ നീക്കാന്‍ ജോര്‍ജ് പറഞ്ഞ കാരണങ്ങള്‍ അപകീര്‍ത്തികരവും ഭയപ്പെടുത്താനുള്ളതുമാണ്. ഏതു കോണില്‍ നിന്നു നോക്കിയാലും ഈ നടപടി ക്രിമിനല്‍ കോടതിയലക്ഷ്യകേസിന്റെ നിര്‍വചനത്തില്‍വരും. അപകീര്‍ത്തികരമായ ആരോപണങ്ങളുടെ പേരില്‍ വിജിലന്‍സ് ജഡ്ജിക്കും നിയമനടപടികള്‍ തുടങ്ങാമെന്നും കേളുനമ്പ്യാര്‍ "ദേശാഭിമാനി"യോടു പറഞ്ഞു. ഇന്ത്യയില്‍ രാഷ്ട്രപതി അലങ്കരിക്കുന്നത് പരമോന്നത സ്ഥാനമാണെങ്കിലും ഭരണഘടനപ്രകാരം രാഷ്ട്രപതിക്ക് അധികാരങ്ങള്‍ പരിമിതമാണ്. താന്‍ നിയമിക്കുന്ന സുപ്രീംകോടതി ജഡ്ജിമാര്‍ക്കും ഹൈക്കോടതി ജഡ്ജിമാര്‍ക്കുമെതിരായി അച്ചടക്കലംഘനത്തിന് നടപടിയെടുക്കാന്‍പോലും അധികാരമില്ലാത്ത രാഷ്ട്രപതിക്ക് ഒരു ജില്ലാ ജഡ്ജിക്കെതിരെ നടപടിയെടുക്കണമെന്നു പറഞ്ഞ് കത്തയക്കുന്നത് തെറ്റായ നടപടിയാണ്- കേളു നമ്പ്യാര്‍ പറഞ്ഞു

    ReplyDelete