ന്യൂഡല്‍ഹി: ഹരിയാണയിലെ മാനേസറില്‍ മാരുതി സുസുക്കി പ്ലാന്റില്‍ തൊഴിലാളികളെ അടിമപ്പണിയിലേക്ക് തള്ളിവിടാനുള്ള മാനേജ്മെന്റ് നീക്കം വിവാദമാകുന്നു. "നല്ല നടപ്പു" ചട്ടത്തില്‍ ഒപ്പിടുന്നവര്‍ മാത്രം ഇവിടെ പണിയെടുത്താല്‍ മതിയെന്നാണ് മാനേജ്മെന്റ് നിലപാട്. തൊഴിലാളികള്‍ യൂണിയന്‍ രൂപീകരിക്കാന്‍ ശ്രമിച്ചതാണ് മാനേജ്മെന്റിനെ ചൊടിപ്പിച്ചത്. യൂണിയന്‍ രൂപീകരണ ശ്രമം അടിച്ചമര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി 26 തൊഴിലാളികളെ കമ്പനി സസ്പെന്‍ഡുചെയ്തു. അഞ്ചുപേരെ പിരിച്ചുവിട്ടു. "നല്ലനടപ്പ്" ബോണ്ട് ഒപ്പിടാന്‍ തൊഴിലാളികള്‍ വിസമ്മതിക്കുന്നതിനാല്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം അവതാളത്തിലായി. പ്രതിദിനം 1200 കാറുകള്‍വരെ ഉല്‍പ്പാദിപ്പിക്കുന്ന ഈ വന്‍ പ്ലാന്റില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഒരു കാര്‍ പോലും പുറത്തിറങ്ങിയില്ല. ബോണ്ട് ഒപ്പിടുന്ന തൊഴിലാളികളെ മാത്രമേ പ്ലാന്റിനുള്ളിലേക്ക് പ്രവേശിപ്പിക്കൂ എന്നാണ് വാശി. 2500 ഓളം തൊഴിലാളികളില്‍ ചിലര്‍ മാത്രമാണ് ഇതുവരെ ബോണ്ട് ഒപ്പിട്ടത്. കൂടുതല്‍ കരാര്‍ തൊഴിലാളികളെ എടുത്തും ഗുഡ്ഗാവ് പ്ലാന്റിലെ ജോലിക്കാരെ കൊണ്ടുവന്നും ഉല്‍പ്പാദനം ആരംഭിക്കാനാണ് ശ്രമം. ബുധനാഴ്ച കാറുകള്‍ പുറത്തിറങ്ങിത്തുടങ്ങിയതായി മാനേജ്മെന്റ് അറിയിച്ചെങ്കിലും പ്ലാന്റിന്റെ ശേഷിക്കനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിട്ടില്ല.
ഹരിയാണയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മാനേജ്മെന്റിന് അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്ന് തൊഴിലാളികള്‍ കുറ്റപ്പെടുത്തി. മാനേജ്മെന്റ്വിലാസം സംഘടനയായ മാരുതി ഉദ്യോഗ് കാംഗാര്‍ യൂണിയനു പുറമെ മാനേസര്‍ പ്ലാന്റില്‍ മാരുതി സുസുക്കി എംപ്ലോയീസ് യൂണിയന്‍ രൂപീകരിക്കാന്‍ തൊഴിലാളികള്‍ ശ്രമിച്ചതാണ് മാനേജ്മെന്റിനെ പ്രകോപിച്ചത്. നിലവില്‍ മാരുതിയുടെ ഗുഡ്ഗാവിലെയും മാനേസറിലെയും പ്ലാന്റുകളിലായി കാംഗര്‍ യൂണിയന്‍ മാത്രമാണ് പ്രവര്‍ത്തനം. തൊഴില്‍ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതില്‍ ഈ യൂണിയന്‍ പരാജയപ്പെട്ടതോടെയാണ് മാനേസറിലെ ജീവനക്കാര്‍ പുതിയ യൂണിയന് ശ്രമമാരംഭിച്ചത്. യൂണിയന്‍ രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ അയച്ചെങ്കിലും സുസുക്കിയുടെ സമ്മര്‍ദത്തിന് വഴങ്ങി കോണ്‍ഗ്രസ് സര്‍ക്കാര്‍ അപേക്ഷ തള്ളി. ഇതേ തുടര്‍ന്നാണ് നല്ല നടപ്പ് ബോണ്ടുമായി മാനേജ്മെന്റ് എത്തിയത്. ജൂണ്‍ 11 ദിവസം പണിമുടക്കിയിരുന്നു. സമരത്തെ തുടര്‍ന്ന് വലിയ ഉല്‍പ്പാദന നഷ്ടം മാരുതി സുസുക്കിക്ക് സംഭവിച്ചു. തുടര്‍ന്ന് സമരം ഒത്തുതീര്‍പ്പാക്കി. അതിനുശേഷമാണ് പുതിയ പീഡനശ്രമം.
deshabhimani 020911
ഹരിയാണയിലെ മാനേസറില്‍ മാരുതി സുസുക്കി പ്ലാന്റില്‍ തൊഴിലാളികളെ അടിമപ്പണിയിലേക്ക് തള്ളിവിടാനുള്ള മാനേജ്മെന്റ് നീക്കം വിവാദമാകുന്നു. "നല്ല നടപ്പു" ചട്ടത്തില്‍ ഒപ്പിടുന്നവര്‍ മാത്രം ഇവിടെ പണിയെടുത്താല്‍ മതിയെന്നാണ് മാനേജ്മെന്റ് നിലപാട്. തൊഴിലാളികള്‍ യൂണിയന്‍ രൂപീകരിക്കാന്‍ ശ്രമിച്ചതാണ് മാനേജ്മെന്റിനെ ചൊടിപ്പിച്ചത്. യൂണിയന്‍ രൂപീകരണ ശ്രമം അടിച്ചമര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി 26 തൊഴിലാളികളെ കമ്പനി സസ്പെന്‍ഡുചെയ്തു. അഞ്ചുപേരെ പിരിച്ചുവിട്ടു. "നല്ലനടപ്പ്" ബോണ്ട് ഒപ്പിടാന്‍ തൊഴിലാളികള്‍ വിസമ്മതിക്കുന്നതിനാല്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം അവതാളത്തിലായി. പ്രതിദിനം 1200 കാറുകള്‍വരെ ഉല്‍പ്പാദിപ്പിക്കുന്ന ഈ വന്‍ പ്ലാന്റില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഒരു കാര്‍ പോലും പുറത്തിറങ്ങിയില്ല. ബോണ്ട് ഒപ്പിടുന്ന തൊഴിലാളികളെ മാത്രമേ പ്ലാന്റിനുള്ളിലേക്ക് പ്രവേശിപ്പിക്കൂ എന്നാണ് വാശി. 2500 ഓളം തൊഴിലാളികളില്‍ ചിലര്‍ മാത്രമാണ് ഇതുവരെ ബോണ്ട് ഒപ്പിട്ടത്. കൂടുതല്‍ കരാര്‍ തൊഴിലാളികളെ എടുത്തും ഗുഡ്ഗാവ് പ്ലാന്റിലെ ജോലിക്കാരെ കൊണ്ടുവന്നും ഉല്‍പ്പാദനം ആരംഭിക്കാനാണ് ശ്രമം. ബുധനാഴ്ച കാറുകള്‍ പുറത്തിറങ്ങിത്തുടങ്ങിയതായി മാനേജ്മെന്റ് അറിയിച്ചെങ്കിലും പ്ലാന്റിന്റെ ശേഷിക്കനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിട്ടില്ല.
ReplyDeleteബംഗാള്‍ സര്‍ക്കാര്‍ തൊഴില്‍ നിയമം ഭേദഗതി ചെയ്യുന്നു
ReplyDeleteകൊല്‍ക്കത്ത: നിസാര കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് തൊഴിലാളികള്‍ പണിമുടക്ക് നടത്തുന്നത് തടയാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്നു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് വ്യാപകമായ ബന്ദ് സംസ്‌ക്കാരം ഇല്ലാതാക്കുന്നതിനാണ് പുതിയ മാറ്റമെന്ന് അവര്‍ പറഞ്ഞു. അനിയന്ത്രിതമായി നടക്കുന്ന ബന്ദുകള്‍ സംസ്ഥാനത്തിന്റെ ഉല്‍പ്പാദനത്തെ വളരെ ദോഷകരമായ രീതിയിലാണ് ബാധിക്കുന്നത്.ഇക്കാര്യം ഇല്ലാതാക്കുന്നതിനാണ് പുതിയ തൊഴില്‍ നയം രൂപീകരിക്കുന്നതെന്ന് സംസ്ഥാന തൊഴില്‍ മന്ത്രി പൂര്‍ണേന്ദു ബോസ് പറഞ്ഞു. തൊഴിലാളി സംഘടനകളുടെ ബാലിശമായ ആവശ്യങ്ങളും ഉത്തരവാദിത്വമില്ലായ്മയും അംഗീകരിച്ചു നല്‍കാനാവില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലുള്ള ഫാക്ടറികള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കതിനും പുതിയ തൊഴില്‍ സംരംഭം ആരംഭിക്കുന്നതിനും പുതിയ തൊഴില്‍ നയം ആവശ്യമാണെന്ന നിലപാടാണ് സര്‍ക്കാറിന്