Sunday, September 4, 2011

ഹെഡ്ലിയെ വിട്ടുകിട്ടാന്‍ ഇന്ത്യ ആഗ്രഹിച്ചിട്ടില്ല വിക്കി ലീക്ക്സ്

ന്യൂഡല്‍ഹി: മുംബൈ ആക്രമണത്തിന്റെ പ്രധാനആസൂത്രകനായ ഡേവിഡ് ഹെഡ്ലിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം ആത്മാര്‍ഥതയോടെയായിരുന്നില്ലെന്ന് ദേശീയ സുരക്ഷാഉപദേഷ്ടാവായിരുന്ന എംകെ നാരായണന്‍ പറഞ്ഞിരുന്നതായി വിക്കിലീക്ക്സ് വെളിപ്പെടുത്തി. അമേരിക്കന്‍ അംബാസിഡര്‍ തിമോത്തി റോമറോട് ഇക്കാര്യം നാരായണന്‍ പറഞ്ഞിരുന്നുവത്രെ. ഇന്ത്യ ഈ ആവശ്യത്തില്‍ നിന്നും പിന്‍മാറണമെന്ന് തിമോത്തിയുടെ അഭ്യര്‍ഥനക്ക് മറുപടിയാണ് നാരായണന്‍ ഇതു പറഞ്ഞത്. ഇന്ത്യ അത്മാര്‍ഥമായി ഹെഡ്ലിയെ വിട്ടുകിട്ടണമെന്ന് ആഗ്രഹിക്കുന്നില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനുവേണ്ടിയാണ് ഇന്ത്യ അതാവശ്യപ്പെട്ടതെന്നാണ് നാരായണന്‍ പറഞ്ഞത്.2009 ഡിസംബറില്‍ നടത്തിയ സംഭാഷണത്തിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഹെഡ്ലിയെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നില്ല അതില്‍ താല്‍പര്യവുമില്ല.ഹെഡ്ലിയെ വിട്ടുകിട്ടണണെന്നുള്ള ആവശ്യത്തില്‍ നിന്നും ഇന്ത്യ പിന്‍മാറണമെന്നാണ് അമേരിക്കയുടെ താല്‍പര്യമെന്ന് തിമോത്തി നാരായണനോട് വളരെ വ്യക്തമായി പറയുകയും ചെയ്തു. ഇന്ത്യ ചോദ്യം ചെയ്താല്‍ ഹെഡ്ലിയില്‍ നിന്നും വിശദവിവരങ്ങള്‍ പുറത്തുപോകുമോയെന്ന ഭയമാണ് അമേരിക്കയെ ഇതിനു പ്രേരിപ്പിച്ചത്. മുംബൈ ഭീകരാക്രമണത്തില്‍ അമേരിക്കയുടെ ഗൂഡതാല്‍പര്യമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

deshabhimani news

1 comment:

  1. മുംബൈ ആക്രമണത്തിന്റെ പ്രധാനആസൂത്രകനായ ഡേവിഡ് ഹെഡ്ലിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം ആത്മാര്‍ഥതയോടെയായിരുന്നില്ലെന്ന് ദേശീയ സുരക്ഷാഉപദേഷ്ടാവായിരുന്ന എംകെ നാരായണന്‍ പറഞ്ഞിരുന്നതായി വിക്കിലീക്ക്സ് വെളിപ്പെടുത്തി. അമേരിക്കന്‍ അംബാസിഡര്‍ തിമോത്തി റോമറോട് ഇക്കാര്യം നാരായണന്‍ പറഞ്ഞിരുന്നുവത്രെ. ഇന്ത്യ ഈ ആവശ്യത്തില്‍ നിന്നും പിന്‍മാറണമെന്ന് തിമോത്തിയുടെ അഭ്യര്‍ഥനക്ക് മറുപടിയാണ് നാരായണന്‍ ഇതു പറഞ്ഞത്. ഇന്ത്യ അത്മാര്‍ഥമായി ഹെഡ്ലിയെ വിട്ടുകിട്ടണമെന്ന് ആഗ്രഹിക്കുന്നില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനുവേണ്ടിയാണ് ഇന്ത്യ അതാവശ്യപ്പെട്ടതെന്നാണ് നാരായണന്‍ പറഞ്ഞത്.2009 ഡിസംബറില്‍ നടത്തിയ സംഭാഷണത്തിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

    ReplyDelete