സംസ്ഥാനഭരണം നിയന്ത്രിക്കുന്നവര്‍ നിരനിരയായി കോടതിയിലേക്ക് മാര്‍ച്ചുചെയ്യുന്നതിന്റെ അസാധാരണ കാഴ്ചയാണ് കേരളം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. പാമൊലിനില്‍ വഴുതിവീണ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുതല്‍ അശ്ലീലസന്ദേശം അയച്ചതിന്റെപേരില്‍ മന്ത്രി പി ജെ ജോസഫ് വരെയുള്ളവര്‍ കോടതിയുടെ കനിവിനായി കോടതിവരാന്തയില്‍ കാത്തുകെട്ടിക്കിടക്കുന്നു.
പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് പരിശോധിക്കണമെന്ന് വിജിലന്‍സ് കോടതി ഉത്തരവിട്ടതോടെ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള ധാര്‍മിക അവകാശം നഷ്ടമായിരുന്നു. എന്നാല്‍ , വിജിലന്‍സ് വകുപ്പിന്റെ ഉത്തരവാദിത്തം മാത്രം ഒഴിഞ്ഞ് ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് വിലസുകയാണ് മുഖ്യമന്ത്രി. ഇതിനെതിരായ രോഷം ആളിക്കത്തുന്നതിനിടയിലാണ് ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ രംഗത്തിറങ്ങിയ ഗവ. ചീഫ് വിപ്പും കോടതിയുടെ പിടിയില്‍പെട്ടത്. ഉമ്മന്‍ചാണ്ടിക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ചതിന് വിജിലന്‍സ് കോടതി ജഡ്ജിയെ ആക്ഷേപിച്ച ജോര്‍ജ് ഒടുവില്‍ അധികാരപദവി ദുരുപയോഗം ചെയ്ത് ജഡ്ജിക്കെതിരെ രാഷ്ട്രപതിക്കും മറ്റും കത്തുകള്‍ അയച്ച് അവ പരസ്യമാക്കി. ഈ വിഷയത്തില്‍ കോടതിയലക്ഷ്യക്കേസ് നേരിടുന്നതിനിടെയാണ് ജോര്‍ജ് തുറന്നുവിട്ട മറ്റൊരു ഭൂതം യുഡിഎഫിനെ വിഴുങ്ങുന്നത്. പി ജെ ജോസഫ് അശ്ലീലസന്ദേശമയച്ചെന്ന യുവതിയുടെ പരാതിക്കുപിന്നില്‍ പി സി ജോര്‍ജ് ആണെന്നാണ് ജോസഫ് വിഭാഗക്കാര്‍ പറയുന്നത്. പരാതിക്കുപിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ജോസഫ് പറഞ്ഞതും വെറുതെയല്ല. അതേസമയം, സദാചാരവിഷയത്തില്‍ പി ജെ ജോസഫിന്റെ മുന്‍ അനുഭവങ്ങള്‍കൂടി പരിശോധിക്കുമ്പോള്‍ ഇപ്പോഴത്തെ അശ്ലീല എസ്എംഎസ് പൂര്‍ണമായും കെട്ടിച്ചമച്ചതാണെന്ന് ആരും വിശ്വസിക്കുകയില്ല.
മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന ഐസ്ക്രീം സ്ത്രീപീഡനക്കേസില്‍ പുനരന്വേഷണം നടക്കുകയാണ്. മുന്‍ യുഡിഎഫ് ഭരണകാലത്ത് പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടത്തിയ അഴിമതിക്ക് മന്ത്രി എം കെ മുനീറിനെതിരെ വിജിലന്‍സ് കോടതികളില്‍ കേസുകള്‍ നിലനില്‍ക്കുന്നു. അതേ മന്ത്രിസഭയില്‍ ഭക്ഷ്യമന്ത്രിയായിരുന്ന ഇപ്പോഴത്തെ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശും വിജിലന്‍സിന്റെ പ്രതിപ്പട്ടികയിലാണ്. മന്ത്രി ഗണേശ്കുമാറിന്റെ പിതാവും മുന്‍മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ളയെ അഴിമതിക്കേസില്‍ ശിക്ഷിച്ചു. ജയിലില്‍ കഴിയുന്നതിന് പകരം ഭരണസ്വാധീനമുപയോഗിച്ച് നക്ഷത്രപദവിയിലുള്ള ആശുപത്രിയില്‍ സുഖവാസത്തിലാണിപ്പോള്‍ പിള്ള. ഭക്ഷ്യമന്ത്രി ടി എം ജേക്കബ്ബിനെതിരായ ഒരു കേസില്‍ തലനാരിഴയ്ക്ക് സുപ്രീംകോടതിയില്‍നിന്ന് രക്ഷപ്പെട്ടെങ്കിലും മറ്റ് രണ്ട് കേസുകൂടി നിലനില്‍ക്കുന്നുണ്ട്.
അതിനിടെ, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ ടൈറ്റാനിയം അഴിമതിക്കേസും കോടതിയുടെ പരഗണനയിലാണ്. സ്വന്തം പാര്‍ടിക്കാരനും സഹമന്ത്രിയുമായിരുന്ന കെ കെ രാമചന്ദ്രന്റെ വെളിപ്പെടുത്തലാണ് ടൈറ്റാനിയം കേസിന് അടിസ്ഥാനം. ഈ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് ഉള്‍പ്പെടെ പരിശോധിക്കാനാണ് കോടതി ആവശ്യപ്പെട്ടത്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല എംഎല്‍എയ്ക്കെതിരെയും കെ കെ രാമചന്ദ്രന്‍ ഈ കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. സഹകരണമന്ത്രി സി എന്‍ ബാലകൃഷ്ണനെതിരെ രണ്ട് വിജിലന്‍സ് കേസുകള്‍ നിലനില്‍ക്കുകയാണ്. തൃശൂര്‍ ജില്ലാ ബാങ്ക് പ്രസിഡന്റായിരിക്കെ അനധികൃതമായി വായ്പ നല്‍കിയതിനാണ് കേസ്.
deshabhimani 190911
സംസ്ഥാനഭരണം നിയന്ത്രിക്കുന്നവര്‍ നിരനിരയായി കോടതിയിലേക്ക് മാര്‍ച്ചുചെയ്യുന്നതിന്റെ അസാധാരണ കാഴ്ചയാണ് കേരളം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. പാമൊലിനില്‍ വഴുതിവീണ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുതല്‍ അശ്ലീലസന്ദേശം അയച്ചതിന്റെപേരില്‍ മന്ത്രി പി ജെ ജോസഫ് വരെയുള്ളവര്‍ കോടതിയുടെ കനിവിനായി കോടതിവരാന്തയില്‍ കാത്തുകെട്ടിക്കിടക്കുന്നു.
ReplyDelete