യാത്രാ നിരക്ക് വര്‍ധിപ്പിക്കാന്‍ കേന്ദ്ര ധന മന്ത്രാലയം റെയില്‍വേക്ക് നിര്‍ദ്ദേശം നല്‍കി. സാധാരണക്കാര്‍ സഞ്ചരിക്കുന്ന രണ്ടാം ക്ലാസിലെയും സ്ലീപ്പര്‍ ക്ലാസിലെയും നിരക്കാണ് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നത്. മൊത്തം ട്രെയിന്‍ യാത്രക്കാരില്‍ 90% വും ഇത്തരത്തില്‍ യാത്രചെയ്യുന്നവരാണ്. കേന്ദ്ര ധനകാര്യ സെക്രട്ടറി ആര്‍ ഗോപാല്‍ നിര്‍ദേശങ്ങളടങ്ങിയ കത്ത് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനയ് മിത്തലിനയച്ചു.
2003 ല്‍ രണ്ടം ക്ലാസിലെ ഏറ്റവും കുറഞ്ഞ നിരക്ക് 15 രൂപയില്‍ നിന്ന് 16 രൂപയാക്കി ഉയര്‍ത്തിയിരുന്നു. ഒന്നാം യുപിഎ മന്ത്രിസഭയില്‍ റെയില്‍വേ മന്ത്രിയായ ലാലുപ്രസാദ് യാദവ് തുടര്‍ച്ചയായ മൂന്നുവര്‍ഷങ്ങളില്‍ നിരക്ക് കുറച്ചു. രണ്ടാം യുപിഎ മന്ത്രിയായ മമത ബാനാര്‍ജി ബംഗാള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നിരക്കുകളില്‍ കൈവച്ചില്ല. ഇനി നിരക്ക് കൂട്ടാമെന്ന ധാരണയിലാണ് കേന്ദ്ര സര്‍ക്കാര്‍ . ഇന്ധനവില വര്‍ധനയും ആറാം ശമ്പള കമീഷന്‍ ശുപാര്‍ശകളും റെയില്‍വേയുടെ സാമ്പത്തിക നില താറുമാറാക്കി. ഇതിനിടെ നാണയപ്പെരുപ്പം 9% മാവുകയും ഭക്ഷ്യസാധനങ്ങളുടെ വില വര്‍ധന നിരക്ക് രണ്ടക്കം കടക്കുകയും ചെയ്തു. 2010 മാര്‍ച്ചിനുശേഷം 11 തവണ റിസര്‍വ്വ് ബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിച്ചു. റെയില്‍വേയുടെ വര്‍ധിച്ച പ്രവര്‍ത്തന ചിലവ് ഇത്തരത്തില്‍ നിരക്ക് വര്‍ധനയിലൂടെ മാത്രമെ മറികടക്കാനാവൂ എന്നാണ് ധനമന്ത്രാലയത്തിന്റെ വാദം. സാമ്പത്തിക പരാധീനതകളെ തുടര്‍ന്ന് റെയില്‍വേയിലെ ആധുനികവല്‍ക്കരണവും സുരക്ഷാപദ്ധതികളും അവതാളത്തിലായി. ആറാം ശമ്പള പരിഷ്ക്കരണത്തെ തുടര്‍ന്ന് റെയില്‍വേക്ക് 70000 കോടിയുടെ അധിക ബാധ്യത ഉണ്ടാക്കിയിരുന്നു.
deshabhimani news

ReplyDelete