കൊച്ചി: സംസ്ഥാനത്തെ ഒരുവിഭാഗം ഉടമകള്‍ തിയറ്റര്‍ അടച്ചിട്ട് സമരം ആരംഭിച്ചു. ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്ന തിയറ്ററുകളെ റിലീസിങ് കേന്ദ്രങ്ങളാക്കുമെന്ന മന്ത്രിയുടെ ഉറപ്പ് ലംഘിച്ചതിലും ടി ബാലകൃഷ്ണന്‍ കമ്മിറ്റി ശുപാര്‍ശ അട്ടിമറിക്കുന്നതിലും പ്രതിഷേധിച്ചാണ് കേരള ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നൂറ്റിപ്പത്തോളം തിയറ്ററുകള്‍ സമരം തുടങ്ങിയത്. എസി, ഡിടിഎസ് തുടങ്ങിയ സംവിധാനം ഏര്‍പ്പെടുത്തുന്ന തിയറ്റുകള്‍ക്ക് ഓണത്തിനുമുമ്പ് ചിത്രം റിലീസിങ്ങിന് അവസരമൊരുക്കുമെന്നാണ് സിനിമയുടെ ചുമതല വഹിക്കുന്ന മന്ത്രി കെ ബി ഗണേഷ്കുമാര്‍ വ്യക്തമാക്കിയത്.
എന്നാല്‍ ഉടമകളില്‍ ഒരുവിഭാഗം നയിക്കുന്ന സംഘടനയുടെ സമ്മര്‍ദത്തിനു വഴങ്ങി മന്ത്രി ഈ തീരുമാനം അട്ടിമറിച്ചതായി എക്സിബിറ്റേഴ്സ് അസോസിയേഷന്‍ ആരോപിച്ചു.
സിനിമാമേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ നിയോഗിച്ച ടി ബാലകൃഷ്ണന്‍ കമ്മിറ്റി പ്രശ്നപരിഹാരത്തിനായി നിര്‍ദേശിച്ചത് വൈഡ് റിലീസിങ് എന്ന നിര്‍ദേശമാണ്. നിലവില്‍ മുപ്പതോളം തിയറ്ററുകളുടെ അപേക്ഷ ഈ കമ്മിറ്റിയുടെ മുമ്പിലുണ്ട്. ഇതും സര്‍ക്കാര്‍ അവഗണിച്ചതായി അസോസിയേഷന്‍ നേതൃത്വം പറഞ്ഞു. പണിമുടക്കിയ തിയറ്റര്‍ ഉടമകള്‍ തൃശൂരില്‍ പ്രകടനവും ധര്‍ണയും നടത്തി. അസോസിയേഷന്‍ പ്രസിഡന്റ് വി മോഹന്‍ ഉദ്ഘാടനംചെയ്തു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് സാബു ചെറിയാന്‍ സംസാരിച്ചു.
ദേശാഭിമാനി
എസി, ഡിടിഎസ് തുടങ്ങിയ സംവിധാനം ഏര്‍പ്പെടുത്തുന്ന തിയറ്റുകള്‍ക്ക് ഓണത്തിനുമുമ്പ് ചിത്രം റിലീസിങ്ങിന് അവസരമൊരുക്കുമെന്നാണ് സിനിമയുടെ ചുമതല വഹിക്കുന്ന മന്ത്രി കെ ബി ഗണേഷ്കുമാര്‍ വ്യക്തമാക്കിയത്.
ReplyDeleteഎന്നാല്‍ ഉടമകളില്‍ ഒരുവിഭാഗം നയിക്കുന്ന സംഘടനയുടെ സമ്മര്‍ദത്തിനു വഴങ്ങി മന്ത്രി ഈ തീരുമാനം അട്ടിമറിച്ചതായി എക്സിബിറ്റേഴ്സ് അസോസിയേഷന്‍ ആരോപിച്ചു.