വോട്ട്കോഴക്കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച അമര്‍സിങ് അറസ്റ്റിലായെങ്കിലും യഥാര്‍ഥ പ്രതികള്‍ പുറത്തുതന്നെ. ആര്‍ക്കുവേണ്ടിയാണ് അമര്‍സിങ്ങും കൂട്ടരും പണംകൊടുത്ത് എംപിമാരെ വിലയ്ക്ക് വാങ്ങാന്‍ ശ്രമിച്ചതെന്ന് കണ്ടെത്താനോ അവരെ ശിക്ഷിക്കാനോ നടപടിയൊന്നുമില്ല. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിന്റെ നിര്‍ദേശപ്രകാരമാണ് അമര്‍സിങ് പ്രവര്‍ത്തിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സോണിയ ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുള്ള ക്യാപ്റ്റന്‍ സതീഷ് ശര്‍മയും കോണ്‍ഗ്രസിന്റെ വിദേശസെല്ലിലെ അംഗവും എംപിമാരെ വിലയ്ക്കെടുക്കാനുള്ള പണം തങ്ങളുടെ വശമുണ്ടെന്ന് പറഞ്ഞതായി വിക്കിലീക്സ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നിട്ടും ആ രീതിയില്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ കീഴിലുള്ള ഡല്‍ഹി പൊലീസ് തയ്യാറായില്ല.
2008ല്‍ വിശ്വാസവോട്ടെടുപ്പ് വേളയില്‍ത്തന്നെ ഇതുസംബന്ധിച്ച പൊലീസ് അന്വേഷണം വേണമെന്ന് അന്നത്തെ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി ആവശ്യപ്പെട്ടെങ്കിലും കേട്ടതായി നടിച്ചില്ല. മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ജെ എം ലിങ്ദോ പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ മാത്രമാണ് അന്വേഷണം ആരംഭിച്ചത്. പണത്തിന്റെ ഉറവിടം ഏതാണെന്ന് അന്വേഷിക്കണമെന്ന് രണ്ടുതവണ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടും ചെറുവിരലനക്കിയില്ല. ബിജെപി നേതാവ് എല്‍ കെ അദ്വാനിയുടെ മുന്‍ സഹായി സുധീന്ദ്ര കുല്‍ക്കര്‍ണിയും ബിജെപി എംപിമാരും അമര്‍സിങ്ങുമൊത്ത് നടത്തിയ നാടകമാണ് വോട്ട്കോഴയെന്ന് വരുത്തിത്തീര്‍ത്ത് കോണ്‍ഗ്രസിനെയും പ്രധാനമന്ത്രിയെയും രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.
ആണവകരാറിന്റെപേരില്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോഴാണ് പണക്കൊഴുപ്പിന്റെ ബലത്തില്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയത്. 2008 ജൂലൈ 22ന് ലോക്സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നപ്പോള്‍ പതിമൂന്ന് എംപിമാരെ കൂറുമാറ്റിയും എട്ടുപേരെ വോട്ടെടുപ്പില്‍നിന്ന് മാറ്റിനിര്‍ത്തിയുമാണ് നരസിംഹറാവുവിന്റെ ശിഷ്യനായ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ നിലനിര്‍ത്തിയത്. അമേരിക്കയില്‍നിന്ന് മാത്രമല്ല, വന്‍കിട വ്യവസായികളില്‍നിന്നും വന്‍തോതില്‍ പണം സമാഹരിച്ചു. കോണ്‍ഗ്രസുമായി എന്നും അടുത്തുനിന്ന മുകേഷ് അംബാനിയും സമാജ്വാദി പാര്‍ടി വഴി അനില്‍ അംബാനിയും പണം നല്‍കി. എംപിമാര്‍ക്ക് മൂന്നുകോടി രൂപമുതല്‍ നൂറ് കോടി രൂപവരെയാണ് വാഗ്ദാനം നല്‍കിയത്. അമര്‍സിങ് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ആദ്യം പ്രസ്താവനയിറക്കിയത് അമേരിക്കയില്‍ വച്ചാണെന്ന കാര്യവും മറക്കാറായിട്ടില്ല.
(വി ബി പരമേശ്വരന്‍)
deshabhimani 070911

ReplyDelete